Image

തൊണ്ണൂറ്റിമൂന്നാം വയസിലും ട്രക്ക് ഡ്രൈവര്‍ ലൈസന്‍സ് നേടിയ ജര്‍മന്‍കാരന്‍ അത്ഭുതമാവുന്നു

Published on 31 October, 2019
തൊണ്ണൂറ്റിമൂന്നാം വയസിലും ട്രക്ക് ഡ്രൈവര്‍ ലൈസന്‍സ് നേടിയ ജര്‍മന്‍കാരന്‍ അത്ഭുതമാവുന്നു

ബര്‍ലിന്‍: തൊണ്ണൂറ്റി മൂന്നാം വയസിലും ട്രക്കിന്റ വളയം പിടിയ്ക്കുന്ന കാള്‍ഷാബ്ഹൂസര്‍ എന്ന ജര്‍മന്‍കാരന്‍ ഡ്രൈവിംഗ് ലോകത്തിനുതന്നെ അതിശയമാകുന്നു. തന്റെ പ്രഫഷണല്‍ ജീവിതത്തില്‍ 7.3 ദശലക്ഷം കിലോമീറ്ററുകള്‍ താണ്ടിയ ഈ വന്ദ്യവയോധികന് അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടി അദ്ദേഹത്തിന്റെ ഹെവി ഡ്യൂട്ടി ഗ്രൈവിംഗ് ലൈസന്‍സ് നീട്ടിക്കൊടുത്തു. ജര്‍മനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വാറന്‍ഡോര്‍ഫ് ഗതഗാതകാര്യാലയ ഓഫീസാണ് കാള്‍ ഷാബ് ഹൂസറിന് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നല്‍കിയത്. അതാവട്ടെ അദ്ദേഹം അഭിമാനത്തോടെ ലോകത്തെ കാണിക്കുകയും ചെയ്തു.

പുതുക്കി നല്‍കലിനു മുന്പുള്ള കാളിന്റെ വൈദ്യപരിശോധനയില്‍ ഡോക്ടര്‍മാര്‍ ഒന്നും കണ്ടെത്തിയില്ല എന്ന റിപ്പോര്‍ട്ട് അധികാരികളുടെ മുന്പില്‍ വച്ചപ്പോള്‍ അവരും അത്ഭുതത്തോടെയാണ് കാളിനെ നോക്കിക്കണ്ടത്. ലൈസന്‍സ് പുതുക്കലിനു മുന്പുള്ള പരിശീലനമെല്ലാം തന്നെ സംശയലേശമെന്യേ തെളിയിക്കാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹം യോഗ്യനാണെന്നാണ് അധികാരികള്‍ സാക്ഷ്യപ്പെടുത്തിയത്.

മകളുടെ സ്‌പെഡീഷന്‍ കന്പനിയില്‍ സഹായിയായി ജോലി ചെയ്യുന്ന കാള്‍ 40 ടണ്‍ ഹെവി ഡ്യൂട്ടി വാഹനത്തിന്റെ സ്റ്റിയറിംഗിനു പിന്നില്‍ അദ്ദേഹം സ്വതന്ത്രനാണ്. 98 വയസുവരെ ട്രക്ക് ഓടിക്കാനാണ് കാളിന് അനുമതി നല്‍കിയത്. 1951 ല്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സ് കാള്‍ മൂന്നു ക്ലാസിലാണ് ( മോട്ടോര്‍ സൈക്കിള്‍, കാര്‍, ട്രക്ക്) ലൈസന്‍സ് എടുത്തത്. അദ്ദേഹം 28ാം വയസില്‍ ഒരു ചരക്ക് കൈമാറ്റക്കാരന്റെ(സ്‌പെഡീഷന്‍) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. 65ാം വയസില്‍ കാള്‍ ഷാബ്ഹൂസര്‍ വിരമിച്ചു, അതായത് 28 വര്‍ഷം മുന്പ്. എങ്കിലും പെന്‍ഷനര്‍ ജീവിതം മാറ്റിവച്ചു വീണ്ടും ഡ്രൈവറായി. ഇപ്പോള്‍ നികുതി രഹിത മിനി ജോലിചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക