Image

പൈലറ്റുമാരുടെ സമരം യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരത: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

എബി മക്കപ്പുഴ Published on 10 May, 2012
പൈലറ്റുമാരുടെ സമരം യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരത: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
ഡാലസ്‌:എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമാണെന്ന്‌ കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടും , സമരം തുടരുമെന്ന ഒരു കൂട്ടം പൈലറ്റുമാരുടെ തീരുമാനം യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരതയാണെന്ന്‌ അമേരിക്കന്‌ മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‍ ജനറല്‍ സെക്രടറി ജോണ്‍ മാത്യു ചെറുകര അഭിപ്രായപെട്ടു.

സമരം പിന്‍വലിച്ചാല്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും,സര്‍ക്കാര്‍ നിലപാടിനെ വകവയ്‌ക്കാതെ സമരത്തിന്‌ നേതൃത്വം നല്‌കുന്ന ഇന്ത്യന്‌ പൈലറ്റ്‌സ്‌ ഗില്‍ഡിന്റെ (ഐ.പി.ജി.) പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും, സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പൈലറ്റ്‌ ലൈസെന്‌സ്‌ റദ്ദു ചെയ്യണമെന്നും കേന്ദ്ര സര്‌ക്കാരിനോട്‌ ആവശ്യപെട്ടു.

ഹൃസ്വകാല അവധിക്ക്‌ പൊള്ളുന്ന വിമാന ടിക്കറ്റ്‌ വാങ്ങി മടങ്ങി വരുമ്പോള്‍ എയര്‌ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കുകള്‍ പ്രവാസികള്‌ക്ക്‌ ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ട്‌ടിക്കുന്നതോടൊപ്പം, ജോലി വരെ നഷ്ട്‌ടമാകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഇത്തരം സമരത്തിനെതിരായി കേന്ദ്ര സര്‍ക്കാര്‍്‌ എടുക്കുന്ന ഏതു തീരുമാനത്തിനും പ്രവാസി മലയാളികള്‌ ഒറ്റകെട്ടായി സര്‍ക്കാരിനെ പിന്തുണയ്‌ക്കുമെന്നും ചെറുകര അറിയിച്ചു.
പൈലറ്റുമാരുടെ സമരം യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരത: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക