Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍- 12: സംസി കൊടുമണ്‍)

Published on 11 November, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍- 12: സംസി കൊടുമണ്‍)
മോഹനന്റെ അച്ഛനും അമ്മയും രാത്രിയില്‍ ഒരുപോള കണ്ണടച്ചില്ല. മണ്ണെണ്ണ വിളക്കും കത്തിച്ചുവെച്ചവര്‍ വെളുക്കുവോളം കാത്തു. ഒരിക്കല്‍ കാണാതെപോയവന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നു കരുതിയിരുന്നു.  പെട്ടന്നൊê ദിവസം അവന്‍ മുറ്റത്തുവന്നപ്പോള്‍ ഒന്നന്ധാളിച്ചു.  പിന്നെ ആനന്ദത്തിന്റെ ദിവസങ്ങള്‍. ഇന്നിതാ അവനെ വീണ്ടും കാണാതായിരിക്കുന്നു. അവനെന്തുപറ്റി. ഇനി പെണ്ണിന്റെ ആങ്ങളമാര്‍ പഴയ വൈരാഗ്യം വെച്ച് എന്തെങ്കിലും ചെയ്തു കാണുമോ...ആവോ..  വാസുവും  കല്ല്യാണിയും ഒരേ ചിന്തയിലായിരുന്നു. “ ഭഗവാനെ എന്റെ മോനൊരാപത്തും വരുത്തല്ലെ.. ഒരു നെയ്യഭിഷേകം കഴിപ്പിച്ചേക്കാമേ; കല്ല്യാണി ഒരേ ഇരുപ്പില്‍ കുറെ നേര്‍ച്ചകള്‍ നേര്‍ന്നു.  അമ്മയുടേയും അച്ഛന്റേയും നൊമ്പരത്തേക്കുറിച്ച് ആവലാതികളേതുമില്ലാതെ ആ മകന്‍ ദേവകിയുടെ വീട്ടില്‍ മീനുവിന്റെ കിടപ്പറയില്‍ സുഖമായി ഉറങ്ങി.
   
കിടപ്പറയുടെ വാതില്‍ തുറന്ന് പുറത്തുവന്ന മീനുവിനെ നോക്കി ദേവകി ചിരിച്ചു. മീനുവിന്റെ മുഖം പ്രസന്നമായിരുന്നു.  ദേവകിക്ക് സന്തോഷമായി.  അവള്‍ക്കവനെ ഇഷ്ടമായിരിക്കുന്നു.  ദേവകി സ്വയം പറഞ്ഞു. ഇനി അവനെ ഇവിടെ തളച്ചിടണം. ദേവകി അതിനുള്ള ഒരുക്കങ്ങളിലായി. അടുക്കളയിലേക്ക് നടക്കുമ്പോള്‍ ചോദിച്ചു. “”അവന്‍ ഉണര്‍ന്നില്ലെ മോളെ’’  മീനു പറഞ്ഞു “”ഇല്ലമ്മെ’’  ആ പറച്ചിലില്‍ എന്തൊ ആധികാരികത ഉണ്ടായിരുന്നു. ദേവകിയുടെ ഉള്ളൊന്നു തണുത്തു. അവര്‍ സ്വയം പറഞ്ഞു.  അവനാരേയും പേടിയുണ്ടെന്നു തോന്നുന്നില്ല.  ഇതിനു മുമ്പിവിടെ വന്നവരെല്ലം, നേരം വെളുക്കുന്നതിന് മുമ്പേ ടോര്‍ച്ചും മിന്നിച്ച് പടിയിറങ്ങും.  ഇവന്‍ ഉറങ്ങട്ടെ നാലാള്‍ കാണട്ടെ. തന്റെ ജീവിതത്തില്‍ സ്വന്തമെന്നു പറയാന്‍ ഒരാണീനെ വീട്ടില്‍ താമസിപ്പിക്കാന്‍ കിട്ടിയില്ല. ഇവള്‍ക്കെങ്കിലും ആ ഭാഗ്യം കിട്ടണെ ഭഗവാനെ. അവന്‍ ഇവിടെ നിന്നു പോകാതിരുന്നാല്‍ ഒരു നെയ്യഭിഷേകം നടത്തിയേക്കാമേ... രാവിലെ കട്ടന്‍ കാപ്പി ഇടുന്നതിനിടയില്‍ ദേവകിയുടെ പ്രാര്‍ത്ഥന അങ്ങനെയായിരുന്നു.
   
മീനു മോഹനനെ കുലിക്കിവിളിച്ചു.  നല്ല ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന മോഹനന്‍ താന്‍ എവിടെയെന്നറിയാതെ പെട്ടന്നൊന്നന്ധാളിച്ചു. പിന്നെ അവന്‍ സ്വയം തിരിച്ചറിഞ്ഞു. അവന്‍ ചിരിച്ചു.  അവന്‍ സന്തോഷവാനായിരുന്നു. മീനു കൊടുത്ത കട്ടന്‍ കാപ്പി  ഊതിക്കുടിച്ചുകൊണ്ട വന്‍ അവളെ സാæതം നോക്കി.  മരുഭൂമിയില്‍ മരുപ്പച്ചകണ്ടവന്റെ മനസ്സായിരുന്നു അവന്റേത്.  അവന്റെ മനോഗതം അറിഞ്ഞിട്ടെന്നപോലെ അവള്‍ പറഞ്ഞു ചേട്ടന്‍ കാപ്പി കുടിക്ക് ഞാന്‍ കുളിച്ചിട്ടു വരാം. ആദ്യം അവളെ കണ്ട തും കുളികഴിഞ്ഞായിരുന്നല്ലോ അവന്‍ ഓര്‍ത്ത് ചോദിച്ചു. മീനു എവിടാ കുളിക്കുന്നത്.  താഴെയുള്ള കുളത്തില്‍.  അവന്റെ മനസ്സില്‍ ആശങ്കകള്‍ ഉണര്‍ന്നു. മീനു മറയില്ലാത്ത കുളത്തില്‍... അവളുടെ അഴക് ഇനി മറ്റാരും കാണരുത്. അവള്‍ക്കുവേണ്ടി ഒരു കുളിമുറി.  അവന്‍ തീരുമാനിച്ചു. മീനുവിനെ ഇനി കണ്ണുകള്‍ക്കുവിട്ടുകൊടുക്കില്ല.  അവന്റെ മനസ്സങ്ങനെ ചിന്തിച്ചു.  കിണറിനോട് ചേര്‍ന്ന് ഒരു കുളിമുറിക്കുള്ള സ്ഥാനം അവന്‍ മനസ്സില്‍ കുറിച്ചു.

  ഈ സമയം വാസുവിന്റെ മുറ്റത്ത് രണ്ടുമൂന്നു മേസ്തരിമാരും പണിക്കാരും വാര്‍പ്പിന്റെ തട്ടിളക്കാനും, ഭിത്തികെട്ടി മുറിതിരിക്കാനും ഉള്ള പണികള്‍തുടങ്ങാനായുള്ള ഒരുക്കത്തില്‍ ആയിരുന്നു. വാസു അവരുടെ മുഖത്തേക്ക് നിസംഗതയോട് നോക്കി. എന്റെ മോന്‍ എവിടെ അതുമാത്രമായിരുന്നു അയാളുടെ ചിന്ത. അവന്‍ വരും വല്ല കൂട്ടുകാരുടേയും വീട്ടില്‍ പോയതായിരിക്കും. അയാള്‍ വീണ്ടും വീണ്ടും മനസ്സിനെ സമാധാനിപ്പിച്ചു. മോഹനന്‍ ഒരു ടെംമ്പോയുമായി അവിടെ എത്തി. ശബ്ദം കേട്ട് ഇറങ്ങിവന്ന അച്ഛനേയും അമ്മേയും ശ്രദ്ധിക്കാതെ പണിക്കാര്‍ക്കു ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.  അവര്‍ പെട്ടന്ന് അവിടിരുന്ന കട്ടയും സിമിന്റും വണ്ടിയില്‍ കയറ്റി.  എന്താണ് നടക്കുന്നതെന്നറിയതെ അമ്മ ചോദിച്ചു.  “”മോനെ നീ എവിടാരുന്നു.  ഇതൊക്കെ എങ്ങോട്ട് കൊണ്ടുപോകുന്നു.  അവന്‍ അവêടെ മുഖത്തുനോക്കാതെ അവ്യക്തമായി എന്തൊക്കയോ പറഞ്ഞ് വണ്ടിയില്‍ പണിക്കാരുമൊപ്പം പോയി.  ഇച്ചിരി അത്യാവശ്യ പണിയുണ്ട്.  വാസു അത്രമാത്രമേ കേട്ടുള്ളു. എവിടെ…?  എന്ത്...?  വാസുവിന്റെ ഉള്ളിലെ ചോദ്യങ്ങളെ സ്വയം നിയന്ത്രിച്ച്, അവന്‍ അറിവുള്ളവനല്ലെ എന്ന് സ്വയം സമാധാനിച്ച് അയാള്‍ കല്ല്യാണിയുടെ കണ്ണുകളിലേക്ക് നോക്കി.

കിണറു കെട്ടിപ്പൊക്കി. ചേര്‍ന്നു കുളിമുറിയും. അപ്പോഴാണ് ദേവകിക്കോര്‍മ്മ വന്നത് ആനക്കാരന്‍ മുതലാളി പെരയ്ക്കുപുറകില്‍ അറപ്പിച്ചു വെച്ച തടിയെക്കുറിച്ച്.  അവര്‍ മോഹനനോടു പറഞ്ഞു. ‘’മോനെ ഒരു മൂറിയെറക്കാമെങ്കില്‍ നിങ്ങള്‍ക്ക് സൗകര്യത്തിന് കിടക്കാന്‍ സ്ഥലമായേനെ...””  അവന്‍ അങ്ങനെ ആകട്ടെ എന്നു തലയാട്ടി.  പണിയുടെ മുഴുവന്‍ ചുമതലയും അവന്റേതായിരുന്നു.  ചന്തയില്‍ പോകാന്‍ നേരം ദേവകി ചോദിക്കും “”മോനെ നിനക്കിന്ന് മീനാണോ എറച്ചിയാണോ...?’’  രണ്ടും ആയിക്കോട്ടെ...അവന്‍ നൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ നിന്നും വലിച്ചെടുക്കും.  ദേവകിയുടെ ജീവിതം പച്ചയായ പുല്‍പ്പുറങ്ങളിലുടെ ആയിരുന്നു. മീനുവിന്റെ മനസ്സ് സ്വസ്ഥതയുള്ള വെള്ളത്തിനരുകിലും.  ഗോപാലന്‍ നായരുടെ കടയില്‍ നിന്നും വാറ്റുചാരായത്തിന്റെ കുപ്പികള്‍ വന്നുപൊയ്യ്‌ക്കൊണ്ടിരുന്നു.
  
വാസുവിന്റെ മകന്‍ ദേവകിയുടെ വീട്ടില്‍ താമസമായന്നെ വാര്‍ത്ത  നാട്ടില്‍ പാട്ടായി.  ഗ്രാമങ്ങളിലെ വാര്‍ത്തകള്‍ കാട്ടുതീപോലെ പെട്ടന്ന് പടരും. വാസുവും കല്ല്യാണിയും ദുഃഖത്തിലായി. അവന്‍ തിരിച്ചുവന്നില്ലായിരുന്നെങ്കില്‍ എവിടെയോ കേറിപ്പോയവന്‍ എന്ന് സമധാനിക്കാമായിരുന്നു.  ഇപ്പോള്‍....അവര്‍ പരസ്പരം പറയാതെ പലതും പറഞ്ഞു. കുറെ നാളുകളായി മാറ്റിവെച്ചിരുന്ന പണിപ്പാത്രങ്ങള്‍ അവര്‍ എടുത്തു.  വാസു ഉഴുന്നു വാങ്ങി. പണിതീരാത്ത വീടിന്റെ ടെറസ്സില്‍ അയാള്‍ പപ്പടം ഉണക്കി. ചന്തയില്‍ വാസു തന്റെ സ്ഥിരം ഇരുപ്പടത്തില്‍ പപ്പടക്കൊട്ടയുമായിരിക്കുമ്പോള്‍, പച്ചക്കറിക്കാരി തങ്ക ചോദിച്ചു. “”വാസുവേട്ടോ...എന്താ വീണ്ടും തൊടങ്ങിയോ...?’’  വാസു തങ്കമ്മയുടെ മുഖത്തേക്ക് നോക്കി പലതും തുറന്നു പറയണമെന്നാഗ്രഹിച്ചു. എന്നിട്ടും ഒന്നും പറയാതെ ചന്തയിലെ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി.  അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. താടിരോമങ്ങള്‍ വെയിലേറ്റ് തിളങ്ങി.

തങ്ക വാസുവിന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ പറഞ്ഞു “”നമ്മള്‍ ഒന്നും മോഹിക്കരുത്.  എന്റെ മൂത്ത മോന്‍ പേര്‍ഷ്യേന്നു വന്നപ്പം പറഞ്ഞു അമ്മ കച്ചോടത്തിനൊന്നും പോകണ്ട.  അതു നാണക്കേടാ പോലും.  ഫു...നാണക്കേട്. തന്ത ഇട്ടെറിഞ്ഞു പോയപ്പോ കിയ..കിയ..മാറാത്ത മൂന്നെണ്ണം.  ഈ കച്ചോടം കൊണ്ടാ ഞാനെല്ലാത്തിനേം ഒരു കരപറ്റിച്ചത്. ഇപ്പം നാനക്കേടാ പോലും.  എന്നിട്ടെന്തുണ്ടായി. അവന്‍ പെണ്ണുകെട്ടിയപ്പം അവടെ വീടിനടുത്ത് സ്ഥലം വാങ്ങി വീടും വെച്ചു താമസമായി.  ഞാന്‍ വേണേ അങ്ങോട്ടു ചെല്ലാന്‍.  ങും..ഞാന്‍ കൊറെ പോകും.  എന്നിട്ടുവേണം അവടെ തൊഴിം കൊണ്ടിങ്ങോട്ട് പോരാന്‍.  ഈ കച്ചോടം മതി നമുക്ക് ജീവിക്കാന്‍.” തങ്ക പറഞ്ഞതൊക്കെ വാസു കേട്ടോ എന്തോ. തങ്കമ്മ ആരോടെന്നില്ലാതെ  വിളിച്ചു പറഞ്ഞു. വെണ്ടí, പാവí മുരിഞ്ഞí,  ആദായ വില.
    
വാസു നരച്ച കാലന്‍ കുട നിവര്‍ത്തി തലയ്ക്കുമീതെ പിടിച്ചു. തന്നെക്കേളേറെ പപ്പടത്തിനു വെയിലുകൊള്ളാത്ത പാകത്തിന് പിടിച്ച് മനോവ്യാപരങ്ങളില്‍ മുഴുകി. ദേവകി വലിയ മീനും, ഇറച്ചിയുമൊക്കെ വാങ്ങി വാസുവിന്റെ മുന്നില്‍ക്കൂടി ഒന്നു æലുങ്ങി നടന്നു. “നീ മുടിഞ്ഞു പോകും’ വാസു ഉള്ളുരുകി പ്രാകി. അതു മറ്റാരും കേട്ടില്ല. നാടിന്റെ മനസ്സിളകിയിരിക്കുന്നു. കുടുംബത്തില്‍ സമാധാനമില്ലാഴ്മയുടെ പുകച്ചില്‍. ചെറുപ്പക്കാരുടെ ഇടയില്‍ കലഹം. എവിടെയോ എന്തൊക്കയോ നീറിപ്പുകയുന്നു. ആര്‍ക്കും എന്താണന്നു വ്യക്തമായി അറിയില്ല. വണ്ടിക്കാരന്‍ പാപ്പി വീണ്ടും ഭാര്യയെ കുനിച്ചു നിര്‍ത്തി ഇടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആനച്ചെവിയുള്ള ചെക്കന്‍ മാത്രം അവന്റെ പതകരിപിടിച്ച ദേഹവും ചൊറിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ നടക്കുന്നു.
 
ഗോപാലന്‍ നായരുടെ മുറുക്കാന്‍ കടയ്ക്കുമുന്നില്‍ രണ്ടുപേര്‍തമ്മില്‍ വഴക്ക്.  അതു കത്തിക്കുത്തില്‍ അവസാനിച്ചു. നാണ് പാപ്പിയെ കുത്തി. എന്തിനാണെന്നാര്‍ക്കും അറിയില്ല. രണ്ടു പേരും ഒരോ ബീഡി വലിച്ച് ഒന്നു മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു.  നാണ് വന്നപ്പോള്‍ മുതല്‍ ദേവകിയുടെ വീട്ടിലേക്ക് നോക്കി എന്തൊക്കയോ പറയുന്നുണ്ട ്.  സാരമില്ലടാ കുവ്വേ... പാപ്പി ഇടയ്ക്കു സമാധാനിപ്പിക്കുന്നു. പാപ്പി വെറ്റിലക്കുട്ടിയില്‍ ഒê വെറ്റയെടുത്ത് വാലുനുള്ളി ചെവിപ്പുറകില്‍ ഒട്ടിച്ച് ചുണ്ണാമ്പു കുപ്പിയില്‍നിന്നും ചൂണ്ടുവിരല്‍ കൊണ്ട് ചുണ്ണാപ്പെടുക്കുമ്പോള്‍ നാണു എളിയില്‍ നിന്നും കത്തിയെടുത്ത് പാപ്പിയുടെ പള്ളയ്ക്ക് കുത്തി. നാണുപറയുന്നുണ്ടായിരുന്നു, അതു ഞാന്‍ നോക്കിവെച്ച വെറ്റിലയല്ലേടാ...നാണു ഭ്രാന്തനെപ്പോലെ നിന്നു കറങ്ങുന്നു.  എന്നിട്ട് ആരോടെന്നില്ലാതെ പറയുന്നു. ആ കാവല്‍ പട്ടിയെ ഞാനിന്നു കൊല്ലും. പാപ്പിയുടെ മുറിവ് ആഴമില്ലാത്തതായിരുന്നു.  അയാളെ ആരെല്ലാമോ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  നാണു വീണ്ടും പറയുന്നു ആ പട്ടിയെ ഞാന്‍ കൊല്ലും.  ദേവകിയുടെ വീട്ടിലേക്കായിരുന്നയാളുടെ നോട്ടം. നാണു പേപിടിച്ചപോലെ നിന്നു കറങ്ങുന്നു.  പാപ്പി പോലീസിപ്പറഞ്ഞാല്‍ പിന്നെ സാക്ഷി പറയേണ്ടിവരും ഗോപാലന്‍ നായര്‍ ഓര്‍ത്തു. എങ്ങനേയും നാണുവിനെ അവിടെനിì പറഞ്ഞുവിടാന്‍ ഗോപാലന്‍ നായര്‍ പാടുപെട്ടു.  നാണു പോകുമ്പോഴും പറയുന്നുണ്ടായിരുന്നു.  ഇപ്പോ എല്ലാര്‍ക്കും ഗള്‍ഫുകാരെ മതി.  നാണുവിന്റെ പ്രകോപനത്തിë കാരണം ഗോപാലന്‍ നായര്‍ തിരിച്ചറിയുന്നു.
  
മോഹനന്‍ വന്നതിനു ശേഷം ദേവകി മറ്റാര്‍ക്കും വാതില്‍ തുറക്കാറില്ല.  മീനുവിനെ പുറത്തെങ്ങും കാണാറില്ല. നാടിന്റെ ശീതക്കാറ്റ് തടവറയിലായി. പകരം നാട്ടിലാകെ ഒരുഷ്ണക്കാറ്റ് വീശിയടിക്കുന്നു.  അതില്‍പെട്ട് നാടാകെ വറുതിയിലായി. കള്ളുഷാപ്പുകളീല്‍ ആരും പരസ്പരം ചിരിക്കാറില്ല. അന്തരീക്ഷമാകെ മൂടിക്കെട്ടിയപോലെ.  എല്ലത്തിന്റേയും കാരണം വാസുവിന്റെ മോന്‍ മോഹന്‍.  ആളുകള്‍ പരസ്പരം പറഞ്ഞു.  നാട്ടില്‍ കലഹം സുലഭമായി. ഇപ്പോള്‍ പലചരക്കുകാരന്‍ മാത്തുണ്ണിയും മകന്‍ ജോണിയും തമ്മിലാണ്.  പണ്ടൊìം അപ്പനും മോനും പെട്ടിയിലെ കാശെണ്ണാറില്ലായിരുന്നു. രണ്ടുപേരും അവര്‍ക്കാവശ്യമുള്ളതു എടുത്ത് അപ്പന്‍ വരുമ്പോള്‍ മോനും, മോന്‍ വരുമ്പോള്‍ അപ്പനും ഇറങ്ങും.  അപ്പന്‍ ഷാപ്പില്‍ കയറി രണ്ടന്തിയും മോന്തി ദേവകിയുടെ അടുത്ത് പറ്റുനോക്കാന്‍ പോകും.  മകന്‍ അപ്പന്‍ അറിയാതെ കൊടുത്തതിന്റെ പറ്റുനോക്കാന്‍ അപ്പന്‍ ഇറങ്ങുപ്പോള്‍ കേറും. അവിടെ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ഇപ്പോള്‍ രണ്ടുപേര്‍ക്കും പറ്റുനോക്കാന്‍ പോകാന്‍ ഇടമില്ല. അപ്പോള്‍ അവര്‍ പണപ്പെട്ടിലെ പണമെണ്ണി പരസ്പരം കലഹിക്കുന്നു. കുടുംബത്തിലെ സ്വസ്ഥതനഷ്ടമായിരിക്കുന്നു. കുട്ടിയമ്മക്കിരിക്കപ്പൊറുതി ഇല്ലാതായി. അപ്പനും മോനും തമ്മില്‍ കീരിം പാമ്പുമ്പോലെ. എപ്പം കണ്ടാലും കടിച്ചു കീറും. കുട്ടിയമ്മ സഹികെട്ട് ഒരുദിവസം മാത്തുണ്ണിയോടട്ടഹസിച്ചു.  കെടന്ന് ചെലക്കാതെ ചെറുക്കനെപ്പിടിച്ച് പെണ്ണു കെട്ടിക്ക്.  വേണേ നിങ്ങളും ഒന്നു കെട്ടിക്കോ. വീട്ടില്‍ സമാധാനം ആകട്ടെ.  ആര്‍ക്കും ഒന്നും അറിയില്ലന്നാ വിചാരം.  മാത്തുണ്ണീയാകെ ചൂളിപ്പോയി.  ഒന്നും പറയാതെ രണ്ടാം മുണ്ടും തോളിലിട്ട് ഇരുട്ടില്‍ ശാന്തിതേടി നടന്നു.
  
ഇതൊരു വീട്ടിലെ പ്രശ്‌നമായിരുന്നില്ല. പലവീട്ടിലും ചന്നമഴപോലെ അശാന്തി ചുരമന്തുന്നുണ്ടായിരുന്നു.  എല്ലാം അറിയുന്ന സൈന്താന്തികന്‍ കുഞ്ഞന്‍ പിള്ള പറയുന്നത് ഇതു വിദേശകുത്തകളുടെ ഇടപെടലാണന്നാണ്. നമ്മുടെ മുതല്‍ അവര്‍ കയ്യടക്കിവെച്ചിരിക്കയാണ്.  അടിയന്തരാമായി പ്രശ്‌നപരിഹരത്തിനായി ഒരഖിലേന്ത്യാ ബന്തെങ്കിലും നടത്തെണം. കുഞ്ഞന്‍ പിള്ള ഉശാന്താടിയും തടവിയിരിക്കും. കുത്തക മുതലാളിമാര്‍ നശിക്കട്ടെ.  അയാള്‍ ആര്‍ക്കുവേണ്ടിയെന്നില്ലാതെ മുദ്രാവാക്യം വിളിക്കും. ഗോപാലന്‍ നായരുടെ കടയും ഒന്നുറങ്ങി. ഇപ്പോള്‍ പഴയതുപോലെ ആരും കടയില്‍ അധികം ഇരിíാറില്ല. പിന്നെ വാറ്റുചാരായം വേണ്ടവര്‍ വന്നു പോകും.

   നാട്ടുകാരുടെ മനസ്സറിഞ്ഞിട്ടെന്നപോലെ ഒരു ദിവസം ദേവകി ചോദിച്ചു. മോഹനനെന്നാപോകണ്ടെ . ആ ചോദ്യം അവനെ ഇരുത്തിച്ചിന്തിപ്പിച്ചു.  പോകണമെന്ന ആശ അവനിലും നാമ്പിടാന്‍ തുടങ്ങിയിരുന്നു. മുന്നൂറും നാനൂറും കൊടുത്തിരുന്നിടത്തിപ്പോള്‍ അവന്‍ നൂറേല്‍ നിര്‍ത്തും.  ഈ ചോദ്യം അവന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു.  മീനുവിനും ഒരു മടുപ്പ്. എന്നും ഒരേ മുഖം. മീനു അവനോട് ചോദിച്ചു എന്നെçടി ഗള്‍ഫില്‍ കൊണ്ടുപോകാമോ?””  മീനു തുറന്ന ആ വഴിയിലുടെ കുറെ ദൂരം പോയി.  അവന്‍ ഉള്ളില്‍ ചിരിച്ചു.  മരുഭൂമിയിലെ നീരുറവ.  അവന്‍ æഞ്ഞുമുഹമ്മദിന് വിശദമായി എഴുതി. മീനു സുന്ദരിയാണന്നും വിവാഹിതയല്ലെന്നും അറബിയോട് പ്രത്യേകം പറയണമെന്നും അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം അവനുകൂടി വിസവേണം. കുഞ്ഞുമുഹമ്മദ് ഈ കാര്യങ്ങള്‍ക്ക് മഹാമിടുക്കനാ. അയാള്‍ അറബിയെപ്പറഞ്ഞു ബോധിപ്പിക്കുമെന്നവനറിയാമായിരുന്നു. അവന്‍ മീനുവിന് പാസ്‌പോര്‍ട്ടിനപേക്ഷിച്ചു. ദേവകിയുടെ നില ഒന്നുകൂടി ഉയര്‍ന്നു. ഗള്‍ഫില്‍ പോകാനുള്ള പെണ്ണ്.  മോഹനനോടവര്‍ക്ക് ബഹുമാനം തോന്നി.
  
വാസു പണിതീരാത്തവീടിന്റെ മുകളില്‍ നിന്നും കാലു തെന്നി വീണു മരിച്ചു.  മോഹനന്‍ ആദ്യമൊന്നു ഞെട്ടി. പിന്നെ നിര്‍വികാരതയോട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. കല്ല്യാണി കരഞ്ഞു. അവളുടെ ഉള്ളില്‍ സംശയത്തിന്റെ ചില ചില്ലുകള്‍ തറച്ചു.  തലേന്നു വാസു കല്ല്യാണിയോട് പറഞ്ഞിരുന്നു.  “”ഇനി അവന്‍ വരില്ല.  ഈ പണിതീരാത്ത വീട് എന്റെ ശവക്കല്ലറയാകട്ടെ   അവന്‍ നമ്മുടെ ശാപമാണ്.  ഞാന്‍ ഇനി അവനു വേണ്ടി കരയില്ല. നീയും കരയകുത്.  അവന്‍ ചാപിള്ളയായിട്ടാ പിറന്നതെന്നു കരുതിക്കോ.  പക്ഷേ അവനെക്കൊണ്ട് ഞാന്‍ എനിക്ക് ബലിയിടീക്കും. ഈ പുരയിടം ഞാന്‍ നിന്റെ പേര്‍ക്ക് എഴുതിവെച്ചിരിക്കയാ. നീ അനാഥയാകരുത്.  അല്ലെങ്കില്‍ അവന്‍ ഇതും വിറ്റ് അവര്‍ക്ക് കൊടുക്കും’’. വാസുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കല്ല്യാണി പറഞ്ഞു. “”ഇതാ ഇപ്പം നല്ല കൂത്ത്. ഞാന്‍ പോയിക്കഴിഞ്ഞേ നിങ്ങളുപോകൂ.’’. അവരുടെ കണ്ണുകളും നിറഞ്ഞു.  അയാള്‍ അവരുടെ പാറിപ്പറന്ന തലമുടി ഒതുക്കി സ്‌നേഹത്തോടു തലോടി.  അപ്പോള്‍ എല്ലാം നേരത്തെ തീരുമാനിച്ചിരുന്നു.  അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം കഴിഞ്ഞ് മൂത്ത മകളോടൊപ്പം  സ്വന്തം വീടുവിട്ടിറങ്ങുമ്പോള്‍ മകനോട് ഇത്ര മാത്രം പറഞ്ഞു. “…നീ ഗുണം പിടിക്കില്ല മോനെ..’’ അവിടെ കണ്ണീരിന്റെ നനവുണ്ടായിരുന്നു. അവര്‍ പടിയിറങ്ങുന്നതു നോക്കി അവന്‍ നിന്നു.   
(തുടരും)         


                                                                      


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക