Image

നെക്‌സലൈറ്റ് (കവിത: അനീഷ് ചാക്കോ)

Published on 01 November, 2019
നെക്‌സലൈറ്റ് (കവിത: അനീഷ് ചാക്കോ)
പുറം തിരിഞ്ഞ് പിന്‍വാങ്ങുന്നവനെ
ഓര്‍ക്കാപ്പുറത്ത് വെടി വെച്ചു വീഴത്തുക ...
ഇറ്റ് ഇറ്റ് വീഴുന്ന ചോര തുള്ളികളുടെ
ചുവടു പിടിച്ച് അവന്റെ ശരീരം തിരഞ്ഞു പോവുക ..
നിശ്ശബ്ദമാക്കപ്പെട്ട വാക്കുകള്‍ക്ക് വേണ്ടി
വിജിലന്‍സ് അന്വേഷണം നടത്തുക ..
തണ്ടപേരുകളായി നിങ്ങള്‍ തളച്ചിട്ട
ജന്മങ്ങളുടെ വിശപ്പിനെ വെടിയൊച്ചകള്‍
കൊണ്ട് സ്വാന്തനിപ്പിക്കുക ..
ഒടുവില്‍ .. ......
നീണ്ടു വളര്‍ന്ന താടി രോമങ്ങളുടെ
വെങ്ങ്യാര്‍ത്ഥം അന്വേഷിക്കുമ്പോള്‍
നിശബ്ദമായ രക്തധമനികളില്‍
ആവേശത്തിരകളുടെ അളവെടുക്കുമ്പോള്‍ ...
ഓര്‍ക്കുക ...
ഉറവിന്റെ അസ്തിത്വത്തിന് നിങ്ങള്‍ ഇടുന്ന
അലങ്കാരങ്ങളായിരുന്നില്ല അവര്‍ക്ക്
വസ്ത്രങ്ങള്‍ ..
തണുത്ത ചുണ്ടുകള്‍ കൊണ്ട് വിശപ്പ് വലിച്ചെടുക്കുന്ന വേദന മാത്രമായിരുന്നു പ്രാണന്‍ .
Join WhatsApp News
വിജി 2019-11-02 01:47:59
മണ്ണിൽ ഊതിക്കൊടുത്ത പ്രാണനെ എടുക്കാം, എന്നാൽ ചങ്കിൽ സൂക്ഷിച്ച മാനുഷികമൂല്യത്തെ കൊന്നൊടുക്കാൻ അവർക്ക് കഴിയില്ല...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക