Image

ട്രമ്പിന്റെ ചില വസ്തുവകകള്‍ സാമ്പത്തിക ഞെരുക്കത്തില്‍(ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 07 November, 2019
ട്രമ്പിന്റെ ചില വസ്തുവകകള്‍ സാമ്പത്തിക ഞെരുക്കത്തില്‍(ഏബ്രഹാം തോമസ് )
പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെയും ട്രമ്പ് കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ചില വസ്തുവകകള്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഷിക്കാഗോ ഡൗണ്‍ ടൗണിലെ ഹോട്ടലിലിരുന്ന് തന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന് ട്രമ്പ് പറഞ്ഞു: 'എത്ര സുന്ദരമായ ബാള്‍ റൂം.'

കേട്ടിരുന്നവര്‍ ചിരിച്ചു. ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു അത് ട്രമ്പിന്റെ തന്നെ ഹോട്ടലാണെന്ന് . തന്റെ ഹോട്ടലില്‍ പരിപാടി നടത്തി ചെലവുകളുടെ ബില്‍ തന്റെ തന്നെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക്് അയയ്ക്കുക ട്രമ്പിന്റെ പതിവാണ്. ഷിക്കാഗോ അത്താഴത്തിന് ഹോട്ടലിന് ഒരു ലക്ഷം ഡോളറോളം നല്‍കേണ്ടി വന്നു എന്ന് പരിപാടി സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ നേതാവ് പറഞ്ഞു. ട്രമ്പിന്റെ സാന്നിദ്ധ്യം ഹോട്ടലിന്റെ ബിസിനസിന് താല്‍ക്കാലിക ഉണര്‍വ് നല്‍കി. എന്നാല്‍ മറ്റ് ചില ട്രമ്പ് വസ്തുവകകളെ പോലെ ഈ ഹോട്ടലിന്റെയും ലാഭം താഴേയ്ക്ക് പോവുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

2015 ല്‍ ഉണ്ടായിരുന്നതിന്റെ 39% കുറവാണ് 2018 ല്‍ ഹോട്ടലിന്റെ ലാഭം. 15.7 മില്യന്‍ ഡോളറില്‍ നിന്ന് 1.8 മില്യന്‍ ഡോളറിലേയ്ക്ക് കൂപ്പുകുത്തിയെന്ന് ഇല്ലിനോയ് കുക്ക് കൗണ്ടിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ചുറ്റളവിലുള്ള മറ്റ് ഹോട്ടലുകള്‍ വലിയ ലാഭം ഉണ്ടാക്കുമ്പോള്‍ ഈ ഹോട്ടലിന് മാത്രമാണ് ദുര്‍ഗതി.

മറ്റ് ഹോട്ടലുകളുടെ മത്സരമല്ല കാരണം. ട്രമ്പിന്റെ നയങ്ങള്‍ സൃഷ്ടിക്കുന്ന ആശാസ്യകരമല്ലാത്ത സമീപമാണ് യഥാര്‍ത്ഥ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. ട്രമ്പ് ഭരണമേറ്റത്തിന്റെ ഇതി കര്‍ത്തവ്യതാമൂഡതയാണ് ട്രമ്പ് വ്യവസായങ്ങളെ ബാധിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഷിക്കാഗോയിലെ ട്രമ്പ് ഇന്റര്‍നാഷ്ണല്‍ ഹോട്ടല്‍ ആന്റ് ടവര്‍ അതിന്റെ ആഡംബര സമൃദ്ധിയില്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെലവ് ചുരുക്കലാണ്. ഒഴിവു വന്ന ജോലികളിലേയ്ക്ക് നിയമനം നടത്തിയിട്ടില്ല. അതിഥികള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് കുറച്ചു, ശുചീകരണത്തിനും മറ്റും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങാന്‍ ആരംഭിച്ചു(ഇപ്പോള്‍ മറ്റ് ധാരാളം ഹോട്ടലുകളും ഇങ്ങനെ ചെയ്യുന്നുണ്ട്.)

ട്രമ്പ് തന്റെ ഭരണത്തിന്റെ പ്രക്ഷുബ്ധമായ മൂന്നാം വാര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ട്രമ്പ് പ്രസിഡന്റായത് വസ്തുവകകള്‍ക്ക് നേട്ടമായോ എന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുകയാണ്. താനും തന്റെ കുടുംബവും കെട്ടിപ്പടുത്ത് ഉയര്‍ത്തിയ സാമ്രാജ്യം വെല്ലുവിളികള്‍ നേരിടുകയാണ്. സാമ്പത്തികമായി സംഭവിച്ച തിരിച്ചടികളും നിയമയുദ്ധങ്ങളും ഇതിന് കാരണമായി. ട്രമ്പ് ബ്രാന്‍ഡ് പേരിന്റെ യശസിനും കളങ്കമേറ്റു.

ട്രമ്പ് ഓര്‍ഗനൈസേഷന്‍ ചെലവു ചുരുക്കലിന് രണ്ട് വലിയ നീക്കങ്ങള്‍ കൂടി നടത്തി. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ(ഡിസി)യിലെ തങ്ങളുടെ വലിയ കൂടാര ഹോട്ടല്‍ വില്ക്കാന്‍ ഉദ്ദേശിക്കുകയാണെന്ന് കഴിഞ്ഞ മാസം അറിയിച്ചു.

ന്യൂയോര്‍ക്കില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ കമ്പനിയുടെ രണ്ട് ഐസ് സ്‌ക്കേറ്റിംഗ് തറകളിലെ ട്രമ്പ് നാമധേയം ചെറുതാക്കുകയാണെന്നും അറിയിച്ചു. ഇതും ചെലവു ചുരുക്കല്‍ നടപടി ആയാണ് വീക്ഷിക്കപ്പെടുന്നത്. ടിം ഒബ്രിയന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ട്രമ്പ് വ്യവസായങ്ങളെ വര്‍ഷങ്ങളോളം നിരീക്ഷിച്ച് ഒരു പുസ്തകം എഴുതി. ്അയാള്‍ പറയുന്നത് ഇങ്ങനെയാണ് ഡോണള്‍ഡ് ട്രമ്പ് തന്റെ തണുത്തുറഞ്ഞ് മരവിച്ച സാമ്പത്തികാവസ്ഥയിലേയ്ക്ക് നോക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുക എന്നാണ്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍്ട്ടിക്ക് ചില തിരിച്ചടികള്‍ ഉണ്ടായി. ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് വിചാരണ ഈ മാസം തന്നെ ആരംഭിക്കുമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇതിനിടയില്‍ ട്രമ്പിന് ആശ്വാസകരമായി ഒരു വാര്‍ത്തയുണ്ട്. ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് എന്‍ക്വയറിയെ അനുകൂലിക്കാത്തവര്‍ 51% ആണ്.

ട്രമ്പിന്റെ ചില വസ്തുവകകള്‍ സാമ്പത്തിക ഞെരുക്കത്തില്‍(ഏബ്രഹാം തോമസ് )
Join WhatsApp News
Impeachment update 2019-11-07 17:16:28
ട്രൂമ്പ് ഫൌണ്ടേഷൻ എന്ന കള്ള പേരിൽ നടത്തിയിരുന്ന ചാരിറ്റിയിലെ  പണം ക്യാൻസർ ബാധിച്ച കുട്ടികളെ ചികില്സിക്കുന്നതിനു  ഉപയോഗിക്കുന്നതിനു പകരം ട്രൂമ്പ് ഇലക്ഷൻ ചിലവിനു ഉപയോഗിച്ചു.  ഇന്ന് പുറത്തുവന്ന കോടതി വിധി പ്രകാരം രണ്ടു മില്യൺ പിഴ കൊടുക്കണം. ക്രിമിനൽ നടപടികൾ പുറകെ.
ട്രൂമ്പ് കുടുംബം വര്ഷങ്ങളായി നടത്തുന്ന മാഫിയ ബിസിനസ് നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. എല്ലാറ്റിനെയും ജയിൽ ഇടണം. 
ഒരു ബില്യൺ ആണ് ട്രൂമ്പ് പൂറ്റിനു കൊടുക്കാൻ ഉള്ളത്.
ട്രൂമ്പ് സത്യം പറയുന്നില്ല അതിനാൽ ഇപീച് ചെയ്യപ്പെടും. ട്രൂപ്പിനെ സപ്പോർട്ട് ചെയ്യുന്നവർ എല്ലാം റഷ്യൻ പണം വാങ്ങിയവർ ആണ്. 
News Alert 2019-11-07 23:19:51

Acting White House chief of staff Mick Mulvaney has been subpoenaed to appear Friday morning before the House Intelligence Committee as part of the impeachment inquiry into President Donald Trump, an official working on the inquiry told CNN.

"Mr. Mulvaney has the opportunity to uphold his oath to the nation and Constitution by testifying tomorrow under oath about matters of keen national importance," the official told CNN. "We hope Mr. Mulvaney does not hide behind the President's ongoing efforts to conceal the truth and obstruct our investigation."
News @3 AM 2019-11-08 05:36:42

A professional referee says in a lawsuit filed Thursday that disgraced doctor Richard Strauss masturbated in front of him in a shower after a wrestling match at OSU, and he reported the encounter directly to Jim Jordan,  this is the 2nd man testifying against Jordan.

*So much damage to repair! Macron told the Economist Europe can no longer rely on the United States to defend NATO allies. His blunt comments come after the Trump Administration pulled US forces out of northern Syria.

*Virginia, Kentucky and Pennsylvania —election results - pretty clear that the priority of the American people is not coal or “Medicare for all” or Ukraine or even tall tales of the deep state. Americans want Trump. Out. Now.

4 out of 5 children exposed to lead paint grow up to be Republicans. Some Malayalee men too. One is missing for a while. He might be cleaning the Jail for his hero.

In “A Warning” by Anonymous, obtained by The Washington Post ahead of its release, a writer described only as “a senior official in the Trump administration” paints a chilling portrait of the president as cruel, inept and a danger to the nation he was elected to lead.

NEWS ALERT 6.50 AM 2019-11-08 06:50:53

Thursday  the Government Accountability Office has launched an investigation into the Trump administration for withholding $400 million in aid to Ukraine. -impeachable crime.

Every Republican on the Senate Judiciary Committee just voted to advance Steven Menashi's nomination to a lifetime seat on a US circuit court- vote for Democrats to get the corrupt Judges out.

Former New York Mayor Michael Bloomberg, after saying in March that he wouldn't run for president, is backtracking and preparing a potential run for a 2020 bid, a spokesman for the billionaire tells CNN.

CNN’s fact-checking reporter Daniel Dale toiled to keep up with the number of lies and baseless claims made by President Donald Trump at his rally in Louisiana. Press has stopped reporting trump lies. They cannot keep up with his Lies.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക