Image

പെര്‍ത്തില്‍ വായനശാല

Published on 10 May, 2012
പെര്‍ത്തില്‍ വായനശാല
പെര്‍ത്ത്: പെര്‍ത്തിലെ മലയാളികള്‍ക്കും വളര്‍ന്നുവരുന്ന മലയാളികുട്ടികള്‍ക്കുമായി പെര്‍ത്ത് മലയാളി അസോസിയേഷന്‍ വക ഒരു മലയാളി വായനശാല ഒരുങ്ങുന്നു. അസോസിയേഷനിലെ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും വായനാശീലം വര്‍ധിപ്പിക്കുന്നതിനും അറിവിന്റെ വാതായനം തുറക്കുന്നതിനുമാണ് ഈ വായനശാലയ്ക്ക് തുടക്കമിട്ടതെന്ന് മാപ് പ്രസിഡന്റ് സുഭാഷ് മങ്ങാട്ട് പറഞ്ഞു. 

ഒട്ടനവധി ആളുകളുടെ ജീവചരിത്രം മുതല്‍ കഥ, ചെറുകഥാ സമാഹാരങ്ങള്‍, നോവലുകള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള ശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാമായണവും മഹാഭാരതവും എം.എന്‍. ഗോവിന്ദന്‍ നായര്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും തകഴിയുടെ ചെമ്മീന്‍, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ഏണിപ്പടി, എന്നിവയും എം. മുകുന്ദന്റെ ഡല്‍ഹി കഥകളും എം.എന്‍ന്റെ ആത്മകഥയും വായനശാലയില്‍ ഇടം നേടി. 

അരുന്ധതി റോയിയുടെ വിവാദമായ കുഞ്ഞുകാര്യങ്ങളുടെ ഉടയ തമ്പുരാനും, മാടമ്പിന്റെ ആര്യാവര്‍ത്തനവും മനസ്സിനെ സന്തോഷിപ്പിക്കുമ്പോള്‍ മാടമ്പിന്റെ ആനക്കഥകളും എന്റെ തോന്ന്യാസങ്ങളും വായനശാലയില്‍ ഇടം തേടി. പത്മരാജന്റെ ചെറുകഥാസമാഹാരവും ഉറൂബിന്റെ സുന്ദരന്‍മാരും  സുന്ദരിമാരും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു. ഇതിന്റെ ഇടയില്‍ കാലം മറന്നു പോയ കമ്യൂണിസ്റ്റ് ആശയങ്ങളുടെ നഷ്ടകാലത്തിന്റെ സ്പന്ദനവുമായി എസ്. ഷാജഹാന്റെ ചുവന്ന ചിറകുകളും സ്ഥാനം പിടിച്ചു.
                                
വാര്‍ത്ത അയച്ചത്: ജോസ് എം. ജോര്‍ജ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക