Image

ശബരിമലയിലേയ്‌ക്ക്‌ ഇനി ഞങ്ങളില്ലന്ന്‌ കനകദുര്‍ഗയും ബിന്ദു അമ്മിണിയും

Published on 13 November, 2019
ശബരിമലയിലേയ്‌ക്ക്‌ ഇനി ഞങ്ങളില്ലന്ന്‌ കനകദുര്‍ഗയും ബിന്ദു അമ്മിണിയും
കണ്ണൂര്‍: ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ലെന്ന്‌ തന്നെയാണ്‌ വിശ്വാസമെന്ന്‌ കഴിഞ്ഞ സീസണില്‍ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും പറഞ്ഞു.

50 വയസിന്‌ താഴെയുള്ള സ്‌ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെയെന്ന്‌ ബിന്ദു പറഞ്ഞു. ശബരിമലയിലേക്ക്‌ ഇനി പോകുന്ന കാര്യത്തെ കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ കനകദുര്‍ഗ വ്യക്തമാക്കി.

ചിലരൊക്കെ താത്‌പര്യം പ്രകടിപ്പിക്കുന്നുണ്ട്‌. ഇവരെ സഹായിക്കാന്‍ 'നവോത്ഥാന കേരളം സ്‌ത്രീപക്ഷ കൂട്ടായ്‌മ'യെന്ന പേരില്‍ കൂട്ടായ്‌മയുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക