Image

മലയാളി പ്രസ് കൗണ്‍സില്‍ , യുഎസ്എ, സിംപോസിയവും മീറ്റ് ദ മീഡിയാ സമ്മേളനവും

എ.സി. ജോര്‍ജ് Published on 11 May, 2012
മലയാളി പ്രസ് കൗണ്‍സില്‍ , യുഎസ്എ, സിംപോസിയവും മീറ്റ് ദ മീഡിയാ സമ്മേളനവും
ഹൂസ്റ്റണ്‍ : ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി പ്രസ് കൗണ്‍സില്‍ യുഎസ്എയുടെ ആഭിമുഖ്യത്തില്‍ മെയ് 12 ശനിയാഴ്ച രാവിലെ 11 മുതല്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള ഡിസക്കൗണ്ട് ഗ്രോസേഴ്‌സ് ഓഡിറ്റോറിയത്തില്‍ സിംപോസിയവും ചര്‍ച്ചകളും മീറ്റ് ദ മീഡിയ സമ്മേളനവും നടത്തും. അമേരിക്കയിലെ വിവിധ മലയാളി മാധ്യമങ്ങളും ഭാവിയും വളര്‍ച്ചയും ആധാരമാക്കി മലയാള മാധ്യമ പ്രവര്‍ത്തകരും വിദഗ്ധരും ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. ഈ മേഖലയെ എത്രമാത്രം ശക്തിപ്പെടുത്താം, ജനകീയമാക്കാം എന്നതിനെ പറ്റിയുള്ള നിര്‍ദേശങ്ങളും പൊതുജനാഭിപ്രായവും ശേഖരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുക എന്നൊരു ഉദ്ദേശ്യവും സമ്മേളനത്തിനുണ്ട്. പരസ്പരം പോഷകഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന സാഹിത്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രദേശത്തുള്ള ദേശീയ സംഘടനാ പ്രതിനിധികളെയും പ്രാദേശിക സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മീറ്റ് ദ പ്രസ് എന്നതിനെ കുറച്ചുകൂടി വ്യാപകമാക്കി മീറ്റ് ദ മീഡിയ സമ്മേളനവും നടത്തും. ഫൊക്കാന, ഫോമ, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, നഴ്‌സസ് അസോസിയേഷന്‍, മലയാളി സീനിയേഴ്‌സ് തുടങ്ങിയ സാമൂഹിക സംഘടനകള്‍ക്ക് പ്രത്യേകം സമയവും സ്റ്റേജും പ്ലാറ്റുഫോമും മീറ്റ് ദ മീഡിയ സമ്മേളനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ സംഘടനയുടെയും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന മേഖലകളെ പറ്റിയും മാധ്യമ പ്രതിനിധികള്‍ പോസിറ്റീവായി ചോദിച്ചറിയുക എന്ന ലക്ഷ്യവും മീറ്റ് ദ മീഡിയ പരിപാടിയ്ക്കുണ്ട്. 11 മുതല്‍ ഒന്നുവരെ പ്രസ് കൗണ്‍സിലിന്റെ സിംപോസിയവും ചര്‍ച്ചകളും ആയിരിക്കും. അരമണിക്കൂര്‍ ലഞ്ച് ബ്രേക്കിനുശേഷം ഓരോ സംഘടനകളെ വേര്‍തിരിച്ച് ഓരോ സമയപരിധിയില്‍ മീറ്റ് ദ മീഡിയ സമ്മേളനം നടത്തും. മാധ്യമ പ്രതിനിധികള്‍ മാത്രമല്ല സദസ്യര്‍ക്കും ചോദ്യം ചോദിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും അവസരം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
എ.സി. ജോര്‍ജ് : 281 741 9465
ബ്ലെസന്‍ ഹൂസ്റ്റണ്‍ : 832 969 1167
ജോളി വില്ലി : 281 998 4917

Invitation & News Release from Malayalee Press Council, USA at Houston

Dear All,

You are all invited for a Seminar, Symposium & Meet the Media event organized by the Houston based,
Malayalee Press Council, USA. The event/program is scheduled for tomorrow, May 12, Saturday starting from 11 AM to 4 PM.
Mark your Calendar. Do not miss it. Your gracious presence is very much appreciated. The details are attached.

Place: Discount Grocers’ Conference Auditorium
435  1092 Murphy Rd,   Stafford,  TX 77477


Date: May 12, Saturday, 2012 from 11 AM to 1 AM - Seminar/Symposium

Prominent Media persons from print, internet, TV, visual and broadcast participate from
Greater Houston.

Area of concentration & Subjects: The growth and the future of various news and entertainment media. Your observation, your suggestion to improve or what more you like to see. The new developments, the actions and reactions of the ordinary public.

Your presentations, questions and answers should be centered to the points only and the allowed time factor also is important. Everybody is going to get a chance to express your views in brief. So please be on time and be prepared.

Lunch Break at 1 PM to 1:30 PM
After the Lunch Break starting from 1:35 PM  “Meet the Media”

Various Malayalee National and area organizations of social, cultural in nature participate for the Media Meet program. FOKANA, FOMAA, Malayalee Association of Greater Houston, Malayalee Nurses, Malayalee Seniors, INOC leaders and representatives are invited and they are expected to participate.

Each organization is going to get a specified time frame and slot.  One Organization at a stipulated time. But as an audience and participant everybody can be there as long as you wish. All positive and informative questions and answers are expected. That means everybody has to get some beneficial information. This is not a debate. Media people and the general public can ask questions to the representatives of the respective organization on their time frame. The questions and answers should be brief and to the point. Everybody’s cooperation and understanding is important. The entire program is open to the public on free of charge.  With your cooperation every attempt will be made to keep up the schedule given below.

Proposed Order and time schedule for Meet the Media is given below:
Specially request each organization to keep up their time frame and schedule
1:35 to 2:15 (FOKANA)
2:15 to 2:55 (FOMAA)
2:55 to 3: 15 (Malayalee Association of Greater Houston)
3:15 to 3:30 (Nurses Association)
3:30 to 3:40 (INOC, Texas)
3:40 to 3:50 (Any local Malayalee Association)
3:50 to 3:53 (Sum up Statements)
3:53 to 3:55 (Vote of Thanks)
Please read the attached file also

Thank You,
Sincerely Yours,

A.C.George (281-741-9465), Blesson Houston (832-969-1167), Jolly Willie (281-998-4917)
മലയാളി പ്രസ് കൗണ്‍സില്‍ , യുഎസ്എ, സിംപോസിയവും മീറ്റ് ദ മീഡിയാ സമ്മേളനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക