Image

വാളയാര്‍ കേസ്‌; പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസ്‌ അയച്ചു

Published on 13 November, 2019
വാളയാര്‍ കേസ്‌; പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസ്‌ അയച്ചു

കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസ്‌ അയച്ചു. ജസ്റ്റിസ്‌ ഹരിപ്രസാദ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ്‌ അപ്പീല്‍ പരിഗണിക്കുന്നത്‌.

പെണ്‍കുട്ടികളുടെ മാതാവ്‌ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ്‌ കോടതി സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസയച്ചത്‌. ജസ്റ്റിസ്‌ ഹരിപ്രസാദ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ 
നടപടി. 


കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്‌താണ്‌ അപ്പീല്‍ ഫയല്‍ ചെയ്‌തിട്ടുള്ളത്‌. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്‌ച ഉണ്ടായതായി പരാതിയില്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക