ന്യൂഡല്‍ഹി : ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികൃതരുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ച് സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്തുമെന്നും സമരത്തിന് പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം നടക്കുന്നുവെന്നുമാണ് നിലവിലെ വിവരം.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുള്ളതായാണ് വിവരം.
ഫീസ് വര്‍ധനവ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് സമയക്രമീകരണം പാടില്ല തുടങ്ങി നിരവധി നടപടികള്‍ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ സമരം. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവില്‍ അധികൃതര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.