Image

നിക്കോളാസ് സര്‍ക്കോസി രാജിവെച്ചു

Published on 10 May, 2012
നിക്കോളാസ് സര്‍ക്കോസി രാജിവെച്ചു
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് നിക്കോളാസ് സര്‍ക്കോസി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി ഫ്രാന്‍ങ്കോസ് ഫില്ലിയണിനു അദ്ദേഹം രാജിക്കത്തു കൈമാറി. ചൊവ്വാഴ്ച പുതിയ പ്രസിഡന്റും സോഷ്യലിസ്റ് പാര്‍ട്ടി നേതാവുമായ ഫ്രാന്‍സ്വാ ഒളാന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 തെരഞ്ഞെടുപ്പില്‍ ഒളാന്ദിന് ആകെ പോളിംഗിന്റെ 51.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സര്‍ക്കോസിക്ക് 48.1 ശതമാനം വോട്ടു നേടാനോ കഴിഞ്ഞുള്ളു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സിന്റെ പ്രസിഡന്റാകുന്നത്. ഏപ്രില്‍ 22ന് നടന്ന പ്രാഥമിക റൌണ്ട് ഇലക്ഷനില്‍ ഒളാന്ദ് 28.63 ശതമാനം വോട്ടു നേടിയപ്പോള്‍ സര്‍ക്കോസിക്ക് 27.18 ശതമാനം വോട്ടേ നേടാനായുള്ളു. 1988-ല്‍ നടന്ന ഇലക്ഷനിലാണ് ആദ്യമായി സോഷ്യലിസ്റ്റുകള്‍ ഫ്രാന്‍സ് ഭരിക്കുന്നത്. അന്നു പ്രസിഡന്റുപദത്തിലെത്തിയ ഫ്രാന്‍സ്വാ മിത്തറാന്‍ഡ് 1995 ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഫ്രഞ്ച് പ്രസിഡന്റാകുന്ന ആദ്യ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായി ഇതോടെ 57 കാരനായ ഫ്രാന്‍സ്വാ ഒളാന്ദ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക