Image

ആലപ്പുഴ ജില്ലാ കളക്ടറായി എം. അഞ്ജന ചുമതലയേറ്റു

Published on 15 November, 2019
ആലപ്പുഴ ജില്ലാ കളക്ടറായി എം. അഞ്ജന ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴയുടെ അമ്ബത്തൊന്നാമത്തെ ജില്ലാ കളക്ടറായി എം.അഞ്ജന ചുമതലയേറ്റു. ജില്ലയുടെ ഏഴാമത്തെ വനിത കളക്ടറാണ്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ഏറ്റവും പെട്ടെന്നും സുതാര്യവുമായ രീതിയില്‍ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ ശേഷം ജില്ല കളക്ടര്‍ പറഞ്ഞു.

കൂട്ടായി പ്രവര്‍ത്തിച്ച്‌ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കും. പ്രളയത്തിന്‍റെ ഏറ്റവും ദൂഷ്യവശങ്ങള്‍ അനുഭവിച്ച ജില്ലയാണ് ആലപ്പുഴ. അതിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. ഏറ്റവും കൂടുതല്‍ തീരദേശ മേഖലയുള്ള ജില്ലയാണ് ഇത്. അവിടുത്തെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടാകും. ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും.


തിരുവനന്തപുരം പട്ടം സ്വദേശിയാണ് എം.അഞ്ജന. 2013 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എ.ഡി.എം. വി.ഹരികുമാര്‍ , റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ കളക്ടറെ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക