Image

കേരളത്തിന്റെ സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ അമേരിക്കന്‍ പര്യടനത്തിന് സമാപനം

ജോസഫ് ഇടിക്കുള Published on 08 November, 2019
കേരളത്തിന്റെ സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ അമേരിക്കന്‍ പര്യടനത്തിന് സമാപനം
ന്യൂ യോര്‍ക്ക് : പിന്നണിയില്‍ മാത്രം ഒതുങ്ങിക്കൂടിയ സംഗീതോപകരണത്തെ തന്റ്റെ വിരല്‍സ്പര്‍ശത്തിന്റ്റെ മാസ്മരികതയിലൂടെ അരങ്ങത്തേക്ക് കൊണ്ടുവന്ന് സംഗീത വിപ്ലവം തീര്‍ത്ത അതുല്യ പ്രതിഭയാണ് സ്റ്റീഫന്‍ ദേവസ്സി. ലണ്ടനിലെ ട്രിനിറ്റി സ്‌കൂള്‍ ഓഫ് മ്യൂസിക്കലില്‍ നിന്നും 92.2 ശതമാനം മാര്‍ക്ക് വാങ്ങി റെക്കോര്‍ഡ് സ്വന്തമാക്കിയ, കീബോര്‍ഡിലും പിയാനോയിലും കീറ്റാറിലുമെല്ലാം വിപ്‌ളവം സൃഷ്ടിച്ച് ആരാധകരെ വിസ്മയിപ്പിക്കുന്ന സ്റ്റീഫന്റെ സംഗീതം ഭൂഖണ്ഡങ്ങള്‍ കീഴടക്കി ഒഴുകുകയാണ്. 

സോജി മീഡിയയും, ഇന്‍ഡോ അമേരിക്കന്‍ എന്റെര്‍റ്റൈന്മെന്റും, നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റി ഓഫ് മാര്‍ത്തോമാ ചര്‍ച്ചും ചേര്‍ന്ന് അവതരിപ്പിച്ച സ്റ്റീഫന്‍ ദേവസ്സി സോളിഡ് ബാന്‍ഡ് മ്യൂസിക്കല്‍ നൈറ്റ് നവംബര്‍ 2 ന് ന്യൂ യോര്‍ക്കില്‍ അരങ്ങേറി.മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന ശേഖരണാര്‍ത്ഥം അറ്റ്‌ലാന്റ്റയിലും, ന്യൂ ജേഴ്‌സിയിലും, ഫിലദെല്‍ഫിയായിലും, ഡാളസ്സിലും, ന്യൂയോര്‍ക്കിലും  നടത്തപ്പട്ട സംഗീത വിരുന്നു കലാപ്രേമികള്‍ക്കു അവിസ്മരിക്കാനാവാത്ത അനുഭവമായി .

ന്യൂ യോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്സ് മുഖ്യ അതിഥിയായിരുന്നു.ഷോയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍  നോര്‍ത്ത് സ്റ്റാര്‍ ഹോംസ്സ് വൈസ്സ്പ്രസിഡന്റ്റ് ബിന്‍ഡിയ ജോണ്‍സനും കെല്‍ട്രോണ്‍ ടാക്‌സ് കോര്‍പറേഷന്‍ ഫൗണ്ടറും സി ഇ ഒ കൂടാതെ പ്രശസ്ത ചലചിത്ര സംവിധായകനും നടനും കൂടിയായ ടോം ജോര്‍ജ് കോലേത്തും  മാസ്മരിക സംഗീത  പ്രതിഭയ്ക്ക്   വിളംബര പ്രഖ്യാപന സന്ദേശം കൈമാറി. സുനില്‍ ഹെയില്‍, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് എം ഡി ഡോക്ടര്‍  ഫ്രീമു വര്‍ഗീസ്, ഡോക്ടര്‍ അനില്‍ പൗലോസ് സജി ഹെഡ്ജ്, പാസ്റ്റര്‍ ബാബു പി തോമസ്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് താരാ സാജന്‍, റെവ: മാത്യു വര്‍ഗീസ്, ഗോപിനാഥക്കുറുപ്പ്  തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു,  അമേരിക്കന്‍ സാക്‌സഫോണ്‍ കലാകാരന്‍ ജോര്‍ജ് ബ്രൂക്‌സിനൊപ്പം സ്റ്റീഫന്‍ ഒരു മാസ്മരിക പ്രകടനമാണ് കാഴ്ച വെച്ചത്, ജാസ് എന്ന സംഗീതോപകരണത്തെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവുമായി സംയോജിപ്പിച്ച കലാകാരനാണ് ജോര്‍ജ് ബ്രൂക്‌സ്.  


കേരളപ്പിറവിദിനത്തില്‍ മലയാളികള്‍ക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി സ്റ്റീഫന്‍ എത്തിയിരുന്നു. 'ഉറപ്പാണേ' എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. ന്യൂ യോര്‍ക്കില്‍ ദിലീപ് വര്‍ഗീസ് അനിയന്‍ ജോര്‍ജ്, ടോം കോലെത്തു,  സോജി ചാക്കോ, ഡാനിയേല്‍ വര്‍ഗീസ് തുടങ്ങി അനേകം അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍  എം ജി ശ്രീകുമാറാണ് ആല്‍ബത്തിന്റെ റിലീസ് ചെയ്തത്. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാന്‍ഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസന്‍ എഴുതിയ വരികള്‍ക്ക്, സ്റ്റീഫന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.  ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് 'ഉറപ്പാണേ' എന്ന് സ്റ്റീഫന്‍ പറയുന്നു. 

ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസിനും മാര്‍ത്തോമാ നോര്‍ത്ത് ഈസ്റ്റ് ഡയോസിസിനും  സോജി ചാക്കോ, ഡാനിയേല്‍ വര്‍ഗീസ് തുടങ്ങി എല്ലാ സംഘാടകര്‍ക്കും അദ്ദേഹം സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. കൂടാതെ റെവ:പി കെ സാമിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ യേശു എന്‍ അഭയകേന്ദ്രം എന്ന അദ്ദേഹത്തിന്റ്റെ ഗാനം ആദരവായി സ്റ്റീഫന്‍ ആലപിച്ചു.
സംഗീതത്തിന്റ്റെ മാസ്മരിക ലോകത്തിലേയ്ക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ  കേരളക്കരയോടും തന്നെ എക്കാലവും സ്‌നേഹിക്കുകയും തന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള അമേരിക്കന്‍ മലയാളികളോട് താന്‍ എക്കാലവും കടപ്പെട്ടിരിക്കുമെന്നും സ്റ്റീഫന്‍ പറഞ്ഞു.

വാര്‍ത്ത : ജോസഫ് ഇടിക്കുള

കേരളത്തിന്റെ സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ അമേരിക്കന്‍ പര്യടനത്തിന് സമാപനംകേരളത്തിന്റെ സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ അമേരിക്കന്‍ പര്യടനത്തിന് സമാപനംകേരളത്തിന്റെ സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ അമേരിക്കന്‍ പര്യടനത്തിന് സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക