Image

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷനില്‍ ദമ്പതികള്‍ക്കുള്ള ധ്യാനം ജൂണ്‍ 16-ന്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 10 May, 2012
ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷനില്‍ ദമ്പതികള്‍ക്കുള്ള ധ്യാനം ജൂണ്‍ 16-ന്‌
ഗാര്‍ഫീല്‍ഡ്‌: വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നാമത്തിലുള്ള ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ മിഷനില്‍ 2012 ജൂണ്‍ 16 ശനിയാഴ്‌ച്ച ദമ്പതികള്‍ക്കായി വിശേഷാല്‍ ധ്യാനം നടത്തുന്നു. അന്നേദിവസം രാവിലെ 9:30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ്‌ കുടുംബവിശുദ്ധി ലക്ഷ്യമാക്കി ദൈവികപരിപാലനയിലും സ്‌നേഹത്തിലുമൂന്നിയുള്ള ഈ ധ്യാനപരിപാടി ക്രമീകരിച്ചിരിക്കുന്നത്‌. റവ. ഫാ. എബ്രാഹം ഒരപ്പാങ്കല്‍ ആണു ധ്യാനം നയിക്കുന്നത്‌.

വിവാഹജീവിതത്തില്‍ സന്തോഷവും, സമാധാനവും കൈവരിക്കുന്നതിനാവശ്യമായ പൊടിക്കൈകള്‍ ഈ വര്‍ക്‌ഷോപ്പിലൂടെ ലഭിക്കും. ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം, ആദ്യാനുരാഗത്തിലൂടെ അനുഭവവേദ്യമായ സ്‌നേഹം എങ്ങനെ ആയുഷ്‌ക്കാലം മുഴുവനും കാത്തുസൂക്ഷിക്കാം, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം എങ്ങനെ വേണം, തിയോളജി ഓഫ്‌ ബോഡി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട പല വിഷയങ്ങളും അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ക്ലാസിലൂടെ നിങ്ങള്‍ക്കു ലഭിക്കും.

പവര്‍പോയിന്റിന്റെ സഹായത്തോടെ അനുഭവത്തിലൂന്നിയുള്ള, പ്രായോഗിക മാര്‍ഗങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്‌ ഫാ. ഒരപ്പാങ്കലച്ചന്‍ അവതരിപ്പിക്കും. ഗാര്‍ഫീല്‍ഡ്‌ മിഷനിലെ വനിതാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക്‌ വികാരി ഫാ. പോള്‍ കോട്ടക്കല്‍, വനിതാവിഭാഗം കോര്‍ഡിനേറ്റര്‍ മരിയ തോട്ടുകടവില്‍ എന്നിവര്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷനില്‍ ദമ്പതികള്‍ക്കുള്ള ധ്യാനം ജൂണ്‍ 16-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക