Image

ഡോ.അമാനുല്ല വടക്കാങ്ങരയുടെ പുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച

Published on 31 October, 2019
ഡോ.അമാനുല്ല വടക്കാങ്ങരയുടെ പുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച
ദോഹ: പ്രവാസി മാധ്യമപ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബര്‍ 31ന് വൈകുന്നേരം 6.30ന് മുപ്പത്തി ഏട്ടാമത് ഷാര്‍ജ അന്താരാഷ്ട പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ നടക്കപ്പെടും.

മാനവ സ്‌നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചു വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോനെക്കുറിച്ച് സി.കെ മേനോന്‍ മനുഷ്യ സ്‌നേഹത്തിന്റെ മറുവാക്ക്’ ഇംഗ്ലീഷ് അറബിക് പിക്ടോറിയല്‍ ഡിക്ഷണറി, ഗള്‍ഫിലെ അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍ മലയാളം, അമേരിക്ക, ഉദയ്പൂര്‍ യാത്രവിവരണങ്ങള്‍ എന്നിവയാണ് പ്രകാശനത്തിന് തയ്യാറാകുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. സൈനുല്‍ ആബിദീന്‍, യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം.സി.എ നാസര്‍, ഇ.എം അഷ്‌റഫ്, നിസാര്‍ സൈദ്, എല്‍വിസ് ചുമ്മാര്‍, പി.പി ശശീന്ദന്‍, കെ.എം. അബ്ബാസ്, സാദിഖ് കാവില്‍, കെ.ആര്‍ അരുണ്‍ കുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

സി.കെ മേനോന്‍ മനുഷ്യ സ്‌നേഹത്തിന്റെ മറുവാക്ക്’ എന്ന പുസ്തകം വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും അടങ്ങിയവയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ബിനോയ് വിശ്വം എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കൈതപ്രം ദാമോദരന്‍ നന്പൂതിരി, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓര്‍മകുറിപ്പുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം ഏറെ സവിശേഷതകളുള്ളതാണ്.

ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംരംഭമെന്ന് വിശേിപ്പിക്കാവുന്ന ഇംഗ്‌ളീഷ് അറബിക് പിക്ടോറിയല്‍ ഡിക്ഷണറി മുഖ്യമായും സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കിലും ഏതൊരു ഭാഷാ പ്രേമിക്കും പഠനം അനായാസമാക്കുവാന്‍ സഹായകമാകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അറബി ഇംഗ്ലീഷ് പിക്ടോറിയല്‍ ഡിക്ഷണറിക്ക് ലഭിച്ച വന്പിച്ച പ്രതികരണമാണ് ഈ വര്‍ഷം അറബി ഭാഷയിലെ തുടക്കക്കാരെ ഉദ്ദേശിച്ച് ഇംഗ്ലീഷ് അറബി പിക്ടോറിയല്‍ ഡിക്ഷണറി തയാറാക്കാന്‍ പ്രേരകം.

റിപ്പോര്‍ട്ട്: അഫസല്‍ കിലയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക