Image

കാര്‍ വില്‍പ്പനയില്‍ വര്‍ധന

Published on 10 May, 2012
കാര്‍ വില്‍പ്പനയില്‍ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വര്‍ധന. ഏപ്രിലില്‍ 3.4 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. 1,68,351 കാറുകളാണു വിറ്റു പോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,62,813 കാറുകളായിരുന്നു. ഇരുചക്രവാഹന വിപണിയിലും ഉണര്‍വ് ഉണ്ടായി. 10.94 ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയത്. 11,57,108 ഇരുചക്രവാഹനങ്ങളാണു വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10, 43,010 ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക