Image

ഉണ്ണിത്താന്‍ വധശ്രമം: ഡിഐജി എസ്.ശ്രീജിത്തിനെ ചോദ്യം ചെയ്‌തേക്കും

Published on 10 May, 2012
ഉണ്ണിത്താന്‍ വധശ്രമം: ഡിഐജി എസ്.ശ്രീജിത്തിനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിഐജി എസ്.ശ്രീജിത്തിനെ സിബിഐ സംഘം ചോദ്യം ചെയ്‌തേക്കും.

ആദ്യഘട്ടത്തില്‍ തന്നെ കേസില്‍ തെളിവ് നശിപ്പിക്കാന്‍ നീക്കം നടന്നുവെന്ന് സിബിഐ കണ്ടെത്തി. ആദ്യം അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയ ഡിഐജി ശ്രീജിത്തിന്റെ അറിവോടെയാണ് ഇതെന്ന് സിബിഐക്ക് വ്യക്തമായതായാണ് സൂചന. അറസ്റ്റിലായ സന്തോഷ് നായരുടെയും കണ്ടെയ്‌നര്‍ സന്തോഷിന്റെയും മൊഴിയില്‍ ഡിവൈഎസ്പി അബ്ദുല്‍ റഷീദിന്റെ പങ്ക് വിശദമായി പ്രതിപാദിച്ചെങ്കിലും അന്വേഷണസംഘം പരിഗണിച്ചില്ല.

എന്നാല്‍ കേസ് ഏറ്റെടുത്ത സിബിഐ സംഘം ആദ്യം ഈ മൊഴികള്‍ പരിശോധിച്ചാണ് ഡിവൈഎസ്പി റഷീദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റഷീദിന്റെ പങ്ക് മറയ്ക്കാന്‍ ബോധപൂര്‍വം നീക്കം നടന്നത് കണ്ടെത്തിയത്. കണ്ടെയ്്‌നര്‍ സന്തോഷിന്റെ രഹസ്യമൊഴി എറണാകുളം സിജെഎം കോടതിയില്‍ രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക