Image

മഹാരാഷ്ട്രയിലെ ബി.ജെ.പി ശിവസേന സഖ്യം തകര്‍ത്തത്‌ അമിത്‌ ഷാ: രൂക്ഷ വിമര്‍ശനവുമായി സഞ്‌ജയ്‌ റാവത്ത്‌

Published on 14 November, 2019
മഹാരാഷ്ട്രയിലെ ബി.ജെ.പി ശിവസേന സഖ്യം തകര്‍ത്തത്‌ അമിത്‌ ഷാ: രൂക്ഷ വിമര്‍ശനവുമായി സഞ്‌ജയ്‌ റാവത്ത്‌
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ത്തതിന്‌ പിന്നില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായെന്ന്‌ മുതിര്‍ന്ന ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച്‌ അമിത്‌ ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്‌ജയ്‌ റാവത്ത്‌ ആരോപിച്ചു.

അധികാരം പങ്കുവക്കുന്നതിനെക്കുറിച്ച്‌ താക്കറെയുമായി നടത്തിയ രഹസ്യക്കരാറിനെക്കുറിച്ച്‌ ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാത്തതും റാവത്ത്‌ നിശിതമായി വിമര്‍ശിച്ചു.

`എല്ലാ തെരഞ്ഞെടുപ്പ്‌ സമ്മേളനങ്ങളിലും നരേന്ദ്ര മോദി പറഞ്ഞത്‌ ഫട്‌നാവിസ്‌ ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്‌. അതേസമയം ഉദ്ധവ്‌ താക്കറെ പറഞ്ഞത്‌ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്‌. എന്തുകൊണ്ട്‌ അമിത്‌ ഷാ അപ്പോള്‍ നിശബ്ദനായി ഇപ്പോള്‍ അദ്ദേഹം പറയുന്നത്‌ മറ്റൊന്നാണ്‌'- സഞ്‌ജയ്‌ റാവത്ത്‌ വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക