Image

മല്ലൂസിങ് മെല്‍ബണില്‍

റെജി പാറയ്ക്കന്‍ Published on 10 May, 2012
മല്ലൂസിങ് മെല്‍ബണില്‍
മെല്‍ബണ്‍: മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ പോക്കിരി രാജാ, ജൂനിയേഴ്‌സ്, സീനിയേഴ്‌സ് എന്നിവയുടെ സംവിധായകന്‍  വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മല്ലൂസിങ് ജൂണ്‍ ആദ്യവാരം മെല്‍ബണില്‍ പ്രദര്‍ശനത്തിന് എത്തുന്നു.

കുഞ്ചാക്കോ ബോബന്റെ അന്‍പതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മെല്‍ബണില്‍ ഈയിടെ രൂപം കൊണ്ട കുഞ്ചാക്കോ ബോബന്‍ ഫാന്‍സ് ആണ് ഓസ്‌ട്രേലിയയിലെ എല്ലാ സിറ്റികളിലും പ്രദര്‍ശിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പാട്ടിനും ഡാന്‍സിനും എല്ലാം മുന്‍ഗണന നല്‍കി ചിത്രീകരിച്ചിരിക്കുന്ന മല്ലൂസിങ് കുടുംബ സദസ്സുകള്‍ക്ക് ഏറ്റവും പ്രിയംകരം ആയിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികളായ മത്തായി വയനാട്, സാംസണ്‍ ജോസഫ്, ഫിലിപ്പാന്‍ തൈക്കാട്, സുരേഷ്‌കുമാര്‍ ആലപ്പുഴ, ജാഫര്‍ തൊടുപുഴ, ഔസേപ്പച്ചന്‍ വരിക്കമാലി എന്നിവരുടെ നേതൃത്വത്തില്‍ മല്ലൂസിങ് പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ക്രമീകരണം നടക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക