Image

യു.എ.ഇ ദേശീയ ദിനാഘോഷം; ദുബൈ കെ.എം.സി.സി കായികമേള നവ: 21ന് തുടക്കമാവും.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 01 November, 2019
യു.എ.ഇ  ദേശീയ ദിനാഘോഷം;  ദുബൈ കെ.എം.സി.സി കായികമേള നവ: 21ന് തുടക്കമാവും.
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് രൂപം നല്കിയിരിക്കുന്നത്. ഇതിന്റെ  ഭാഗമായി നട്ടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ക്ക് നവംബര്‍ 21 വ്യാഴാഴ്ച്ച തുടക്കം കുറിക്കും. രാത്രി 8 മണിക്ക് അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് ചെസ്സ് മത്സരത്തോ ടെയാണ് സമാരംഭം കുറിക്കുന്നത്. തുടര്‍ന്ന് വിവിധ തിയ്യതികളില്‍ വിവിധ ഇനങ്ങളിലെ  ഓട്ടമത്സരം, ഷോട്പുട്ട്, ഹൈജംമ്പ്, ലോംഗ്ജമ്പ്, പഞ്ച ഗുസ്തി, കമ്പവലി തുടങ്ങിയ വിവിധ മത്സരങ്ങളും മാരത്തോണ്‍ നടത്തമുള്‍പ്പെടെ പ്രദര്‍ശന ഇനങ്ങളും നടക്കും. വോളീബോള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണ്ണമെന്റുകള്‍ ഡിസംബര്‍ മാസത്തിനു ശേഷമാണ് നടക്കുക.

     

അല്‍ ബറാഹ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന:സെക്രട്ടറി മുസ്ഥഫ വേങ്ങര ഉദ്ഘാടനം ചെയ്തു. ഓര്‍ഗ:സെക്രട്ടറി ഹംസ തൊട്ടി  ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, അഡ്വ:ഇബ്രാഹിം ഖലീല്‍, ഹസ്സന്‍ ചാലില്‍, ഹനീഫ് ചെര്‍ക്കള, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, പ്രസംഗിച്ചു.ജന:കണ്‍വീനര്‍ അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. കോ- ഓര്‍ഡിനേറ്റര്‍ സുഫൈദ് ഇരിങ്ങണ്ണൂര്‍ പരിപാടികള്‍ വിശദീകരിച്ചു.

ഹംസ ഹാജി മാട്ടുമ്മല്‍,മുസ്ഥഫ പള്ളിക്കല്‍, ഷാനവാസ് കീടാരന്‍, റഫീഖ് കല്ലിക്കണ്ടി, അഷ്‌റഫ് തൊട്ടോളി,ഉമ്മര്‍ ഹുദവി, റഈസ് കോട്ടക്കല്‍, അബ്ദുല്ല എച്ചേരി, ഷരീഫ് വാണിമേല്‍, കെ.വി നൗഷാദ് സിദ്ദീഖ് ചൗക്കി, ഫൈസല്‍ മുഹ്‌സിന്‍, ശബീര്‍ കൈതക്കാട്,റഷീദ് ആവിയില്‍, എ.കെ നസീര്‍, അഹമദ് ഗനി, യാസിന്‍ രഹ്നാസ്,പി.ബഷീര്‍, റാഫി കെപി, സി.കെ മുസ്തഫ , എന്‍.ഉമ്മര്‍, മുഹമ്മദ്ഫാസില്‍,എം.കെ ഉസ്മാന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍17 ന് മുമ്പ്  അതത് ജില്ലാ കമ്മറ്റികള്‍ മുഖേന  റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0558274226 , 050309 1267 , O50 7610593 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക