സ്ഥാപകനേതാക്കളിലൊരാളായ രാജേഷ് ചടയമംഗലത്തിന് നവയുഗം യാത്രയയപ്പ് നല്‍കി.
GULF
10-Nov-2019
GULF
10-Nov-2019

ദമ്മാം: പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി സ്ഥാപകനേതാക്കളിലൊരാളും, കേന്ദ്രകമ്മിറ്റിഅംഗവുമായ രാജേഷ് ചടയമംഗലത്തിന്, നവയുഗം കേന്ദ്രകമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
റോസ് ആഡിറ്റോറിയത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ഖജാന്‍ജി സാജന്റെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തില്‍ വെച്ച് നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രാജേഷിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ ദമ്മാം മേഖലയുടെ ഉപഹാരവും സമ്മാനിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ബെന്‍സിമോഹന്‍. ജി, ജമാല്‍ വില്യാപ്പള്ളി, ദാസന്‍ രാഘവന്‍, ഗോപകുമാര്‍, ഉണ്ണി പൂച്ചെടിയല്‍, ഉണ്ണി മാധവം എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി.
കൊല്ലം ചടയമംഗലം സ്വദേശി ആയ രാജേഷ് പതിനെട്ടു വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. വിവിധ കമ്പനികളില്‍ െ്രെഡവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം രൂപീകരിച്ച കാലം മുതല്‍ സജീവമായി സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്ന രാജേഷ്, നിലവില്‍ നവയുഗം കേന്ദ്രകമ്മിറ്റി അംഗമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ്, പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടില്‍ സ്ഥിരതാമസം ആക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം എത്തിയത്.
യാത്രയയപ്പ് പരിപാടികള്‍ക്ക് നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷിബുകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, മണിക്കുട്ടന്‍, ബിജു വര്‍ക്കി, നിസ്സാം കൊല്ലം, ഷാജി അടൂര്‍, ഇ.എസ്.റഹീം, അബ്ദുള്‍ലത്തീഫ്, സുശീല്‍ കുമാര്‍, സനു മഠത്തില്‍, സുബിവര്‍മ്മ പണിക്കര്‍, മിനി ഷാജി, അനീഷ കലാം, ശരണ്യ ഷിബു, മീനു അരുണ്‍, രതീഷ് രാമചന്ദ്രന്‍, അബ്ദുള്‍ കലാം, സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

രാജേഷ് ചടയമംഗലത്തിന് എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.

രാജേഷ് നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് ഒപ്പം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments