Image

ചന്ദ്രശേഖരന്റെ വധം: എഴുത്തുകാര്‍ സിപിഎമ്മിനെതിരേ

Published on 11 May, 2012
ചന്ദ്രശേഖരന്റെ വധം: എഴുത്തുകാര്‍ സിപിഎമ്മിനെതിരേ
തൃശൂര്‍: ടി.പി.ചന്ദ്രശേഖരന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സിപിഎമ്മിനെതിരേ എഴുത്തുകാര്‍ പരസ്യമായി രംഗത്തെത്തി. സാറാ ജോസഫ്‌, സക്കറിയ, ആനന്ദ്‌, ബി.ആര്‍.പി.ഭാസ്‌കര്‍, എം.ജി.എസ്‌.നാരായണന്‍, കെ.വേണു, എം. ഗംഗാധരന്‍, ആറ്റൂര്‍ രവിവര്‍മ, സി.ആര്‍.പരമേശ്വരന്‍, കല്‍പറ്റ നാരായണന്‍, സിവിക്‌ ചന്ദ്രന്‍, ടി.പി.രാജീവന്‍, എം.എന്‍.കാരശ്ശേരി, ഹമീദ്‌ ചേന്ദമംഗലൂര്‍, എം.എന്‍. പിയേഴ്‌സന്‍, ഇ. കരുണാകരന്‍, എം.ജി.ശശി, അന്‍വര്‍ അലി, സി.ജെ.ജോര്‍ജ്‌, എം.കമറുദ്ദീന്‍ എന്നിവരാണ്‌ സി.പി.എമ്മിനെതിരെ പ്രസ്‌താവനയുമായി രംഗത്ത്‌ വന്നത്‌.

സി.പി.എമ്മിന്‌ ാഷ്ട്രീയവെല്ലുവിളി ഉയര്‍ത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന താക്കീതാണ്‌ ടി.പി.ചന്ദ്രശേഖരന്‍െറ കൊലപാതകമെന്ന്‌ ഇവര്‍ പ്രസ്‌താവിച്ചു. 1930കളിലും 40 കളിലും പാര്‍ട്ടി കമ്മിറ്റികളറിയാതെ സ്റ്റാലിനും മറ്റും ചേര്‍ന്ന്‌ പാര്‍ട്ടി നേതൃത്വനിരയിലുള്ളവരെ ഇല്ലായ്‌മ ചെയ്‌ത അധികാരപ്രയോഗ ശൈലിയാണ്‌ കേരളത്തില്‍ സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന്‌ അവര്‍ ആരോപിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തനം മുഴുവന്‍ സുതാര്യവും നിയമവിധേയവുമാക്കാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അക്രമരാഷ്ട്രീയത്തിന്‍െറയും അടിവേരുകള്‍തന്നെ പിഴുതെറിയും വിധത്തിലുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ്‌ അടിയന്തരാവശ്യമെന്നും ഇവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക