Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 11: സംസി കൊടുമണ്‍)

Published on 04 November, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 11: സംസി കൊടുമണ്‍)
അദ്ധ്യായം പതിനൊന്ന്.

മോഹനന്റെ മനസ്സില്‍ നിന്നും ഒരു വിഗ്രഹം ഇറങ്ങി അമ്പലക്കാവിലേക്ക് നടന്നു. ഇനി ലീല അവിടെ കുടിയിരിക്കട്ടെ.  വറ്റിവരണ്ട  ലീലയെ അവനു കാണണ്ട . എന്നും നിറഞ്ഞൊഴുകുന്ന നദിയായി ലീല മനസ്സില്‍ നിറഞ്ഞു നില്ക്കട്ടെ. അസ്വസ്ഥമായ മനസ്സുമായി അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. അച്ഛന്‍ നിര്‍ത്താതെ ചുമച്ചു തുപ്പുന്നു. വേദനകൊണ്ടെന്നപോലെ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന അമ്മ. ഇനിയെങ്കിലും അവരെ തന്റെ തണലില്‍ നിര്‍ത്തണം.  തനിക്കും ഒരു ജീവിതം വേണം. ഒരു വിവാഹം... മനസ്സ് ചിലതെല്ലാം ആശിക്കാന്‍ തുടങ്ങിയിരിക്കുന്നു.  അതിനു മുമ്പായി വീടൊന്നു പുതുക്കണം.  അവന്‍ ചില തീരുമാനങ്ങളില്‍ എത്തി. നഷ്ടപ്പെട്ട കാലത്തെ തിരിച്ചു പീടിക്കാനായി അവന്‍ സ്വപ്നങ്ങളില്‍ ഉറങ്ങി. പിറ്റേന്ന് അച്ഛനോടവന്‍ പറഞ്ഞു

 “”ഒരു മൂì മുറി വീടു പണിയണം’’ അച്ഛന്റെ കണ്ണുകള്‍ പ്രകാശിച്ചു.   അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു. “ഭഗവാനെ... ശ്രികൃഷ്ണാാ...എന്റെ മോനെ കാത്തോണെ...’.  കാര്യങ്ങള്‍ പെട്ടന്ന് മുന്നേറുകയാണ്.  കല്ലും കട്ടയും സിമിന്റും കമ്പിയും ഒക്കെ ക്രമമായി വന്നു. ഒരുനില വാര്‍ത്തു.  വാര്‍പ്പ് ഉറയ്ക്കുവാനുള്ള ഇടവേളയിലാണ് അവന്‍ നാടുകാണാനിറങ്ങിയത്.  ആ യാത്ര അവന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി മാറീ. അതൊരു വലിയ കണ്ടെത്തലായിരുന്നു.  അവന്‍ വീണ്ടും ഉഷ്ണക്കാറ്റില്‍ വെന്തു. അവന്‍ പണിതീരാത്ത വീടു മറന്നു. അച്ഛനമ്മമാരെ മറന്നു. അവന്‍ പ്രളയത്തിനായി കൊതിച്ചു. മീനു അവനിലേക്ക് പ്രവേശിച്ചു.
   
രാത്രിക്കുവേണ്ടി അവന്‍ ടെറസിന് മുകളില്‍ ഉലാത്തി. അവന്‍ അവന്റെ നിഴലിന്റെ നീളം അളന്ന് കാലത്തെ കാല്ച്ചുവട്ടിലാക്കാന്‍ ശ്രമിച്ചു.  സന്ധ്യയുടെ കൂമ്പിയ കണ്ണുകളില്‍ നോക്കി, പെട്ടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു സാരിയും, പെര്‍ഫൂമുമായി അവന്‍ ദേവകിയുടെ വീടു ലക്ഷ്യമാകി നടന്നു. ദേവകി വീടെല്ലാം അടിച്ചുവാരിയിരുന്നു. ദേവകിയുടേ ഓര്‍മ്മയില്‍ പണ്ടെങ്ങോ ഒരു നാളില്‍ റെഷന്‍കടക്കാരന്‍ കേശവന്‍ നായര്‍ക്കുവേണ്ടി വീടെല്ലാം അടിച്ചുവാരിയ ഓര്‍മ്മകള്‍ തികട്ടി.  അന്ന് ദേവകിയുടെ ശരീരം പൂത്തുനില്‍ക്കുന്ന കൊന്നപോലെ ആയിരുന്നു. ഇന്ന് യൗവ്വനം മറ്റൊരാള്‍ക്ക് കൈമാറി കളിക്കളത്തില്‍നിന്ന് വിരമിക്കാന്‍ നില്‍ക്കുന്ന കളിക്കാരി മാതിരി.  എല്ലാം കാലത്തിന്റെ കളികള്‍ ദേവകി ഓര്‍ത്തു.  അവള്‍ കിടക്ക വിരി ഒന്നു കൂടി æടഞ്ഞുവിരിച്ച്, പ്രതീക്ഷയോട് വെളിയിലേക്ക് നോക്കി.  വരും മോഹനന്‍ വരും ദേവകിക്ക് ഉറപ്പായിരുന്നു. അവന്റെ കണ്ണുകളില്‍ അത്രയ്ക്കും തീ ഉണ്ടായിരുന്നു. വേവലാതികളില്ലാതെ അടുക്കളയില്‍ ചോറും മത്തിവറത്തതും രുചിയില്‍ ഉണ്ടാക്കിവെച്ചു.

 മീനുവിന് കരയുള്ള ഒരൊറ്റമൂണ്ട്.് ഉടുക്കാന്‍ കൊടുത്തു. മുടിചികി വിടര്‍ത്തിയിട്ട് മുറ്റത്തെ മുല്ലയില്‍നിന്നും അഞ്ചാറു പൂക്കള്‍ പറിച്ച് തലയില്‍വെച്ചു കൊടുത്തു. ഒരു ചെറിയ പൊട്ട്, കണ്ണില്‍ അന്ം കണ്മക്ഷി.  ഇപ്പോള്‍ ആ കണ്ണുകള്‍ക്ക് നല്ല നീളം. ആരും ഒന്നു നോക്കിപോകും.  ദേവകി സ്വയം പറഞ്ഞു. നിലവിളക്ക് കത്തിച്ച്  തിണ്ണയില്‍ വെച്ചു. അന്ം കര്‍പ്പൂരവും കത്തിച്ചപ്പോള്‍ വിഘ്‌നങ്ങള്‍ ഒക്കെ മാറിയപോലെ.  അവര്‍ വെളിയിലേക്ക് കണ്ണും നട്ടിരുന്നു. ആനച്ചെവിയുള്ള  ചെക്കന്‍ അവിടാകെ ഓടിനടക്കുന്നു.  “”എവിടെങ്കിലും ഒന്നു പോയിരിക്കടാ അസത്തേ...’’  നാശം അവര്‍ സ്വയം പിറുപിറുത്തു. അവന്റെ മേലുള്ള കടന്നുകയറ്റം ഇഷ്ടപ്പെടാത്തപോലെ അവന്‍ ചെറിയ കണ്ണുകള്‍ കൂര്‍പ്പിച്ച് ദേവകിയെ ഒന്നു നോക്കി. ചെവി വട്ടം പിടിച്ചു നിക്കുന്ന ഒറ്റയാനെപ്പോലെ തോന്നി അവന്റെ നില്‍പ്പ്.  മീനു അരണ്ട വെളിച്ചത്തില്‍ മുറ്റത്തേക്ക് നോക്കി എന്തോ ചിന്തകളിലാണ്. അവളുടെ മനസ്സ് ഇപ്പോഴും പാടത്തും പറമ്പത്തും ഓടി നടക്കുകയാകാം.  ആനച്ചെവിയുള്ള ചെക്കന്‍ ഒരു വണ്ടിനെപ്പിടിച്ച് വിളക്കിന്റെ എരിയുന്ന തീയ്യില്‍ പിടിച്ച് കത്തിച്ചു രസിക്കുന്നു. അവന്റെ കണ്ണുകളില്‍ ക്രൂരതയുടെ തിളക്കം.
  
മോഹനന്‍ ഇരുളിന്റെ മറപറ്റി ദേവകിയുടെ പടിക്കല്‍ പരുങ്ങി നിന്നു. “”ഓ..മോനോ..വാ...’’ അതൊരു വരവേല്‍പ്പിന്റെ വായ്പ്പാട്ടു മാതിരി തോന്നി. മോഹനന്‍ കൈയ്യിലെ പൊതി ദേവകിക്കുനേരെ നീട്ടി പറഞ്ഞു  “”ഇതു മീനുവിന് കൊണ്ടുവന്നതാ’’. ദേവകി പറഞ്ഞു “”എന്നാല്‍ അതു മോന്‍ തന്നെ അങ്ങു കൊടുത്തേര്... അവള്‍ക്ക് സന്തോഷമാæം””. എന്നിട്ട് മീനുവിനോടായി പറഞ്ഞു ‘’മോളെ നോക്കിയെ മോഹനന്‍ ചേട്ടന്‍ നിനക്കെന്തുവാ കൊണ്ടുവന്നേക്കുന്നതെന്ന്””.  മീനു സ്വപ്നത്തില്‍ നിന്നെന്നോണം കസേരയില്‍ തിരിഞ്ഞിരുന്ന് മോഹനനെ നോക്കി ചിരിച്ചു.  സ്വീകരിക്കപ്പെട്ടന്നവന്‍ തിരിച്ചറിഞ്ഞു. അവന്‍ അവള്‍ക്കരികിലേക്ക് ഒരു സ്വപ്നത്തിലെന്നപോലെ നടന്നടുത്തു.  അവള്‍ അവനെ അടഞ്ഞ മുറിയിലേക്കു വലിച്ചു. ആനച്ചെവിയുള്ള ചെറുക്കന്‍ കരിഞ്ഞ വണ്ടിനെ മോഹനനു നേരെ വലിച്ചെറിഞ്ഞ് എവിടേക്കോ മറഞ്ഞു.
  
ഇരുള്‍ വെളിച്ചത്തെ മൂടുകയാണ്.  ഉടയനില്ലാത്ത പട്ടികള്‍ കടിപിടി കൂട്ടി എവിടേക്കെല്ലാമോ അലയുന്നു.  രാത്രി ഇഷ്ടപ്പെടുന്ന അവര്‍ യാത്ര ആരംഭിച്ചിട്ടേയുള്ളു. ദേവകി തിണ്ണയില്‍ ഒറ്റക്കായി. ഒരു കാറ്റുവന്ന് കത്തിക്കൊണ്ടിരുന്ന തിരി കെടുത്തി. ദേവകി ഇരുളിനെ സ്‌നേഹിച്ചു.  അവര്‍ ഓര്‍ത്തു ജീവിതം എന്നും ഇêളാണ്. മുറ്റത്തെ മാവിന്റെ ഇലകള്‍ കാറ്റില്‍ ഇളകുന്നു.  അവരുടെ മനസ്സിലും ചില ഇലയനക്കങ്ങള്‍ .  ഒന്നു കാണണം. എങ്ങനെ... എവിടെയായിരിക്കും. ആയിരം വട്ടം സ്വയം ചോദിച്ച ചോദ്യങ്ങള്‍. ഞങ്ങളുടെ ജീവിതം എങ്ങനെയെന്നു കാണണ്ടെ .?. എന്തിന് എന്റെ ജീവിതത്തിലേക്കു കടന്നു വന്നു?.  ലോകത്തില്‍ വേറെ എത്രയോ ഭൂമികള്‍ വില്ക്കാനുണ്ടായിരുന്നു?. എന്തിന് ഇവിടേക്കു വന്നു?.  ഒക്കെയും സംഭവിക്കേണ്ട തായിരിക്കാം. 

ജീവിതത്തില്‍ ഒരാളോട് ഇഷ്ടം തോന്നി.  അയാള്‍ ആത്മാവില്‍ കൂടു പണിതു.  ആദ്യമായി അറിഞ്ഞ സ്‌നേഹത്തിന്റെ മധുരനൊമ്പരം.  അതുപോലൊê ലഹരി പിന്നെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകത്തുമില്ല.  പതിഞ്ച് വയസ്സ്.... എവിടെയോയുള്ള ഒരാശാരി æടുംബത്തിന്  പത്തുസെന്റ് വിറ്റു.  പണമായിരുന്നു ആവശ്യം. ആ കുടുംബത്തില്‍ മൂന്നുമക്കള്‍.  രണ്ടു പെണ്ണും ഒരാണും.  അച്ചാരം വാങ്ങിയ പണത്തിന് തന്റെ മനസ്സുകൂടി തിറെഴുതിയെന്ന് അവന്റെ കണ്ണുകള്‍ കാണുംവരേയും അറിയില്ലായിരുന്നു. പ്രകാശമുള്ള ആ കണ്ണുകളിള്‍ ഒì നോക്കിയതേയുള്ളു. നെഞ്ചില്‍ക്കുടി ഒരു മിന്നല്‍. അവിടെ നില്‍ക്കാന്‍ കെല്‍പ്പില്ലാതെ വീട്ടിലേക്കുനടന്നു. രണ്ടു കണ്ണുകള്‍ തന്നെ പിന്തുടരുന്നുവോ. തിരിഞ്ഞു നോക്കി. അതേ...കാന്തം പിടിപ്പിച്ച ആ കണ്ണുകള്‍ അവനിലേക്ക് തന്നെ ആവാഹിച്ചു. അവന്‍ മാന്ത്രികനായിരുന്നു. ആ കണ്ണുകള്‍ ഒന്നു കൂടി കാണാന്‍ ആ രാത്രിയില്‍ ദേവകി കൊതിച്ചു.

(തുടരും.........)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക