Image

ആശങ്ക പരത്തി വീടിന്റെ മതിലിലും ഭിത്തിയിലും സ്റ്റിക്കര്‍

Published on 13 November, 2019
ആശങ്ക പരത്തി വീടിന്റെ മതിലിലും ഭിത്തിയിലും സ്റ്റിക്കര്‍

കാഞ്ഞിരമറ്റം: കീച്ചേരിയില്‍ വീടിന്റെ മതിലിലും ഭിത്തികളിലും സ്റ്റിക്കര്‍ കണ്ട് വീട്ടുകാരിലും നാട്ടുകാരിലും ആശങ്ക പടര്‍ത്തി. ആമ്ബല്ലൂര്‍ കീച്ചേരി തെക്കേപ്പുരയ്ക്കല്‍ സന്തോഷിന്റെ വീടില്‍ ഇന്‍സുലേഷന്‍ ടേപ്പ്‌ ഉപയോഗിച്ച്‌ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.


വീടിന്റെ പുറംഭിത്തിയിലും ടെറസ്സിലുള്ള ഭിത്തിയിലും വീടിന്റെ മതിലിലുമായാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് സന്തോഷിന്റെ മൂത്ത മകന്‍ ആദിത്യന്‍ ട്യൂഷന്‍ കഴിഞ്ഞ്‌ വരുമ്ബോള്‍ മതിലില്‍ ഹെല്‍മെറ്റ് ധരിച്ച അപരിചിതന്‍ ചാരിനില്‍ക്കുന്നതും അല്‍പ്പം മുന്‍പില്‍ ബൈക്കില്‍ മറ്റൊരാളെയും കണ്ടതായി പറയുന്നു.


പിന്നീട് മതിലില്‍ സ്റ്റിക്കര്‍ കണ്ടെങ്കിലും കാര്യമാക്കാതെ പൊളിച്ചുകളയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ പുറംഭിത്തിയില്‍ പതിച്ച സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെടുന്നത്.

സംഭവത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, പഞ്ചായത്തംഗം സൈബ താജുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. തന്റെ നിര്‍ദേശത്തില്‍ ഗൃഹനാഥ മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എ.പി. സുഭാഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക