Image

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ റഷ്യയുടെ ഇടപെടല്‍, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി

Published on 12 November, 2019
 ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ റഷ്യയുടെ ഇടപെടല്‍, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി
ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ലജ്ജാകരമെന്ന് വിമര്‍ശിച്ച് യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍. ഡിസംബര്‍ 12 വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് ബ്രിട്ടന്‍ അറിയിച്ചത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എന്താണ് സംഭവിച്ചതെന്നറിയാന്‍ ബ്രിട്ടനിലെ ഓരോ വോട്ടര്‍മാര്‍ക്കും അവകാശമുണ്ടെന്ന് ഹിലരി ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് പാര്‍ലമന്‍െറിന്‍െറ ഇന്‍റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ട് ഒക്‌ടോബറില്‍ പാര്‍ലമന്‍െറിനു കൈമാറുകയും ചെയ്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക