Image

വൃദ്ധജനങ്ങളുടെ ശ്രദ്ധക്ക് (സുധീര്‍ പണിക്കവീട്ടില്‍)

Published on 06 November, 2019
വൃദ്ധജനങ്ങളുടെ ശ്രദ്ധക്ക് (സുധീര്‍ പണിക്കവീട്ടില്‍)
ഹിന്ദു പുരാണത്തിലെ മാര്‍ക്കണ്ഡേയനെപോലെ എന്നും പതിനാറു് വയസ്സായിരിക്കാനാണു എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ കാലം കടന്നു പോകുമ്പോള്‍ മനുഷ്യശരീരത്തില്‍ ദൈവം ചില "ഗ്രാഫിറ്റികള്‍'' വരച്ച്് അതിനെ അലങ്കോലമാക്കുന്നു. വെണ്ണതോല്‍ക്കുമുടലും, മുല്ലമൊട്ട് പോലുള്ള പല്ലും, കാര്‍വേണിയും, സ്വര്‍ണ്ണ/ക്രുഷ്ണ വര്‍ണ്ണവും, പോയി അതൊക്കെ നരയും, ചുളിവും, കഷണ്ടിയും, ഒടിവും, പഴുതും, ചതവുമൊക്കെയായി ജീര്‍ണ്ണിക്കുന്നു. ചിലര്‍ക്കൊക്കെ അത് വളരെ ദുസ്സഹവും, ആ അവസ്ഥയോട് പൊരുത്തപെടാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുമ്പോള്‍ "വാര്‍ദ്ധക്യം'' എന്ന ഭീകരന്‍ തന്റെ ആധിപത്യം സ്ഥപിക്കുകയായി. എന്നാലും പ്രതിദിനം ഭയപ്പെടുത്തുന്ന രൂപം ചുരുക്കം ചിലര്‍ക്കേ ഉണ്ടാകുന്നുള്ളു. ഉദാഹരണത്തിനു കഷണ്ടി എല്ലാവരുടേയും ഭംഗി കുറയ്ക്കു ന്നില്ല. കഷണ്ടിയുടെ മറ്റൊരു പദമായ ''പെട്ട" എന്നുപയോഗിക്കുമ്പോള്‍ എത്രയോ ''ബഹുമാനപ്പെട്ട " പ്രിയപ്പെട്ട'' ''ഭംഗിയാക്കപ്പെട്ട'',തലകള്‍ നമ്മള്‍ കാണുന്നു.പ്രായത്തെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണു.  വല്യപ്പനിപ്പോ പണ്ടത്തെപോലൊന്നും വയ്യടി മനമേ... എന്ന് പാടി വാര്‍ദ്ധക്യത്തിനു് അടിയറ വച്ചിരുന്നു പണ്ടത്തെ തലമുറ. ഇപ്പോഴത്തെ വല്യപ്പന്‍മാര്‍ വയാഗ്ര പോലുള്ള മസില്‍ പവ്വറുകള്‍ അന്വേഷിച്ച് വട്ടം കറങ്ങുകയാണു. അത് കാലം മാറുമ്പോള്‍ ഉണ്ടാകുന്ന ചില തമാശകള്‍. മരിക്കാനും വയസ്സാകാനും മനുഷ്യനു മനസ്സില്ല. അതുകൊണ്ട്  മരുന്നു കമ്പനികള്‍ക്കും കോസ്‌മെറ്റിക് കമ്പനികള്‍ക്കും ഇപ്പോള്‍ ചാകര.

ഒരിക്കല്‍ ദുര്‍വ്വാസ്സാവ് മഹര്‍ഷി ഇന്ദ്രനു കൊടുത്ത മാല അദ്ദേഹം തന്റെ വാഹനമായ ആനയുടെ നെറ്റിയില്‍ ചാര്‍ത്തി. തേനും സുഗന്ധവുമുണ്ടായിരുന്ന  അതിലെ പൂക്കളിലേക്ക് ഈച്ചകള്‍ ആര്‍ത്തപ്പോള്‍ ആന അത് വലിച്ച് താഴെയിട്ടു. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് ഇന്ദ്രനേയും സകല ദേവന്മാരേയും ശപിച്ച്് അവരുടെ ശക്തിയും സൗന്ദര്യവും നഷ്ടപെടുത്തി. യൗവ്വനം വീണ്ടെടുക്കാന്‍ അസുരന്മാരുടെ സഹായത്തോടെ പാലാഴി മഥനം ചെയ്ത് അവര്‍ അമ്രുത് വീണ്ടെടുത്തു. അസുരന്മാര്‍ക്കും മനുഷ്യര്‍ക്കും അത് കിട്ടതിരിക്കാന്‍ ദേവന്മാര്‍ ശ്രദ്ധിച്ചു. അമ്രുതകുംഭവുമായ് ഗരുഢന്‍ പറക്കുമ്പോള്‍ അതില്‍ നിന്നും അമ്രുത തുള്ളികള്‍ പ്രയാഗിലും, ഹരിദ്വാരിലും, ഉജ്ജയിനിയിലും നാസിക്കിലും വീണുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അവിടെ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് അമ്രുത് തുള്ളികള്‍ വീണ നിലത്ത് ചവുട്ടി അമരത്വം ആശിക്കുന്നു. ആധുനിക കോസ്‌മെറ്റിക്ക് കമ്പനികള്‍ വാര്‍ദ്ധക്യം നഷ്ടപ്പെടുത്തുന്ന അഴക് വീണ്ടെടുക്കാനുള്ള മരുന്നുകള്‍ വിപണിയില്‍ നിരത്തി മനുഷ്യരെ പ്രലോഭിപ്പിച്ച് കൊണ്ട് ധനം സമ്പാദിക്കുന്നു. മരിക്കാനും വാര്‍ദ്ധക്യ കെടുതികള്‍ താങ്ങാനുമുള്ള കരുത്ത് മനുഷ്യര്‍ക്ക് നഷ്ടപ്പെടുവാന്‍ കാരണം ശാസ്ര്തപുരോഗതി  അവനു നല്‍കിയ ഒരു കീറാമുട്ടിയാണു്. എന്തിനും മരുന്നുകള്‍ സുലഭമായപ്പോള്‍ അവ പരീക്ഷിച്ചുകൊണ്ടിരിക്കുക എന്ന കെണിയിലാണു മനുഷ്യര്‍ ഇപ്പോള്‍. അത് കൊണ്ട് അവനു അവസാന കാലത്ത് ലഭിക്കുന്ന ശാന്തിയും മനസമാധാനവും നഷ്ടപ്പെടുന്നു. അഴകിയ രാവണന്‍ കളിച്ചു നടക്കുന്നതില്‍ അപാകതയില്ലെങ്കിലും വയസ്സിനനുസരിച്ച വലുപ്പം പ്രാപിക്കാന്‍ മറന്നു പോകുമ്പോള്‍ സമൂഹം താറുമാറാകുന്നു.
 
മനസ്സില്‍ സ്വപ്നങ്ങള്‍ക്ക് പകരം ഒരാള്‍ക്ക് നിരാശ നിറയുമ്പോഴാണു വാര്‍ദ്ധക്യം ഒരാളെ സമീപിക്കുന്നത് എന്ന് പഴമക്കാര്‍ പറയുന്നു. അന്ന് വാര്‍ദ്ധക്യം എന്നത് ഒരു അവസ്ഥയായിരുന്നു. ഒരു മനുഷ്യനു ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ ദശകളിലൂടെ കടന്നു പോകാതെ വയ്യ. തൈലം തേച്ച് കുളിച്ചും, മിതമായി ഭക്ഷണം കഴിച്ചും, നാലും കൂട്ടി മുറുക്കിയും, ഈശ്വര ചിന്തയോടെ നടക്കുന്ന ദൈവീകത്വമുള്ള വ്രുദ്ധ-വ്രുദ്ധന്മാരെയാണ് ഈ ലേഖകന്റെ കുട്ടിക്കാലത്ത് കണ്ടിരിക്കുന്നത്. അവരുടെ സന്തോഷം പേരക്കിടാങ്ങളായിരുന്നു. അമ്പിളിയെ കളിപമ്പരമാക്കാന്‍ കൊതിക്കുന്ന ശൈശവത്തിന്റെ സ്വര്‍ഗ്ഗരാജത്ത് അവരും സന്തുഷ്ടരായി. എന്നാല്‍ അന്നും ചില വ്രുദ്ധന്മാര്‍  ആത്മീയമായ ആനന്ദവും സൗഖ്യവും അനുഭവിച്ചിരുന്നില്ല. മക്കളും പേരക്കിടങ്ങളുമൊക്കെയുള്ള ഒരു മുത്തച്ഛനും അദ്ദേഹത്തിന്റെ യുവാവായ കൊച്ചുമകനും തമ്മില്‍ നടന്ന സംഭാഷണം ശ്രദ്ധിക്കുക. മുത്തച്ഛന്‍ വിധുരന്‍ (ഭാര്യ മരിച്ചവന്‍) ആണു്. ഓരോ മക്കളുടേയും അടുത്ത് മാറി മാറി താമസിക്കയാണു്. ആരോഗ്യത്തിനും പണത്തിനും കുറവില്ല. രാവിലെ മരുമകള്‍ അമ്മായിയപ്പനിഷ്ടമുള്ള ചിരട്ട പൂട്ടും, അതിന്റെ നെറുകയില്‍ സമ്രുദ്ധമായി കോരി ഒഴിക്കുന്ന പശുവിന്‍ നെയ്യും പഞ്ചസാരയും, നേന്ത്രപ്പഴം നുറുക്കി പുഴുങ്ങിയതും, ഒരു വലിയ കപ്പ് നിറയെ ധാരാളം പാലില്‍ കുറുക്കിയുണ്ടാക്കുന്ന കാപ്പിയും ഉണ്ടാക്കി കൊടുത്തത് കഴിച്ച് എത്രയോ വര്‍ഷങ്ങളായി വലിക്കുന്ന ഡണ്‍ഹില്‍ സിഗരറ്റും കൊളുത്തി വര്‍ത്തമാനപത്രങ്ങള്‍ വായിച്ചിരിക്കുന്ന മുത്തച്ഛനോട് കൊച്ചുമകന്‍ ചോദിക്കുന്നു. മുത്തച്ഛനെ ഞങ്ങളൊക്കെ എത്രമാത്രം സ്‌നേഹിക്കുന്നു, കരുതുന്നു. മുത്തച്ഛന്റെ മുഖത്ത് എന്താണു എപ്പോഴും ഒരു വിഷാദ ഭാവം. മുത്തച്ഛന്‍ പറഞ്ഞു. ഇനി പേടിക്കാനില്ലേന്ന ഭാവത്തില്‍ സ്ത്രീകള്‍ എന്റെയടുത്ത് വന്നിരിക്കയും സംസാരിക്കയും ചെയ്യുമ്പോള്‍ എനിക്ക് വളരെ വിഷമം ഉണ്ട്. ഇത് നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണു. ഇപ്പോള്‍ അങ്ങനെ വിഷാദിച്ചിരിക്കാതെ മുത്തച്ഛന്മാര്‍ ഡെയ്റ്റിംഗ്, പുനര്‍വിവാഹം മുതലായവ നടത്തി വയസ്സ് കാലത്ത് സംസാരദു:ഖങ്ങള്‍ ഏറ്റ് വാങ്ങുന്നു.

നമ്മളിലെല്ലാം ജന്മസിദ്ധമായ വാസനകള്‍ (Tendency)) ഉണ്ടു. ഇത് കഴിഞ്ഞ ജന്മത്തില്‍ നിന്നും ഈ ജന്മത്തില്‍ നിന്നും നമ്മള്‍ നേടുന്നത്രെ,  എനിക്ക് അത് വേണം, എനിക്ക് അതിഷ്ടമാണു എന്ന് ചിന്തിക്കയും അതിന്റെ സാക്ഷത്കാരത്തിനു വേണ്ടി പ്രവര്‍ത്തിക്കയും ചെയ്യുമ്പോള്‍ അവയെല്ലാം വാസനകളായി നമ്മില്‍ ചേരുന്നു. അത്തരം പ്രവര്‍ത്തികള്‍ കഴിഞ്ഞ്‌പോയതും നമ്മള്‍ മറന്നുപോയതുമായിരിക്കും. എന്നാലും ആ വാസന ശേഷിക്കുന്നു. അതിനുദാഹരണമായി പറഞ്ഞിരിക്കുന്നത് നമ്മള്‍ ഒരു മുല്ലപൂ വാസനിപ്പിച്ചതിനുശേഷം അത് കളഞ്ഞാലും കുറച്ച് സമയം ആ സുഗന്ധം നമ്മുടെ കയ്യില്‍ ഉണ്ടാകുന്നപോലെയെന്നാണു്. മേല്‍ പറഞ്ഞ മുത്തച്ഛന്‍ പ്രായമായിട്ടും ലൗകിക ചിന്തകളുടെ മായാജാലത്തില്‍ കുടുങ്ങി കിടക്കുന്നത് അത്‌കൊണ്ടാണു്. കാലത്തിനനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മനസ്സും ആ മാറ്റങ്ങള്‍ക്കൊപ്പം മാറ്റിയാല്‍ അസംത്രുപ്തിയും അശാന്തിയും ഉണ്ടാകയില്ല.

ഒരു ചെറുപ്പക്കാരന്‍ ശങ്കരാചാര്യരെ സമീപിച്ച് ചോദിച്ചു. അറിവ് തേടിയുള്ള എന്റെ പ്രയാണങ്ങളില്‍ ഞാന്‍ വിജയം നേടിയെന്ന് വിശ്വസിക്കുന്നു. എങ്കിലും ജീവിതത്തില്‍ സമാധാനവും സംത്രുപ്ര്തിയും നേടുന്നതെങ്ങനെ.  ആ ചെറുപ്പക്കരനും ആചാര്യരും തമ്മില്‍ നടന്ന സംഭാഷണം "വിവേകചൂഡാമണി'' എന്ന പേരില്‍ അറിയപ്പെടുന്നു.  അതില്‍ ജീവിതത്തിന്റെ അവസാന കാലം (വയസ്സാന്‍ കാലം) എങ്ങനെ കാണണമെന്നും എങ്ങനെ അതിനെ പൂര്‍ണ്ണമാക്കണമെന്നും  പറയുന്നുണ്ട്. ഭാരതീയ ചിന്തകളില്‍ മനുഷ്യായുസ്സ് നൂറായി സങ്കല്‍പ്പിച്ച് അതിനെ നാലായി തിരിച്ചിരിക്കുന്നു. ഒന്നു മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെ ബ്രഹ്മചര്യാശ്രമം, ഇരുപത്തിയഞ്ച് വയസ്സ് മുതല്‍ അമ്പത് വയസ്സ് വരെ ഗ്രഹസ്ഥാശ്രമം, അമ്പത് വയസ്സ് മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെ വാനപ്രസ്ഥം, എഴുപത്തിയഞ്ച് മുതല്‍ നൂറു വരെയുള്ള കാലം സന്യാസം. വിവേക് ചൂഡാമണിയില്‍ ഇത് വളരെ വിസ്തരിച്ച് പറയുന്നു. പശ്ചാത്യരുടെ കണക്ക് ഇങ്ങനെ പോകുന്നു. 1-60 വരെ ചെറുപ്പം. ചെറുപ്പക്കാരായ വയസ്സന്മാര്‍ (60-69) മദ്ധ്യവയസ്കരായ വയസ്സന്മാര്‍ (70-79) വയസ്സായ വയസ്സന്മാര്‍ (80+)

മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹങ്ങളാണു് അവനു പ്രയാസങ്ങളും കഷ്ടങ്ങളും നല്‍കുന്നത്. വയസ്സകുമ്പോള്‍ ശരീരം ആ അവസ്ഥ വെളിപ്പെടുത്തുന്നു.  മരുന്നുകളും, മായാജാലങ്ങളും കൊണ്ട് വയസ്സ് മറച്ച് വക്കുന്നതില്‍ കുഴപ്പമൊന്നുമില്ല പക്ഷെ ക്രുത്രിമമായി മാറ്റി കിട്ടിയ രൂപം ശ്വാശ്വതമായി കാണാതിരുന്നാല്‍ മതി. വയസ്സിനനുസരിച്ചുള്ള പ്രവര്‍ത്തികളില്‍ നിശ്ചയമായും ഇടപെടാതിരിക്കയും ചെയ്യരുത്. ഓഷൊ പറഞ്ഞ ഒരു തമാശയുണ്ട്. ഒരു രോഗി അയാളുടെ കൂട്ടുകാരോട് പരാതിപ്പെടുന്നു.  ഒരു വര്‍ഷവും മൂവ്വായിരം ഡോളറും ചിലവാക്കി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറയുന്നു. എന്റെ അസുഖം ഭേദപ്പെട്ടെന്ന്. ഒരു വര്‍ഷം മുമ്പ് ഞാന്‍ എബ്രാഹാം ലിങ്കണ്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ആരുമല്ല. എത്രയൊക്കെ വേഷം കെട്ടി ചെറുപ്പകാരനായാലും തിരിച്ചറിയുന്നവര്‍ തിരിച്ചറിയും.  കാശും പണവും ചിലവാക്കിയിട്ടും രോഗിയുടെ അസുഖം മാറുന്നില്ല.

ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത് യയാതി സിന്‍ഡ്രൊം ആണു്. എന്താണു് യയാതിയുടെ കഥ? മഹാഭാരതം ആദിപര്‍വ്വത്തിലും, ഭാഗവതപുരാണത്തിലും യയാതി എന്ന രാജാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ നമ്മള്‍ വായിക്കുന്നു. സുന്ദരിയായ ദേവയാനി ഭാര്യയായിരിക്കുമ്പോള്‍ തന്നെ ശര്‍മ്മിഷ്ട എന്ന തോഴിയേയും ഭാര്യയാക്കി ആ വിവരം ഭാര്യയില്‍ നിന്നും മറച്ചു വച്ച് കഴിയവേ സത്യം പുറത്ത് വരികയും ദേവയാനിയുടെ അച്ഛന്‍ യയാതിയെ ശപിച്ച് വ്രുദ്ധനാക്കുകയും ചെയതു.  മരുമകന്‍ വുദ്ധനായാല്‍ അത് മകളേയും ബാധിക്കുമല്ലോ എന്നോര്‍ത്ത് യയാതിയുടെ അപേക്ഷ പ്രകാരം അമ്മായിയപ്പന്‍ ശാപമോചനം നല്‍കി. ആരെങ്കിലും അവരുടെ യൗവ്വനം വച്ചുമാറാന്‍ തയ്യാറായല്‍ വീണ്ടും യയാതിക്ക് ചെറുപ്പമാകാം. പക്ഷെ വാര്‍ദ്ധ്യകാവസ്ഥ ആര്‍ ഇഷ്ടപ്പെടും. യയാതി തന്റെ പുത്രന്മാരുടെ യുവത്വം യാചിച്ചു. ആരും വഴങ്ങിയില്ല. ഇളയപുത്രനായ പുരു അവന്റെ യുവത്വം അച്ഛനു കൊടുത്തു. അച്ഛന്റെ ആജ്ഞ അനുസരിച്ചു വാര്‍ധക്യം സ്വീകരിച്ച പുരു പുത്രന്മാര്‍ മൂന്നു വിധമാണെന്നു വിവരിച്ചു. അച്ഛന്റെ പ്രതീക്ഷകള്‍ക്കൊപ്പം അദേഹത്തിന്റെ പ്രേരണയില്ലാതെ ഉയരുന്ന പുത്രന്‍ ഉന്നത നില സ്വായത്തമാക്കി ജീവിതത്തിന്റെ അന്തിമ ലക്ഷ്യം കാണുന്നു. രണ്ടാമന്‍ അനുസരണയോടെ അച്ഛന്റെ അഭ്യര്‍ത്ഥനകള്‍ നടപ്പിലാക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നു.. മൂന്നാമന്‍ മനസ്സില്ലാമനസൂടെ അഭ്യര്‍ത്തനകളെ മാനിക്കുന്നു. ഏറ്റവും അധപതിച്ച നാലാമത്തെ വിഭാഗക്കാരെ പുത്രന്മാരായി കരുതാന്‍ കഴിയുകയില്ല. ഇവര്‍ പരിഗണിക്കപോലും ചെയ്യാതെ അച്ഛന്റെ ആജ്ഞകളെ നിരസിക്കുന്നു. അവര്‍ മാലിന്യ  കൂമ്പാരത്തിലെക്ക് വലിച്ചെറിയുന്ന ചവറിനെക്കാള്‍ ഭേദമല്ല.

യയാതി വര്‍ഷങ്ങളോളം യുവായി ലൗകിക സുഖങ്ങളില്‍ മുഴുകി കഴിഞ്ഞെങ്കിലും ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങള്‍ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. അനിയന്ത്രിതമായ അഭിനിവേശത്തോടെ അതിവേഗം കുതിക്കുന്ന ഒരു കുതിരയെപോലെ യയാതി സഞ്ചരിച്ചു. തീയ്യില്‍ എണ്ണ ഒഴിക്കുന്ന പോലെ നിറവേറുമ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ആഗ്രഹങ്ങള്‍ നുരഞ്ഞു പൊന്തി. അവസാനം യയാതിക്ക് തന്റെ തെറ്റ് മനസ്സിലായി. ഭഗവത് ഗീതയില്‍ പറയുന്നപോലെ (7.20) ഇന്ദ്രിയാനുഭൂതിക്ക് വേണ്ടി പരക്കം പായുന്നവനു അവന്റെ ബുദ്ധി നഷ്ടപ്പെടുന്നു. അവസാനം തിരിച്ചറിവുണ്ടായപ്പോള്‍ യയാതി തന്റെ യുവത്വം മകനു തിരിച്ചുകൊടുത്ത് തന്റെ ജീവിതം മതിയാക്കി. ജീവിതത്തിന്റെ ലൗകിക സുഖങ്ങള്‍ക്ക്് പിന്നാലെ പായുന്ന മനസ്സിന്റെ വിവരമില്ലായ്മ അനുഭവപ്പെടുന്നത് വൈകിയാണു്.. ഈ ലോകത്തിന്റെ ഭക്ഷണവും, സ്ത്രീകളും, ധനവും ഇന്ദ്രിയങ്ങളെ അടക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്റെ വിശപ്പ് ഒരിക്കലും ശമിക്കുന്നില്ല.

കൃത്രിമത്വം കാണിക്കാതെ ജീവിതത്തിന്റെ വിവിധ അവസ്ഥകളെ അതേപ്പടി സ്വീകരിച്ചിരുന്ന പണ്ടത്തെ മനുഷ്യന്റെ ചിന്തകള്‍ക്കും ആക്രുതിക്കും വ്യത്യാസം വന്നു. വെള്ളി തലമുടിയുള്ള കൂട്ടര്‍ ഇപ്പോള്‍ വിരളം.  മുത്തശ്ശിക്ക് കഥപറയാനോ, മുത്തശ്ശനു പേരക്കിടാങ്ങളെ താലോലിക്കാനോ സമയമില്ല.  അതെല്ലാം ഓരോരുത്തരുടെ ജീവിതശൈലികള്‍. എന്നാല്‍ വാര്‍ദ്ധക്യാവസ്ഥയില്‍ യുവത്വം വീണ്ടെടുക്കാനുള്ള വ്യഗ്രത വച്ചുപുലര്‍ത്തുമ്പോള്‍ യയാതിയെപോലെ അവസാനം ദു:ഖിക്കേണ്ടി വരും.  കാലക്രമമനുസരിച്ചു പുരുഷനു ധാതുക്ഷയമുണ്ടാകുന്നു. അത് പ്രക്രുതിയുടെ തീരുമാനം. അതിനെ വെല്ലുവിളിച്ച്  വയാഗ്ര പോലുള്ള മരുന്ന് കഴിച്ച് പലപ്പോഴും ഫലമില്ലാതെ പലരും നിരാശരാകുന്നു.  എല്ലാവര്‍ക്കും അവരവരുടെ ശരീരസ്ഥിതിയനുസരിച്ചുള്ള ആരോഗ്യമുണ്ട്. അവര്‍ക്ക് മരുന്നുകളുടെ പുറകെ ഓടേണ്ട കാര്യമില്ല. നമ്മുടെ ജീവിതശൈലി അതിനെ ചിലപ്പോള്‍ നശിപ്പിച്ച് കളയുന്നു. തളര്‍ന്ന് കിടക്കുന്ന കുതിരക്ക് വെള്ളമോ ഭക്ഷണമോ നല്‍കാതെ അതിനെ തല്ലി നടത്തുന്നപോലെയാണു് വയസ്സ് കാലത്ത് യുവത്വം നേടനുള്ള മരുന്ന് നേടുന്നവര്‍ ചെയ്യുന്നത്.  അമ്പത് മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുള്ള (വാനപ്രസ്ഥം) കാലഘട്ടത്തില്‍ ചുവപ്പിച്ച ചുണ്ടുകളും കറുപ്പിച്ച തലമുടിയുമായി നടക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ഒന്നാണു് പ്രായത്തിനനുസരിച്ച് മനസ്സിനെ നിയന്ത്രിക്കുക. ബാഹ്യമായി കാണുന്നതിനെ മനോഹരമാക്കി വക്കുന്നത് പോലെ മനസ്സും സുന്ദരമാക്കുക. യയാതി സിന്‍ഡ്രോമില്‍ നിന്ന് ഒഴിവാകുകയാണു് വൃദ്ധരാകുന്നവര്‍ക്ക് സുഖം, സുഖകരം.

ശുഭം

Join WhatsApp News
ചെറുപ്പം വയസ്സൻ 2019-11-07 01:52:33

ഞങ്ങൾക്ക് വയ്യസ്സായിക്കോട്ടെ ..പക്ഷേ ഞങ്ങൾ 
വയസ്സന്മാർ വയസ്സികൾ എന്ന ലേബൽ വാങ്ങി വടി 
കുത്തി നടക്കാൻ തയ്യാറല്ല . കേരളത്തിൽ  അൻപത്തഞ്ച് 
വയസ്സാണ് പെൻഷൻ പ്രായം .  അൻപത്തഞ്ച് കഴിഞ്ഞാൽ 
അയ്യോ വയ്യ എന്നാണ് പെണ്ണുങ്ങൾ ... ഇവിടെ എഴുപത് കഴിഞ്ഞ സ്ത്രീകൾ 
കയ്യിൽ നെയിൽ വെച്ച് പിടിപ്പിച്ച് , ലിപ്സ്റ്റിക്ക് ഇട്ട് സ്വയം കാറോടിച്ച് 
ചുറുചുറുക്കോ ടെ  നടക്കുന്നു .അതുകാണുന്ന വർ ക്കും ഊർജ്ജം നൽകുന്നു 
ഇതാണ് ശരി . വയസ്സായിക്കോട്ടെ ..വയസ്സനാവാതിരുന്നാൽ മതി
amerikkan mollakka 2019-11-07 09:53:30
ഇങ്ങള് പ്രണയവും മൊഹാബത്തും എയ്തു.
ഈ തന്തമാരുടെ ബിബരം ആർക്കു ബേണം.
ഞമ്മള് അമ്പത്തിയഞ്ചിൽ ആണ്. 
ഇത് ബരെ കൊയപ്പമൊന്നുമില്ല. ഇങ്ങള് 
ഞമ്മെപ്പോലുള്ളവരെ പേടിപ്പിക്കല്ലേ 
ചങ്ങാതി. 
കിയവന്മാർ കളറടിച്ചും 
കളറുകളെ നോക്കി ബെള്ളം ഇറക്കിയും 
ജീവിക്കട്ടെ.
വൃദ്ധജനങ്ങൾ ഭയപ്പടേണ്ട 2019-11-07 10:17:34
            വൃദ്ധജനങ്ങൾ ഭയപ്പടേണ്ട 
'കദളിവാഴകൈയിലിരുന്നു  കാക്ക  ഇന്നു വിരുന്നുവിളിച്ചു
വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ
വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ
വയസ്സനാണ്  വരുന്നതെങ്കിൽ  അയലയും ചോറും നൽകേണം
ഇടക്കിടക്ക്  വെറ്റില  പാക്ക്  ഇടിച്ചിടിച്ചു കൊടുക്കേണം
കദളിവാഴകൈയിലിരുന്നു  കാക്ക   ഇന്നു വിരുന്നുവിളിച്ചു
വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ
വിരുന്നുകാരാ  വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ'(പീ .ഭാസ്കരൻ )
വിദ്യാധരൻ 2019-11-07 10:40:09
വാർദ്ധ്യക്ക്യം വന്നെൻറ് വാതിലിൽ മുട്ടിയപ്പോൾ 
'ഞാനുംമെൻ കിളവിയും രതിക്രീഡയിലാ'.
പലനേരം മുട്ടീട്ടും മറുപടി കിട്ടാഞ്ഞാ വൃദ്ധൻ 
ഒളിദ്വാരത്തിലൂടൊളിഞ്ഞു നോക്കി-
പലരീതിയിൽ ഞങ്ങൾ ഇരുന്നു കിടന്നും കാട്ടും -
രതിവേലകണ്ടയാൾ അമ്പരന്നു.
ലീലാവിലാസം കഴിഞ്ഞു ഞാൻ വന്നു 
വാതിൽ തുറന്നപ്പോൾ 
ഇളിഭ്യനായി നില്ക്കും വൃദ്ധനെ കണ്ടു 
"ഇതുപോലെ ഞാനുംമെൻ കിളിവിയും 
രതിക്രീഡയിൽ മുഴുകി കഴിഞ്ഞിരുന്നായിരുന്നേൽ 
ഇത്രയും വേഗത്തിൽ വാർദ്ധക്ക്യം വന്നെന്നേ 
ചുക്കിചുളുക്കി കോലം തിരിക്കില്ലായിരുന്നു.
കിട്ടിയ അവസരം പാഴാക്കി എപ്പഴും 
ഞാനെൻ ഭാര്യയുമായി ശണ്ഠ കൂട്ടി . 
ഇപ്പോൾ ഞാൻ ചെല്ലുമ്പോൾ' 
അവളെന്നെ തൊഴിക്കുന്നു 
കൊണ്ടുപോ നിങ്ങടെ വാടിയ വഴുതനങ്ങാ 
എന്നവൾ അലറി വിളിച്ചിടുന്നു.
അതുകൊണ്ട് ഞാനിപ്പോൾ ഇതുപോലെ 
വല്ലോന്റേം വാതിലിൽ പോയി മുട്ടീട്ട് 
ഒളികണ്ണിട്ടവരുടെ രതിക്രീഡ കണ്ടിടുന്നു .
ക്ഷമിക്കണം അതുകൊണ്ട് 
തിരികെ ഞാൻ പോകുന്നു 
"അണ്ടി കളഞ്ഞുപോയണ്ണാനെ പോൽ ' 


Ask the Doctor 2019-11-07 11:30:09
Vidyadharan brought out a very important factor through his poem. In the light of it, let ask few questions and seek answers 

Does sex reduce aging?
It's no secret that sex comes with many benefits, but a new study suggests that having sex frequently can also keep you from aging. Well, sort of. ... But being physically active, eating well, and, apparently, having sex, can help mend and lengthen them.
Can a 80 year old man be sexually active?
An increase in age led to a decrease in sexual activity. Forty-six percent of 65- to 70-year-olds reported being sexually active, compared to 39 percent of 71- to 75-year-olds and 25 percent of 76- to 80-year-olds. Men were more likely to be sexually active than women: 51 percent versus 31 percent
What age does a woman stop being sexually active?
The answer, it turns out, is that it's likely up to each of us. A research letter in JAMA Internal Medicine reports that women between the ages of 40 and 65 who place greater importance on sex are more likely to stay sexually active as they age.
Can sex make you prettier?
According to a pair of dermatologists, sex provides great health benefits to your skin. The increased blood flow and reduced hormone levels that you get through intercourse give you a better complexion. You can prevent menstrual acne flareups through the energy you use in sexual activity
Does sex make you look younger or older?
Dr. David Weeks, a British Consultant and clinical psychologist, found in one of his studies that couples who had sex three times a week looked up to 10 years younger than their chronological age. That may be in part because having sex releases a “feel good” hormone called serotonin.
How often should a man release sperm?
This practice is the origin of the “24 times a year” idea. In fact, some Taoist teachers recommend that you only ejaculate 20 to 30 percent of the times you have sex. That translates to 2 or 3 times out of every 10 sessions. But these ideas aren't backed by any hard science.
How many inches can a woman feel?
Usually, the depth of the vagina is between 3 and 7 inches. The vagina is an organ that is designed to accommodate both childbirth and sexual activity. However, if a woman is experiencing pain during sex due to what she perceives as a shallow vagina, she should talk to her doctor
How long do sexless marriages last?
Married people under 30 have sex about 111 times a year. And it's estimated that about 15 percent of married couples have not had sex with their spouse in the last six months to one year, according to Denise A. Donnelly, associate professor of sociology at Georgia State University, who has studied sexless marriage
Sex may improve mental health
This is mostly thanks to chemicals released in the brain during sex. “Endorphins are the neurotransmitters associated with happy feelings that can improve overall mood and fight off depression,” Rodgers added
What does ejaculating feel like?
It's common to get erections during the night when you're sleeping and when you first wake up — that's where the term “morning wood” comes from. After you ejaculate (cum), an erection goes away and your penis will get soft again. Some people masturbate when they have an erection.
What causes a woman not to be sexually active?
Some common causes include: Emotional causes, such as stress, relationship problems, depression or anxiety, a memory of sexual abuse or rape, and unhappiness with your body. Physical causes, such as hormone problems, pain from an injury or other problem, and certain conditions such as diabetes or arthritis.
സെക്സ് തെറ്റിദ്ധാരണകള്‍ 2019-11-08 14:11:17

64 കലകള്‍, കലകളില്‍ കാമം ഒരു അപ്സര

In every part of the world, all throughout history; sex had many misconceptions. Sexual concepts were incorporated into religion & morality by males. A close Psychological & logical evaluation of sexual morality reveals those codes were formulated by males with sexual problems. Early Christianity took the authorship & authority of sexuality & fused sex & sin together. Those men who did that evil to sex had too much sex and became sick & some were sexually impotent. We live in the age of reason & Science and so we need to think & act rationally & Scientifically. Sex is an inherent, inseparable, essential part of every living thing, from the amoeba to humans. Sex for humans is vital as Oxygen, water & food. Anyone who suppresses sex due to some foolish religious beliefs suffers problems. Impotency also creates problems. So, don’t let your religion to make you impotent. We need to escape from the myth of sex is sin and sex has age limitations. The potency & urge for sex is part of nature & is essential for the survival of the species. In many species, the acts of sex are just natural routine but in many, it is a ritual and is continued for pleasure. That is a gift Nature gave to humans. Humans can enjoy sex from a very early age to a very old age. Sex urge in humans is bio-chemical electro energy, for humans, it is not just for producing the next generation. Even though even now many associate sex feelings to Heart, it is a deceiving misconception. The Brain is the epicentre of sexual sentiments. The heart is simply reacting to the increased blood flow & pressure. Sex is therapeutic. We must enjoy sex from the time we reach biological maturity until we can do it physically. Even when the physical capacity is limited, sex can be enjoyed mentally because sex is a mental activity. We have been growing up in the misconception that sex is just copulation. In fact, intercourse is just a bonus, just an ice-cream dessert after a several course banquet. The touch, the smell, the presence, even just the thoughts of sex is stimulating and humans have evolved to a state of an intellectual level that we don’t need a partner. We have discovered and evolved to realize that sex is energy from within. The awakening of ‘Kundalini’. That why we can see a growing trend among modern generations to be single, male or female, they have evolved to be the ‘self. The environment we live is a strong factor influencing evolution. Nature at large has realized the consequences of overpopulation and we see the effect in the present young generation; they have attained the ability to be single, the self -realized. Sex is not just a physical entity. Sex is an emotion triggered by hormones. Sex is bioelectricity. When the flow of bio-electricity stops, we die. So; continue your sex activity as long as you can. Sex keeps your stress level down, your immune system strong, your physical health will remain to be good. So, don’t fall into the myth of Brahmachari, Sanyasa > Vanaprastha. I too was a victim, a slave of the myth of sex & sin. All boys catholic school & college can entrap one in those cages. But my mentor/ the teacher advised me to join a mixed college. That was the opening of the flood gates of a brave new world for me. Remember! Sex is not just intercourse. Sex is a relationship between one another, sometimes there is no other, sex is a nature stimulated relation. Your sex life is determined by DNA. In some the ‘feeling’ is contained within you, in some, it is towards the same gender, some are bi-sexual. It is not limited to the ‘opposite sex’; in fact, it is the wrong terminology. Some have no sexual organs but can enjoy sex, some are male but has female feelings, some are females but has male feelings. To attain a stage of ‘freedom from knowledge’ is the beginning of wisdom, the paths to Nirvana. All are not capable of unwinding & unlearning what they accumulated all throughout the learning life & from heredity. But all can do it to a certain level. Get rid of all the misconceptions and follow the lighted paths of Science & walk away from the dark paths of religion. The gospel of Mary Magdalena ends with a beautiful concept of we humans transforming into a higher being ‘ the Anthropos’ ; sex organs & feelings are not factors in that stage. We evolve into a state of mind where we are neither male or female ‘മേന്മ ഏറിയ രൂപ ഭാവങ്ങള്‍’ – മേന്മ ഏറിയ രൂപ ഭാവങ്ങള്‍ നമ്മെ പുതിയ ഒരു ജീവി ആക്കുമ്പോള്‍ വാനപ്രസ്ഥവും സന്യാസവും ഒക്കെ പഴഞ്ചന്‍ കഥകള്‍ ആയി മാറുന്നു.  Try to understand that concept, then we can develop a better attitude towards sex.

 We need to understand sex through Science & not through religion.- andrew

{When religion creeps into your sex life; religious nuts will say "Sex Ed is evil and should not be taught in schools", says this Trumpvangelical nut-ball.  Don’t you hear often, a preacher was caught with a boy in a motel or in human trafficking? For them ‘’Sex should be learned in the back seat of a Toyota Corolla as God intended.’’ }  

ഒരു വയസാന്‍ കാല രഹസ്യം 2019-11-08 15:41:49
പത്തു പൈസ കളി 
പത്തു പൈസ എന്ന് കേട്ടാൽ ഇത് ഏതു കാലം എന്ന് നിങ്ങൾക്ക് തോന്നാം,  രൂപയുടെ വില ഇടിയുന്നതിനു മുമ്പുള്ള കാലം,  അതായതു പത്തു പൈസക്ക് 25 മത്തി, 2 വലിയ ദോശയും ചമ്മന്തിയും കിട്ടുന്ന കാലം. സ്ഥലം ഹോട്ടൽ ഹണിമൂൺ. 80 കഴിഞ ദമ്പതികൾ വിവാഹ വാർഷികം ആഘോഷിക്കാൻ അവർ ഹണിമൂൺ ആസ്വദിച്ച ഹോട്ടലിൽ തന്നെ മുറി എടുത്തു. ഇവർ ചെക്ക് ഇൻ ചെയുന്നത് കണ്ട് അടുത്ത മുറിയിലെ പുതു ദമ്പതികൾ വായ പൊത്തി ചിരിച്ചു. 
 ഒന്നാം ദിവസം സന്ധ്യ കഴിഞ്ഞു  പുതു ദമ്പതികൾ തീയേറ്റർ അടച്ചു കൂർക്കം വലിച്ചു ഉറക്കം തുടങ്ങി. പാതി രാവിൽ വിർദ്ധ ദമ്പതികളുടെ മുറിയിൽ പൊട്ടി ചിരിയും കിളവിയുടെ അട്ടഹാസവും. വെളുക്കാറായിട്ടും ഇത് തുടർന്നു.  അവസാനം സഹികെട്ട് യുവ ദമ്പതികൾ വിർദ്ധ ദമ്പതികളുടെ വാതിക്കൽ മുട്ടി, ഒരു പാത്രം നിറയെ 10 പൈസ തുട്ടുകളുമായി  കിളവി വാതിൽ തുറന്നു. അപകര്ഷതയോടുകൂടി  യുവ ദമ്പതികൾ : ' എന്താണ് നിങ്ങളുടെ രഹസ്യം. മിനിറ്റുകൾ മാത്രമേ ഞങ്ങൾക്കു  തുടരാൻ സാധിക്കുന്നുള്ളൂ. നിങ്ങൾ മണിക്കൂർ കഴിഞ്ഞിട്ടും തുടരുന്നു. ഞങ്ങൾക്കും ഇ സൂത്രം ഒന്ന് പറഞ്ഞു തരു!'
കിളവി: 'ഒ ഇതിൽ വലിയ സൂത്രം ഒന്നും ഇല്ല. നിങ്ങൾക്ക് എത്ര വേണമെങ്കിലും ബെറ്റ് വെക്കാം. ഞങ്ങൾ 10 പൈസ  ബെറ്റ് ആണ് വെക്കുന്നത്. കണ്ടോ അങ്ങേര് തുണി ഇല്ലാതെ മലർന്നു കിടക്കുന്നത്. ഞാൻ 'അതിൽ' ഒരു നൂൽ  കെട്ടി പൊക്കി പിടിക്കും. 'അതു്' എൻ്റെ വശത്തേക്ക് വീണാൽ എനിക്ക് 10 പൈസ. അങ്ങേ വശത്തേക്ക് വീണാൽ അങ്ങേർക്കു 10 പൈസ. മിക്കവാറും എൻ്റെ വശത്തേക്ക് വീഴും അപ്പോൾ ഞാൻ പൊട്ടി ചിരിക്കും 10 പൈസ കിട്ടിയ സന്തോശം കൊണ്ട്. അത്രേ ഉള്ളു രഹസ്യം'
 -ഗുണ പാഠം :-  സുധീർ സാഹിബ് പറയുന്നത് കേട്ട് വീട് വിട്ട് കാട് കേറാൻ ഒന്നും പോകണ്ട. എന്നും വെകുന്നേരം നല്ല വാറ്റ്, അന്തി പുലരി, ജാക്ക് ഡാനിയേൽ, ബ്ലാക്ക് ലേബൽ മുതലായ ഹോളി സ്പിരിറ്റ് അടിക്കുക, എന്നിട്ടു 10 രൂപ തന്നെ ബെറ്റ് വച്ച് കളി തുടങ്ങുക. ജീവിതം ആസ്വദിക്കുക.
  എന്നാൽ പുല്ലു പറിയൻ, കൊട്ടുവടി, പാമ്പ്, മശിഹ, ക്രിസ്ത്യൻ ബ്രദർ, ജാക്കോബെയിറ്റ് മുതലായ അഴുക്കു സ്പിരിറ്റുകൾ അടിച്ചാൽ മൂന്നു ദിവസം കഴിഞ്ഞേ പൊങ്ങു. അപ്പോൾ പെണ്ണും പോകും പണവും പോകും.
 എന്ന് നിങ്ങളുടെ പ്രിയ നാരദൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക