Image

ശബരിമല വിധി എന്തായാലും അംഗീകരിക്കും; എ.പത്മകുമാര്‍

Published on 13 November, 2019
ശബരിമല വിധി എന്തായാലും അംഗീകരിക്കും; എ.പത്മകുമാര്‍


തിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തില്‍ ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ.പത്മകുമാര്‍. വിധിയില്‍ ശുഭപ്രതീക്ഷയുണ്ട്‌. വിധി എന്തുതന്നെ ആയാലും എല്ലാവരും സംയമനത്തോടെ അത്‌ അംഗീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമലയുവതീപ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ രാവിലെ 10.30 യോടെയാണ്‌ പുറത്തുവരിക. ശബരിമലയില്‍ യുവതികള്‍ക്ക്‌ പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി പുന:പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ 56 ഹര്‍ജികളാണ്‌ സുപ്രീംകോടതില്‍ എത്തിയത്‌.

രഞ്‌ജന്‍ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ്‌ വിധി പുറപ്പെടുവിക്കുക. നേരത്തെ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക