Image

അമിത ഫീസ്: ദന്തല്‍ കോളജിനു മുഹമ്മദ് കമ്മിറ്റിയുടെ നോട്ടീസ്

Published on 10 May, 2012
അമിത ഫീസ്: ദന്തല്‍ കോളജിനു മുഹമ്മദ് കമ്മിറ്റിയുടെ നോട്ടീസ്
കൊച്ചി: ബിഡിഎസ് അഡീഷണല്‍ ബാച്ച് വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ആവശ്യപ്പെട്ടു ക്ളാസില്‍നിന്നു പുറത്താക്കിയെന്ന പരാതിയില്‍ കോളജിന് ജസ്റീസ് മുഹമ്മദ് കമ്മിറ്റിയുടെ നോട്ടീസ്. പാലക്കാട് ചാലിശേരി റോയല്‍ ദന്തല്‍ കോളജിനാണു നോട്ടീസ് നല്കിയത്. അമിത ഫീസ് നല്കാത്തതിന്റെ പേരില്‍ മേയ് മുതല്‍ ക്ളാസില്‍ കയറാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നോട്ടീസ്. അടിയന്തര സ്വഭാവമുള്ളത് എന്ന പരിഗണന നല്‍കി എത്രയും വേഗം വിശദീകരണം നല്കാന്‍ കോളജ് അധികൃതരോടു കമ്മിറ്റി നോട്ടീസില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക