Image

പിണറായിയെ തള്ളിപ്പറയാന്‍ സിപിഐ തയാറാകണമെന്ന് പി.സി. ജോര്‍ജ്

Published on 10 May, 2012
പിണറായിയെ തള്ളിപ്പറയാന്‍ സിപിഐ തയാറാകണമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: പിണറായി വിജയനെ തള്ളിപ്പറയാന്‍ സിപിഐ തയാറാകണമെന്നു ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. മൃഗീയമായി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ ഭവനത്തില്‍ എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞതു പ്രതികാരത്തിനായി ചാവേറുകളാവാന്‍ തയാറെടുക്കുന്ന ചെറുപ്പകാരെയാണ്. മലബാര്‍ ജില്ലയില്‍ സിപിഎം സൃഷ്ടിച്ചു വച്ചിരിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളിലാകെ അസഹിഷ്ണുത നീറി പുകയുകയാണ്. ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ വായിക്കാന്‍ അനുവദിക്കാതെയും കേബിള്‍ ടിവി കണക്ഷന്‍ എടുക്കാന്‍ സമ്മതിക്കാതെയും ജനങ്ങളെ പാര്‍ട്ടി അടിമകളാക്കി വച്ചിരിക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക