Image

ഡാളസ്സിലെ കേരള നൈറ്റ് മെയ് 12 വെള്ളിയാഴ്ച 6 മണിക്ക്

പി.പി.ചെറിയാന്‍ Published on 11 May, 2012
ഡാളസ്സിലെ കേരള നൈറ്റ് മെയ് 12 വെള്ളിയാഴ്ച 6 മണിക്ക്
ഗാര്‍ലാന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന കേരള നൈറ്റ് ഈ വര്‍ഷം മെയ് 12 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടുന്നതാണെന്ന് ആര്‍ട്‌സ് ഡയറക്ടര്‍ ജോയ് ആന്റണി, സെക്രട്ടറി ബാബു സി. മാത്യൂ എന്നിവര്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന കേരള നൈറ്റില്‍ നാല്പതില്‍ പരം കലാപ്രകടനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച കൃത്യം 6മണിക്ക് തന്നെ പരിപാടി ആരംഭിക്കേണ്ടതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയച്ചു. പ്രവേശനഫീസ് ഒരു ഡോളറാണ്.
ഡാളസ്സിലെ കേരള നൈറ്റ് മെയ് 12 വെള്ളിയാഴ്ച 6 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക