Image

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

Published on 12 November, 2019
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

തൃശ്ശൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിന് അകത്തുള്ള ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കിട്ടിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാര്‍ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട കിട്ടിയത്.

വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെ അറിയിച്ചു. പോലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷ്ണം ആരംഭിച്ചു. 9 എംഎ പിസ്റ്റല്‍ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക