Image

സി.ഐ ചാക്കോ ലോസ്‌ആഞ്ചലസില്‍ നിര്യാതനായി

Published on 10 May, 2012
സി.ഐ ചാക്കോ ലോസ്‌ആഞ്ചലസില്‍ നിര്യാതനായി
ലോസ്‌ആഞ്ചലസ്‌: റാന്നി കണ്ടല്‍പേരൂര്‍ സ്വദേശി ചക്കുളത്ത്‌ സി.ഐ ചാക്കോ (ബേബിക്കുട്ടി-68) മെയ്‌ എട്ടാം തീയതി ലോസ്‌ആഞ്ചലസില്‍ നിര്യാതനായി. കഴിഞ്ഞ 40 വര്‍ഷക്കാലമായി കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായിരുന്നു. ലോസ്‌ആഞ്ചലസ്‌ മാര്‍ത്തോമാ ഇടവകയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്‌.

ഭാര്യ: ഗ്രേസ്‌ കുമ്പഴ ചെരിവുപറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: റോബി, റായന്‍. മരുമക്കള്‍: സ്വപ്‌ന, ആനി. കൊച്ചുമക്കള്‍: ആഷ്‌ലിന്‍, ജയ്‌ഡന്‍, നേഥന്‍, സെറീന.

പൊതുദര്‍ശനം മെയ്‌ 13-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരേയും സംസ്‌കാരം മെയ്‌ 14-ന്‌ തിങ്കള്‍ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ഫോറസ്റ്റ്‌ ലോണ്‍ മോര്‍ച്ചറി സൈപ്രസില്‍ വെച്ച്‌ നടക്കും.
സി.ഐ ചാക്കോ ലോസ്‌ആഞ്ചലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക