Image

യാക്കോബായ സുറിയാനി സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

ബിജു വെണ്ണിക്കുളം Published on 08 November, 2019
യാക്കോബായ സുറിയാനി സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
തിരുവനന്തപുരം  : യാക്കോബായ സുറിയാനി സഭാ നേതൃത്വം നീതി നിഷേധത്തിനെതിരെ  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വെള്ളിയാഴ്ച  മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച.

പരിശുദ്ധ യാക്കോബായ സുറിയാനി  സഭയ്ക്ക് വേണ്ടി മെത്രാപൊലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ്, മെത്രാപ്പോലീത്തന്മാരായ മോര്‍ കൂറീലോസ് ഗീവര്‍ഗീസ്, മോര്‍ അഫ്രേം മാത്യൂസ്, സഭാ വൈദീക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ, സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ കെ.ഒ ഏലിയാസ്, അഡ്വ. റോയ് ഐസക് എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക