Image

എഴുത്തുകൂട്ടം പുരസ്‌കാര വിതരണം നവംബര്‍ എട്ടിന് ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍

അനില്‍ പെണ്ണുക്കര Published on 08 November, 2019
എഴുത്തുകൂട്ടം  പുരസ്‌കാര വിതരണം നവംബര്‍ എട്ടിന് ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍
കലാ കൗമുദി , കഥ വായനക്കാരുടെ  കൂട്ടായ്മയായ പ്രവാസി എഴുത്തുകൂട്ടം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍ നവംബര്‍ എട്ടിന് സമ്മാനിക്കും .പ്രവാസി കഥാ പുരസ്‌കാരം ,വേണുകുന്നപ്പിള്ളിക്കും ,
പ്രവാസി നോവല്‍ പുരസ്‌കാരം അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ തമ്പി ആന്റണിക്കും ,പ്രൗഡ് ഓഫ് കേരള പുരസ്‌കാരം  ഖാദിമാന്‍ ഡോ. സജിമോന്‍ പാറയിലിനും സമ്മാനിക്കും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദി റൈറ്റേഴ്‌സ് ഫോറം ഹാളില്‍ 2019 നവംബര്‍ 8 വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ 8.30 വരെനടക്കുന്ന പുരസ്‌ക്കാര ദാനചടങ്ങില്‍ പ്രമുഖ കഥാകൃത്ത്വി .ആര്‍. സുധീഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കലാകൗമുദിഎഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ സുകുമാരന്‍ മണി,പ്രമുഖ എഴുത്തുകാരി ശ്രീമതി. കെ.പി.സുധീര ,കലാകൗമുദി കഥ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വടയാര്‍ സുനില്‍,അബ്ദുല്‍ വാഹിദ് തവളേങ്ങല്‍,റെജി. വി. ഗ്രീന്‍ലാന്‍ഡ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും .ഈ ചടങ്ങില്‍ തമ്പി ആന്റണിയുടെ ഷിക്കാഗോയിലെ മഞ്ഞ്, സിനിമയും പിന്നെ ഞാനും എന്നീ രണ്ടു കൃതികള്‍ പ്രകാശനം ചെയ്യും.എഴുത്തുകൂട്ടം പ്രവാസി എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ ആദ്യ നോവല്‍ അവാര്‍ഡാണ് തമ്പി ആന്റണിക്ക് ലഭിക്കുന്നത്. ഈ വര്‍ഷത്തെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം തമ്പി ആന്റണിയുടെ  വാസ്‌കോഡഗാമ  എന്ന നോവലിന് ലഭിച്ചിരുന്നു.

ഭൂതത്താന്‍കുന്ന് എന്ന കല്‍പ്പിത ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും സംഭവങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹമായ നോവലിന്റെ ഇതിവൃത്തമെങ്കിലും തമ്പി ആന്റണിയെന്ന മനുഷ്യന്റെ ജീവിത പരിസരവുമായി നോവല്‍ ഏറ്റവും അടുത്തു നില്‍ക്കുന്നു. ഭാഷയിലും ആഖ്യാന ശൈലിയിലും പ്രകടിപ്പിക്കുന്ന ലാളിത്യമാണ് തമ്പി ആന്‍ണി യുടെ എഴുത്തിന്റെ പ്രത്യേകത.  പിന്നിട്ട കാലത്തെ ഓര്‍ത്തെടുക്കാനും സ്വയമൊന്നു ചിന്തിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന നോവല്‍ കൂടിയാണ് ഭൂതത്താന്‍ കുന്ന്. വാസ്‌കോഡിഗാമ എന്ന കഥാസമാഹാരം, ഇടിച്ചക്കപ്ലാമൂട് പോലീസ് സ്‌റ്റേഷന്‍ എന്ന ഹാസ്യനാടക സമാഹാരം, മലചവിട്ടുന്ന ദൈവങ്ങള്‍ എന്ന കവിതാ സമാഹാരം ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ വിവിധ പ്രസാധകര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു .കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ ഗണത്തിലേക്ക് വളര്‍ന്ന എഴുത്തുകാരനാണ് തമ്പി ആന്റണി .

കാലിഫോര്‍ണിയയില്‍ ആരോഗ്യമേഖലയില്‍ ബിസിനസ് നടത്തുന്ന അദ്ദേഹം ചലചിത്ര നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും മലയാളികള്‍ക്ക് സുപരിചിതാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് അദ്ദേഹത്തിനിഷ്ടം .സോഷ്യല്‍ മീഡിയയിലും സജീവമായ തമ്പി ആന്റണി തന്റെ കഥകള്‍ സോഷ്യല്‍ മീഡിയയിലും വായനയ്ക്കായി പോസ്റ്റുചെയ്യുകയും വായനക്കാര്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവയ്‌ക്കെല്ലാം മറുപടികൊടുക്കുകയും ചെയുന്ന പ്രത്യേകത ഉള്ള എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം .

കഥയായാലും ,നോവല്‍ ആയാലും വായിക്കപ്പെടണം. അതിനു സോഷ്യല്‍ മീഡിയ നല്ലൊരു ഉപാധിയാണ് .സോഷ്യല്‍ മീഡിയയിലെ വായനക്കാരില്‍  അധികവും യുവജനങ്ങളാണ്. തന്റെ അനുഭവത്തില്‍ വായനയുടെ ഒരു പുതിയ തലം സൃഷ്ടിക്കുന്നതില്‍ നമ്മുടെ യുവജനങ്ങള്‍ക്ക്  പ്രത്യേക കഴിവുണ്ട്. അവരുടെ ആശയങ്ങള്‍ പ്രതിപാദനരീതി എല്ലാം വ്യത്യസ്തമാണ്. എഴുത്തില്‍ ഞാനും ഒരു ശൈലി അവതരിപ്പിക്കുവാന്‍ ശ്രമിച്ചു .ഒരു പക്ഷെ ആ ശൈലി എന്റെ ജന്മനാടിന്റെ സംഭാവനയാകാം. അതുകൊണ്ട് ഈ അവാര്‍ഡ് എന്റെ നാടിനു കൂടി ലഭിക്കുന്ന സമ്മാനം  ആണെന്നും തമ്പി ആന്റണിപറഞ്ഞു.

എഴുത്തുകൂട്ടം  പുരസ്‌കാര വിതരണം നവംബര്‍ എട്ടിന് ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍എഴുത്തുകൂട്ടം  പുരസ്‌കാര വിതരണം നവംബര്‍ എട്ടിന് ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍എഴുത്തുകൂട്ടം  പുരസ്‌കാര വിതരണം നവംബര്‍ എട്ടിന് ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക