Image

ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ നവം. 17ന്

Published on 13 November, 2019
ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ നവം. 17ന്

മ്യൂണിക്ക് : മ്യൂണിക്ക് മലയാളി കൂട്ടായ്മയില്‍ നിറസാന്നിധ്യമായിരുന്ന അകാലത്തില്‍ വിടപറഞ്ഞ ജിജോ പറോക്കാരന്റെ സ്മരണയ്ക്കായി മ്യൂണിക്ക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 17 ന് ഞായറാഴ്ച അരങ്ങേറും.

മ്യൂണിക്ക് കിര്‍ഷ്‌ഹൈമിലെ ഹൂര്‍ഡര്‍ സ്ട്രാസെ 2 എയില്‍ രാവിലെ 11ന് ആരംഭിയ്ക്കുന്ന ടൂര്‍ണമെന്റിലേയ്ക്ക് മ്യൂണിക്ക് കേരളസമാജം സ്വാഗതം ചെയ്യന്നു. രണ്ടു കാറ്റഗറിയിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. രാവിലെ 11ന് കുട്ടികള്‍ക്കും ഉച്ചയ്ക്ക് ഒന്നിനു മുതിര്‍ന്നവര്‍ക്കുമാണ് മല്‍സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്‍ജീവ് ശിവറാമുമായോ (015168159315), മ്യൂണിക്ക് കേരള സമാജവുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക