Image

കാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 28 ന്

Published on 11 November, 2019
കാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 28 ന്
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ കേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ  പതിനെട്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 2019 നവംബര്‍ 28ന് ആരംഭിക്കും.

അല്‍ തുര്‍ക്കി വിന്നേര്‍സ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് 2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ നടത്തപെടുമെന്ന് സംഘാടകര്‍ അറിയിച്ചു .സൗദി അറേബ്യയയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ടൂര്‍ണമെന്റ് ദമ്മാമിലെ കാസ്‌ക് ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ അരങ്ങേറും. രണ്ടു വാരാന്ത്യങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ രാത്രി 7.30 ന് ആരംഭിക്കും.വിജയികള്‍ക്കും, റണ്ണേഴ്‌സ് അപ്പ് നും ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കും .

ടൂര്‍ണമെന്റ്മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദീപ് കുമാര്‍ (0503856273), സുരേഷ് (0509931695) എന്നീ നമ്പറുകളില്‍ ബന്ധപെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക