Image

ആര്‍.എം.പി പ്രവര്‍ത്തകര്‍ കുലംകുത്തികളല്ല: സുനില്‍കുമാര്‍

Published on 10 May, 2012
ആര്‍.എം.പി പ്രവര്‍ത്തകര്‍ കുലംകുത്തികളല്ല: സുനില്‍കുമാര്‍
തിരുവനന്തപുരം: ആര്‍.എം.പി പ്രവര്‍ത്തകര്‍ കുലംകുത്തികളല്ലെന്ന് വി.എസ്.സുനില്‍കുമാര്‍. എം.എല്‍.എ പറഞ്ഞു. ആര്‍.എം.പിക്കാര്‍ കുലംകുത്തികളാണെങ്കില്‍ നേരത്തെ സി.പി.ഐ വിട്ടവരും കുലംകുത്തികളാണ്. സി.പി.ഐ പിളര്‍ത്തിയാണ് സി.പി.എം ഉണ്ടായതെന്നകാര്യം മറക്കരുത്. പാര്‍ട്ടി വിട്ടവരെ കുലംകുത്തികളെന്ന് വിളിച്ചാല്‍ കൂടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരും. ടി.പി.ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണ്. ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക