Image

സന്തോഷ് ട്രോഫി: കേരളം ഇന്ന് ത്രിപുരയ്ക്കെതിരേ

Published on 10 May, 2012
സന്തോഷ് ട്രോഫി: കേരളം ഇന്ന് ത്രിപുരയ്ക്കെതിരേ
കട്ടക്ക്: നിറഞ്ഞ പ്രതീക്ഷയോടെ കേരളം ഇന്നു സന്തോഷ് ട്രോഫി ഫുട്ബോളില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ക്ളസ്റര്‍ മത്സരങ്ങളിലെ ആദ്യത്തേതില്‍ ത്രിപുരയാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരം വൈകിട്ട് 6.30ന് ആരംഭിക്കും. മത്സരത്തില്‍ വിജയിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയാണ് കേരളത്തിനുള്ളതെന്ന് പരിശീലകന്‍ എം.എം. ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയില്‍ ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളം. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ടീം കട്ടക്കില്‍ എത്തിയത്. ഒഡീഷയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ കളിക്കേണ്ടതിനാല്‍ രാവിലെയും വൈകുന്നേരവുമുള്ള പരിശീലനത്തിനാണ് ടീം മുന്‍തൂക്കം കൊടുക്കുന്നത്. കേരളത്തിന്റെ രണ്ടാം മത്സരം 15ന് ഹിമാചല്‍ പ്രദേശിനെതിരേയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക