Image

സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Published on 12 November, 2019
സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു


ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ(ഏഴ്) പ്രിന്‍സ്(ആറ്) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ശിവപുരിയില്‍ രാത്‌ഗേദ ഗ്രാമത്തിലായിരുന്നു അപകടം. 

ശൗചാലയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. എച്ച്.പി. വര്‍മ്മ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക