Image

ജയലളിതയ്‌ക്ക്‌ ബോംബ്‌ ഭീഷണി: സുരക്ഷ കര്‍ശനമാക്കി

Published on 10 May, 2012
ജയലളിതയ്‌ക്ക്‌ ബോംബ്‌ ഭീഷണി: സുരക്ഷ കര്‍ശനമാക്കി
ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ ബോംബ്‌ ഭീഷണി. ജയ ടിവിയുടെ ഓഫീസില്‍ ലഭിച്ച ഒരു ഊമക്കത്തിലാണ്‌ ജയലളിതയെ വധിക്കുമെന്ന്‌ ഭീഷണി മുഴക്കിയിട്ടുള്ളത്‌. ഞായറാഴ്‌ചയാണ്‌ കത്ത്‌ ചാനലിന്റെ ഓഫീസില്‍ എത്തിയത്‌. സംഭവത്തെ കുറിച്ച്‌ ഞായറാഴ്‌ച രാത്രി തന്നെ ഇക്കാര്യം ചെന്നൈ പൊലീസ്‌ കമ്മീഷണറെ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന്‌ ജയ ടിവി ഓഫീസിനും ജയലളിതയുടെ വീടിനും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കരുണാനിധിയ്‌ക്കെതിരെയുള്ള വിമര്‍ശനം ചാനല്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക