Image

ഇന്‍ഷൂറന്‍സ് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

Published on 11 May, 2012
ഇന്‍ഷൂറന്‍സ് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: പുതിയ ഇന്‍ഷൂറന്‍സ് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്‍ഷൂറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വിപണയിലല്‍ നിന്ന് വിഭവ സമാഹരണം നടത്തുന്നതിന് അനുവാദം നല്‍കുന്നതാണ് ബില്ല്. ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ കുറഞ്ഞ മൂലധനം 50 കോടി രൂപയാക്കുന്നതിനും ബില്ലില്‍ നിര്‍ദേശമുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ബില്ലിനും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. വീട്ടു ജോലിക്കാരെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക