Image

വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു

Published on 13 November, 2019
വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു

ിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖത്തോടെ ആരംഭിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ പാചക വിദഗ്ദ്ധ റിയാദിലെ ലിസ ജോജി ഉദ്ഘാടനം നിര്‍വഹിച്ചു. ഡബ്ല്യുഎംഎഫ് വിമന്‍സ് വിംഗിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ സംസാരിച്ചു.

ഭാരവാഹികള്‍: വല്ലി ജോസ് (പ്രസിഡന്റ്) ഡോ:സീമ മുഹമ്മദ്, ജില്ലി പോള്‍ പുതുശേരി (വൈസ് പ്രസിഡന്റ്), അഞ്ചു അനിയന്‍ (ജനറല്‍ സെക്രട്ടറി), ബിന്‍സി ജാനിഷ്, ജീവ ചാക്കോ (ജോയിന്റ് സെക്രട്ടറിമാര്‍) ഷിജിമോള്‍ സിബി (ട്രഷറര്‍), ഷാലിമ റാഫി (മലയാള മിഷന്‍ കോഓര്‍ഡിനേറ്റര്‍), ഷിനു നവീന്‍ (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്), ജാസ്മിന്‍ (കള്‍ച്ചറല്‍ കോഡിനേറ്റര്‍) ബിജി ബെന്നി (ഹെല്‍ത്ത് കോഓര്‍ഡിനേറ്റര്‍) സബ്‌റിന്‍ ഷംനാസ് (വിമന്‍സ് യൂത്ത് ഫോറം) എന്നിവരാണ്.

പുതിയ ഭാരവാഹികള്‍ക്ക് സൗദി കോഓര്‍ഡിനേറ്റര്‍ ശിഹാബ് കൊട്ടുകാട്, സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ജലീല്‍ പള്ളം തുരുത്തി, ട്രഷറര്‍ റിജോഷ് കടലുണ്ടി, വൈസ് പ്രസിഡന്റ് ഇലിയാസ് കാസര്‍കോഡ്, നിഹ്മത്തുള്ള, സാം സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഡബ്ല്യുഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന വിഷയങ്ങളെ കുറിച്ചും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതികളെ കുറിച്ചും പ്രസിഡന്റ് വല്ലി ജോസ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആനി സാമുവല്‍ സ്വാഗതവും അഞ്ചു അനിയന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക