Image

ഞാന്‍ ക്രൂരനല്ല, എനിക്കും കുടുംബമുണ്ട്: ദിലീപ്

Published on 13 November, 2019
ഞാന്‍ ക്രൂരനല്ല, എനിക്കും കുടുംബമുണ്ട്: ദിലീപ്


തന്റെ രണ്ട് പെണ്‍മക്കളാണ് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കുന്നതെന്ന് നടന്‍ ദിലീപ്. ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ദിലീപ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കി തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. ഒരുപാട് പേര്‍ ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ച സിനിമയാണ് അത്. എന്നാല്‍ എല്ലാ തടസ്സങ്ങളേയും ചിത്രം അതിജീവിച്ചു. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നിട്ടുള്ളൂ എന്നും ദിലീപ് പറഞ്ഞു.

എനിക്കും ഒരു കുടുംബം ഉണ്ട്, ഞാന്‍ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അരങ്ങേറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടേ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ. എന്റെ മൂത്തമകള്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. മഹാലക്ഷ്മിക്ക് ഒരു വയസ് കഴിഞ്ഞു.' ദിലീപ് പറഞ്ഞു. 

അതേസമയം ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയല്‍ റിലീസിന് ഒരുങ്ങുകയാണ്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാക്കും ഡാനിയലും ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളാണെന്നും സിനിമ പുറത്തിറങ്ങുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് മനസിലാകുമെന്നും ദിലീപ് പറയുന്നു.

Join WhatsApp News
Truth cannot be perverted 2019-11-13 21:43:20
 മൂന്ന് പ്രാവശ്യം വിവാഹം കഴിക്കുക, കാണുന്ന സ്ത്രീകളുടെ പാവാടയ്ക്കുള്ളിൽ കയ്യിടുക .  കൊടുങ്കാറ്റ് ദാനിയേലിനെ വെപ്പാട്ടി ആക്കി വയ്ക്കുക ,  മറ്റു രാജ്യങ്ങളെകൊണ്ടു പ്രതിയോഗിയെ ഒതുക്കാൻ നോക്കുക , വേണ്ടി വന്നാൽ പട്ടാ പകൽ റോഡിൽ ഒരാളെ വെടിവച്ചിടുക , അസന്മാർഗ്ഗിക ജീവിതം നയിക്കുക .  തുടങ്ങിയ ജീവിത ശൈലി   'സാധാരണവത്ക്കരിക്കാൻ"  ശ്രമിക്കുന്ന ഒരു പ്രസിഡന്റിനാൽ ഭരിക്കപ്പെടുന്ന രാജ്യത്ത് താമസിക്കുന്ന ജനങ്ങൾ എല്ലാം , ജീവിതത്തിൽ തെറ്റെന്താണ് ശരിയെന്താണ് കാണിച്ചുകൊടുക്കാൻ ആളില്ലാതെ (തന്തയും തള്ളയും ഇല്ലാതെ ) വളർന്ന ചിലരെപ്പോലെ, താങ്കളുടെ കുത്ത അഴിഞ്ഞ ജീവിതത്തെ ആഘോഷിക്കുന്നവരല്ല  എന്നുള്ളത് മനസ്സിലാക്കിയാൽ അത് നല്ലത് .  അമേരിക്കയിലും വളരെ നല്ല ഒരു ശതമാനം ജനത കുടുംബ ബന്ധങ്ങളെ മാനിക്കുന്നവരും , വരും തലമുറക്ക് മാതൃകായായി ജീവിക്കാൻ ശ്രമിക്കുന്നവരുമാണ് .  ഇന്ന് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളെപ്പോലെയും ട്രംപിനെപ്പോലെയും ജീവിത മൂല്യങ്ങളെയും  ആദർശങ്ങളെയും  ബലികഴിച്ച് ഒന്ന് രണ്ടും വിവാഹം കഴിക്കുക , സ്വന്ത മക്കളും അച്ഛന്റെയോ , അമ്മയുടേയോ  അസാന്മാർഗിക ജീവിതം കണ്ടെത്തിയാലും അതിൽ ഒരു ജാള്യതയുമില്ലാതെ നെഞ്ചു ഉയർത്തി പിടിച്ചു കൊണ്ട് , ആ മാറ്റത്തിന് ആക്കം കൂട്ടാൻ ശ്രമിക്കുകയാണ് .  നിങ്ങളെ കൂടാതെ മറ്റൊരു വിഭാഗം ഉണ്ട് . അവർ കാവി  വസ്ത്രക്കങ്ങളും , തിരുവസ്ത്രങ്ങളും ധരിച്ചു ഒളിഞ്ഞു പതുങ്ങിയും സ്ത്രീകളേയും കുട്ടികളെയും പീഡിപ്പിക്കുന്നവർ . പണം ഉണ്ടെങ്കിൽ അന്യന്റെ മുതൽ    മോഷ്ടിക്കാം , ഒതുക്കാം  എന്നൊക്കെ ധരിക്കുനന്നവർ . ഇവരെല്ലാം കൂടി ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഇവിടെ സൃഷ്ടിക്കാം എന്ന് വിചാരിക്കുന്നെങ്കിൽ തെറ്റാണ് .   നിങ്ങളുടെ മകളെ ഓർത്ത് ചിലപ്പോൾ ദുഃഖം തോന്നും .  നിങ്ങൾ ചെയ്‌തു കൂട്ടിയ പ്രവർത്തികളുടെ ഫലം അവർ അനുഭവിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു .

നിങ്ങളുടെ ജീവിത ശൈലികൾ നിങളുടെ കൂടെയും അതിഷ്ടപ്പെടുന്നവരുടെയൂം കൂടെ ഇരിക്കട്ടെ . അത് മറ്റുള്ളവരെ . നിങ്ങടെ സിനിമയുടെയും പണത്തിന്റെയും . പ്രതാപത്തിന്റെയും മറവിൽ സാധാരണക്കാരും ബന്ധങ്ങളെ മാനിക്കുന്നവരുടെയും മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. കാരണം അവർക്ക് ജീവിതം ഒരു സിനിമയല്ല. യാഥാർഥ്യമാണ് 

Boby Varghese 2019-11-13 12:53:09
Hey Dileep, we don't care about the truth. If the fake news declare that you are guilty, then you must be punished. Who cares about the Truth. We just want to destroy people. We just were celebrating the end of your career.. We want to see that you are in a jail. Truth, my a$$.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക