Image

സിപിഎമ്മിനെ ഭിന്നിപ്പിച്ച്‌ തകര്‍ക്കാന്‍ ശ്രമം: പിണറായി

Published on 10 May, 2012
സിപിഎമ്മിനെ ഭിന്നിപ്പിച്ച്‌ തകര്‍ക്കാന്‍ ശ്രമം: പിണറായി
കണ്ണൂര്‍: സിപിഎമ്മിനെ ഭിന്നിപ്പിച്ച തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നന്മയുടെയും തിന്മയുടെയും പക്ഷമാക്കി തിരിച്ച്‌ ഭിന്നിപ്പിക്കാനാണ്‌ നീക്കമെന്നും കണ്ണൂര്‍ തൊഴിലാളി ലൈബ്രറി ആന്‍ഡ്‌ റീഡിങ്‌ റൂം കെട്ടിട ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പിണറായി പറഞ്ഞു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ലോകചരിത്രത്തില്‍ കമ്യൂണിസ്‌റ്റ്‌ വേട്ടയ്‌ക്ക്‌ നേതൃത്വം നല്‍കിയവരുടെ സ്വരമാണ്‌ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്‌ കഴിയും വരെ ടി.പി. ചന്ദ്രശേഖരന്റെ വധം പ്രചാരണായുധമാക്കി നിര്‍ത്താതെ പ്രതികളെ പിടികൂടുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന്‌ വേവലാതിയില്ലെന്നും പിണറായി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഡിജിപിയെ തിരുത്തിയത്‌ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്‌. കൂടുതല്‍ തെളിവുണ്ടെങ്കില്‍ അത്‌ തിരുവഞ്ചൂര്‍ പുറത്തുവിടണം. ചന്ദ്രശേഖരന്‍ വധക്കേസ്‌ അട്ടിമറിക്കാനാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക