Image

പ്രബുദ്ധ കേരളമേ ലജ്ജിക്കൂ......(ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 02 November, 2019
പ്രബുദ്ധ കേരളമേ ലജ്ജിക്കൂ......(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
എന്റെ കുട്ടിക്കാലത്തു കണ്ട നാടകങ്ങളില്‍  ഇന്നും  ഓര്‍ത്തിരിക്കുന്ന ഒന്നാണ് രക്തരക്ഷസ് എന്ന നാടകം. ആ  നാടകം കാണുന്നത് എനിക്ക് 9  വയസുള്ള സമയത്താണ്. അന്ന് ഒരു സിനിമയെ വെല്ലുന്ന തരത്തില്‍ അംയിരുന്നു ആ  നാടകത്തിന്റെ അവതരണം. അവതരണ ശൈലിയില്‍ ഏറ്റവും പുതുമയോടെ ആണ് അന്ന് ആ നാടകം അവതരിപ്പിച്ചു വന്നത്,  സ്‌റ്റേജില്‍ കുടി കാര്‍ ഓടിച്ചു വരുന്നതും അങ്ങനെ പല പുതുമകളും നിറഞ്ഞ ഭയനമയ  ഒരു നാടകം ആയിരുന്നു   .ഇന്നും ആ നാടകത്തെ പറ്റി ഓര്‍ക്കുബോള്‍ ഒരു ഭയം മനസ്സില്‍ കുടി കടന്നു പോകും.

ഒരു സ്ത്രിയെ സ്‌നേഹം നടിച്ചു കൊല്ലുന്നതും അവളുടെ അന്മാവ് ഒരു രക്തരക്ഷസായി രൂപപ്പെടുന്നതും, ആ രക്തരക്ഷസ് അവളുടെ മരണത്തിന് കാരണക്കാരായ ഓരോരുത്തരെയും തെരഞ്ഞു പിടിച്ചു കൊല്ലുന്നതും വളരെ  നല്ലരീതില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.  ഓരോ വെട്ടവും ആ രാക്ഷസിന്റെ രംഗപ്രവേശനം എന്നെപോലെയുള്ള ചെറുപ്രായത്തിലുള്ള  ഒരു കുട്ടിക്ക് കണ്ടുകൊണ്ടു ഇരിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരുന്നില്ല.

  സ്‌റ്റേജില്‍ എങ്ങും ഇരുട്ട് നിറയും അതിശക്തമായ ഇടിയും മിന്നലും, ആ  മിന്നലിന്റെ വെളിച്ചത്തില്‍ വെളുത്ത സാരിയുടുത്ത ഒരു സ്ത്രി അവളുടെ മരണത്തിന് കാരണക്കാരായ ഓരോരുത്തരുടെയും മുന്നില്‍  പ്രത്യക്ഷപെടുന്നു. ആ സുന്ദര സ്ത്രീ രൂപത്തെ കണ്ടു ഭ്രമിച്ചു അവളുടെ പിന്നാലെ പോകുന്നു. പെട്ടെന്ന് തന്നെ ആ സുന്ദര സ്ത്രീ രൂപം രക്ഷസായി രൂപാന്തരപെടുകയും അവരുടെ രക്തം കുടിച്ചു  ഓരോരുത്തരായി കൊല്ലുന്നതും വളരെ ഭീതിയോട് ഞാന്‍ കണ്ടു വിറച്ചു അച്ഛന്റെ മടിയിലേക്കു മാറിയിരുന്നു. ആ  സീനുകള്‍ ഓരോ വെട്ടം ഓര്‍ക്കുബോഴും ഇപ്പോഴും മനസിന്റെ ഉള്ളില്‍ ഭീതിയാണ്. അതിന് ശേഷമാണു ഞാന്‍ ഇരുട്ടിനെ ഭയക്കാന്‍ തുടഞ്ഞിയത്.

 ഇപ്പോള്‍ ഈ നാടകത്തെ പറ്റി ഓര്‍ക്കാന്‍ കാരണം  ഒന്‍പതും പതിമൂന്നും വയസ്സായ രണ്ടു ദലിത് പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി അവരുടെ മരണത്തിന് ഇടയാക്കിയ  സംഭവത്തില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള   നീതിക്കായുള്ള നിലവിളികള്‍ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു. കുറ്റം  ചെയ്തന്ന് പറയപ്പെടുന്ന   പ്രതികളെ വെറുതേവിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെയും പോലീസും െ്രെകംബ്രാഞ്ചും പ്രതികള്‍ രക്ഷപെടാന്‍ വേണ്ടി കേസില്‍ മനപ്പൂര്‍വ്വം കേസ് വളച്ചു ഓടിച്ചതിനെതിരെയും ഗവണ്‍മെന്റിന് എതിരെയും ജനവികാരം ആളിക്കത്തുകയാണ്.

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിനെതിരേ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ കേസ് െ്രെകംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കോടതിയിലെത്തിയപ്പോള്‍ പീഡനക്കേസ് മാത്രമാണു പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത്. കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രതികള്‍ക്കു ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പ്രതിഭാഗവും പ്രോസിക്യൂഷനും ഒരുപോലെയാണു വാദിച്ചതെന്ന് ഒരുഘട്ടത്തില്‍ കോടതിപോലും അഭിപ്രായപ്പെട്ടിരുന്നു. അത്ര നിരുത്തരവാദിത്യമായാണ് 
 കേസ് കോടതിയില്‍ വാദിച്ചത്  .ഈ  കേസില്‍  വീഴ്ച വരുത്തിയവര്‍ സമൂഹത്തിന് ഒരു  അപമാനമാണ്. അവരെ മാതൃകാപരമായി  ശിക്ഷിക്കതന്നെ വേണം.

ഒന്‍പതും പതിമൂന്നും വയസ്സായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചത്  ആദ്യം ആത്മഹത്യയെന്നു പറഞ്ഞു. പിന്നെയത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ഇടപാടായി? ഒരു പരിഷ്കൃത സമൂഹത്തിനു മുന്നില്‍ രണ്ടു കൊച്ചു പെണ്‍കുട്ടികളെക്കുറിച്ച് ഇത്രയും നീചമായി  ധൈര്യമായി  ഇങ്ങനെയെല്ലാം പറയാന്‍ പൊലീസിനും അഭിഭാഷകര്‍ക്കും എങ്ങനെയാണു ധൈര്യമുണ്ടാകുന്നത്? ഇത് നടന്നത് വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന  നമ്മുടെ കൊച്ചു കേരളത്തില്‍ ആണെന്ന് ഓര്‍ക്കണം. ഇവര്‍ക്കൊന്നും പെണ്‍കുട്ടികള്‍ ഇല്ലാത്തവരാണോ?

ഒന്‍പതു വയസ്സുള്ള ഒരു കുഞ്ഞിനെ എന്നെങ്കിലും അവര്‍ ശ്രദ്ധയോടെ, വാത്സല്യത്തോടെ കണ്ടിട്ടുണ്ടോ? അവരോടു സംസാരിച്ചിട്ടുണ്ടോ...? അപ്പോള്‍ മനസ്സിലാകും കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമെന്ന്. കളിപ്പാട്ടമോ,ഇഷ്ടപ്പെട്ട ചോക്ലേറ്റോ, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോ, കളികളോ  ഒക്കെയേ അവരുടെ വര്‍ത്തമാനങ്ങളിലുണ്ടാകൂ. കഥകളുടെ പിന്നാലെ പോകുന്ന കുരുന്നുകളാണവര്‍. വളയാറിലെ കുട്ടികള്‍ക്ക്  ഇത്രപോലും സ്വപ്നം പോലും കാണാന്‍ കഴിയാത്തവര്‍ ആയിരുന്നു . അവര്‍ മൂന്ന് നേരത്തെ ആഹാരം എങ്കിലും..  ഇല്ല , അത്ര പോലും ആ കുരുന്നുകള്‍  മോഹിച്ചിരുന്നില്ല. വല്ലപ്പോഴും വയറു നിറച്ചു കിട്ടുന്നത് ഓണം പോലെയായിരുന്നു അവര്‍ക്ക്.

കുട്ടികളുടെ അച്ഛനും അമ്മയും വീടികളുടെ വാര്‍ക്കപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന ആഹാരമാണ് അവര്‍ കുഞ്ഞുങ്ങള്‍ക്കായി വൈകിട്ടു വരെ കരുതിവച്ചു കൊണ്ടുനല്‍കിയാണ് ഈ കുട്ടികളെ വളര്‍ത്തിയിരുന്നത്. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന, അക്ഷരാഭ്യാസമില്ലാത്ത ആ അമ്മയ്ക്ക് അച്ഛനും ലോകത്തുള്ള മനുഷ്യരെ വിശ്യസിക്കാനേ അറിയാമായിരുന്നൊള്ളു.

ലൈംഗിക പീഡനത്തിലൂടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതായി  മകള്‍ പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ സ്വാധീനവും ബന്ധവും പ്രതികള്‍ കുട്ടികളെ അപായപ്പെടുത്തുമോ എന്ന ഭയവും മൂലമാണ് മറച്ചുവെച്ചതെന്നാണ് മാതാവ് പറഞ്ഞിരിക്കുന്നത്. മറ്റ് മാര്‍ഗ്ഗമില്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് മാതാവ് നല്‍കിയിരിക്കുന്ന മൊഴി. ഇനി എനിക്ക് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം മൊഴിയിലുണ്ടെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. കുറ്റക്കാര്‍ക്ക് എതിരെ ശബ്ദിക്കാന്‍  പോലും ഈ മാതാപിതാക്കള്‍ക്ക് പേടിയാണ്. ഇവിടെയാണ് പോലീസും,നിയമങ്ങളും  ഒരുകൂട്ടം ആളുകള്‍ക്കുവേണ്ടി മാത്രമുള്ളതാണോ എന്ന് തോന്നിപോകും.

രാഷ്ട്രീയനേതാക്കള്‍ ഒരു  കേസുകളിലും  ശിക്ഷിക്കപ്പെടാറില്ല എന്നതാണ് പൊതുവെ കാണാറുള്ളത്.
ബലാത്സംഗക്കേസുകളില്‍ കുടുങ്ങുന്ന രാഷ്ട്രീയക്കാരെ  പൊന്നുപോലെ സംരക്ഷിക്കുന്ന പാര്‍ട്ടിയും പാര്‍ട്ടി നേതക്കളുമാണ് ഇന്ന്  കേരളത്തില്‍ ഉള്ളത്. ഈ  സാമുഖ്യ വിരുദ്ധര്‍ ശിക്ഷിക്കപെടാത് നോക്കേണ്ടത് ഈ പാര്‍ട്ടികളുടെ ആവിശ്യമാണ്.  പലപ്പോഴും ഇങ്ങനെയുള്ള സമുഖ്യവിരുദ്ധര്‍ ആണ് പാര്‍ട്ടികള്‍ നയിക്കുന്നത്. ഇവര്‍  വളരെ ശക്തരും പോലീസും കോടതിയുമെക്കെ ഇവരുടെ ചൊല്‍പ്പടയില്‍ നിരക്കുന്നവരുമാണ്. പിന്നെ എങ്ങനെയാണു സാധാരണക്കാരന് നീതി ലഭിക്കുക.പാവം പിടിച്ചവന് നീതി നിഷേധിച്ചാല്‍ ആരും ചോദിക്കാന്‍ ഇല്ലാത്ത അവസ്ഥാ. ഇവിടെ നാം തോറ്റുപോയാല്‍ നമ്മുടെ പെണ്‍കുട്ടികളുടെ മാനത്തിന് ഇനിയും പലരും വിലപറയും.  ഇന്ന് പീഡനം ഒരു സര്‍വസാധാരണമാണ് . ഒരു വയസുമുതല്‍  90  വയസ് വരെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നു. ഇത് കേരളത്തിന്റെ പുതിയ നവോത്ഥനം ആണ് . 

ഇവിടെയാണ് ഞാന്‍  രക്തരക്ഷസ് എന്ന നാടകത്തെ പറ്റി ഓര്‍ത്തുപോയത് . ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്നു  തന്റെ മകള്‍ പീഡനത്തിനിരയായി അതില്‍ കേസില്‍ നിന്നും വിട്ടയക്കപെട്ട പ്രതിയുമുണ്ടെന്ന്. അങ്ങനെയെങ്കില്‍ അവനു  ഈ ലോകത്തില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടോ? പല മാതാപിതാക്കളും  സ്വന്തം മക്കളെ പീഡിപ്പിച്ചവരെ കൊലപ്പെടുത്തിയുട്ടുണ്ട്. ഇവരോടെക്കെ  അങ്ങനെ ചെയ്യുന്നവരെ  എന്തെങ്കിലും കുറ്റം പായയുവാന്‍ പറ്റുമോ? കോടതിയിലും പോലീസിലും ഒന്നും വിശ്വാസം ഇല്ലാതെ വരുബോള്‍ ആരായാലും അങ്ങനെ ചെയ്തുപോകും. പണ്ടെക്കെ മരിക്കുന്നവരുടെ രക്ഷസ് പ്രതികാരം ചെയ്യും എന്നായിരുന്നു വിശ്വാസം. പക്ഷേ ഇപ്പോള്‍ നമ്മള്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി  ഒരു രക്ഷസായി മാറേണ്ടുന്ന സമയം ആയിരിക്കുന്നു.

Join WhatsApp News
amerikkan mollakka 2019-11-03 19:07:51
ശ്രീകുമാർ സാഹിബ് ,  കേരളം ലജ്ജിക്കാനൊന്നും 
പോകുന്നില്ല. കണ്ടാമൃഗത്തിന്റെ 
തൊലിക്കട്ടിയുള്ള പഹയന്മാരാണബിടെ.
ഇങ്ങള് ഇബിടെയിരുന്നു എയ്താലൊന്നും 
ആ പുംഗവർക്ക് ഒന്നുമില്ല. പാവം 
ബംഗ്ളാദേശി അഭയാർത്തികൾക്ക് അള്ളാവിന്റെ 
നാടാണ് ഇമ്മടെ കേരളം. മറന്നു കള ശ്രീകുമാർ 
സാഹിബേ .. ഇങ്ങള് ഇബിടെ 
സുബക്കത്തിൽ ക യി യുക. അപ്പൊ അസ്സലാമു 
അലൈക്കും. ഇങ്ങള് ഹിന്ദു സംഘടനയുടെ 
ആളാണെന്നു ഇ മലയാളിയിൽ കണ്ട്. 
അതുകൊണ്ട് ഈശ്വരോ രക്ഷതു. 
V.George 2019-11-05 03:14:20
I read this article while sitting in a Bangkok hotel lobby.We have to be ashamed of our culture, behavior and life style. Bangkok is an Asian country with same topography and weather of Kerala. The city is so crowded. But the people here don't shit and eat at the same place like Malayalees. Two weeks ago  I traveled by train from Chengannur to Calicut. The 2nd AC compartment was filthy and never washed after it was commissioned. Bangkok train stations, bus stations and other public places are very clean. No one throws any garbage on the street, rail lines and public places. Eating and drinking is prohibited on trains. Sidewalks don't smell like Pathanmathitta, Chengannur, Ernakulam sidewalks. No deafening sound coming out from temples, churches and mosques. This Fokana ,Foma people and church organizations should send air tickets to our Ministers and Bishops to go and see Bangkok instead of bringing these idiots to America for tour and grand reception.
Really ashamed to be a Malayalee after witnessing the culture, behavior and cleanliness of Thailand people.
വിവേകൻ 2019-11-05 09:55:21
ജീവിതത്തിൽ നേരെ ചൊവ്വേ പല്ലു തേക്കുകയും കുളിക്കുകയും ചെയ്യാത്ത മലയാളി മന്ത്രിമാരേം, എം എൽ എ മാരേം തലയിൽ കയറ്റി അമേരിക്ക ചുറ്റുന്നതാണ് ഇവിടുത്തെ ഫൊക്കാന , ഫോമ , മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളിലെ തനി തറ നേതാക്കന്മാർ ചെയ്യുന്നത് . വഴിയരികിൽ നിന്ന് മൂത്രം ഒഴിക്കുകയും തൂറുകയും ചെയുന്ന ഈ വൃത്തികെട്ട ജന്തുക്കളെ എന്തിനാണ് നിങ്ങൾ ബാങ്കോക്കിലേക്ക് ക്ഷണിക്കുന്നത് . അവിടേം നാറ്റിക്കാനോ ? ഇവനൊന്നും ശരിയാകില്ല ചേട്ടാ .  ഇവനെല്ലാംകൂടി കേരളം കുഴിതോണ്ടി വെറും ചാണക കുഴിയാക്കി മാറ്റും . പ്രബുദ്ധകേരളം പോലും !  അമേരിക്കയിൽ വന്നു വർഷങ്ങൾ ആയിട്ടും മാറാതെ നാറുന്ന മലയാളികളുടെ വർഗ്ഗമല്ലേ എല്ലാം . ഇനൊന്നും ഒരിക്കലും ശരിയാകില്ല .  പഠിച്ചതേ പാടു .  ഇവനൊക്കെ പള്ളി അമ്പലം മോസ്‌ക് ഇവിടം കൊണ്ട് അവസാനിക്കും .  അട്ടെ പിടിച്ചു മെത്തേ കിടത്തീട്ട് എന്ത് ഫലം . ജോർജ്  ചേട്ടൻ അവിടെ ഒക്കെ കറങ്ങി സുഖിക്ക്.  ഉണ്ണിത്താനും ആള് ശരിയല്ല ഒരു സ്ത്രീ വിരോധി ആണെന്ന് .ശബരിമല പ്രശ്‌നം വന്നപ്പോൾ ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട് . അത്‌കൊണ്ട് പ്രബുദ്ധ കേരളത്തെ കുറ്റം പറയുമ്പോൾ ഒരു സ്വയപരിശോധന നടത്തുന്നത് നല്ലതായിരിക്കും .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക