Image

ശ്വാസകോശം തകരാറിലായി ജീവിതവുമായി മല്ലടിച്ച രോഗിയ്ക്ക് കൈത്താങ്ങായി ശസ്ത്രക്രിയ

Published on 15 November, 2019
ശ്വാസകോശം തകരാറിലായി ജീവിതവുമായി മല്ലടിച്ച രോഗിയ്ക്ക് കൈത്താങ്ങായി ശസ്ത്രക്രിയ
കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡില്‍ നിന്നുമുള്ള 40 വയസ്സ് പ്രായം വരുന്ന രോഗിയുടെ ഒരു വശത്തെ ശ്വസകോശമാണ് വിജയകരമായി നീക്കം ചെയ്തത്. രോഗി പൂര്‍ണ ആരോഗ്യത്തിലേയ്ക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. 
രോഗിയുടെ ഇടത് വശത്തുള്ള ശ്വസകോശത്തിലാണ് ഒരുതരം മാസം വളര്‍ച്ച പ്രാപിച്ചത്. 
ഈ രോഗിയ്ക്ക് 2011 മുതല്‍ക്കേ ചുമയ്ക്കുമ്പോള്‍ കഫത്തിന്റെ കൂടെ രക്തം വരിക പതിവായിരുന്നു, അതുപോലെ ശ്വസ തടസം, പനി , ന്യുമോണിയ, എന്നീ അവസ്ഥ സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്നു. എല്ലാ രണ്ടു മാസം മൂന്നു മാസം കൂടുമ്പോഴും ഈ വ്യക്തി ആശുപത്രിയില്‍ അഡ്മിറ്റാവുക പതിവായിരുന്നു. തുടര്‍ന്ന് ഇഞ്ചക്ഷന്‍, ആന്റിബയോട്ടിക് മുതലായ ചികിത്സ എടുക്കുകയും ചെയ്തിരുന്നു. 
8 മാസം മുമ്പ് ഈ രോഗിയ്ക്ക് കാര്‍സിനോയിഡ് ഉണ്ടെന്നു വിദഗ്ധ പരിശോധനയില്‍ മനസ്സിലാക്കി. രോഗബാധ അദ്ദേഹത്തിന്റെ ഇടത് ശ്വസകോശത്തിന്റെ ഏതാണ്ട് പകുതി ഭാഗത്തോളം വ്യാപിച്ചതായും മനസ്സിലാക്കി;. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ ഓപ്പറേഷന്‍ വളരെ അധികം റിസ്‌ക് ആണെന്ന് പലരില്‍ നിന്നും അറിഞ്ഞതിനാല്‍ അദ്ദേഹം സര്‍ജറിക്ക് കൂട്ടാക്കാതെ ഗള്‍ഫിലേക്ക് തിരിച്ചു പോയി. എന്നാല്‍ ഗള്‍ഫില്‍ എത്തിയ ശേഷം രോഗിയുടെ അവസ്ഥ വളരെ അധികം മോശമാകുകയും നാട്ടിലിയ്ക്ക് തിരിച്ചു വരുകയും ചെയ്തു. 
ഇന്ത്യയിലെ തന്നെ പ്രഗല്‍ഭമായ പല ആശുപത്രികളിലും ചികിത്സ തേടി, എന്നാല്‍ അപകട സാധ്യത കൂടുതല്‍ ഉള്ളതുകാരണം ഈ ആശുപത്രികള്‍ എല്ലാം ശസ്ത്രക്രിയയില്‍ നിന്നും പിന്നോട് പോയി.
ഇങ്ങനെ ഒരവസ്ഥയിലാണ് രോഗി കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വരുന്നത്. ഈ രോഗത്തെ തുടര്‍ന്ന് രോഗിയുടെ മാനസികനില തന്നെ ആകെ അവതാളത്തില്‍ ആയിരുന്നു. ഈ മാംസ വളര്‍ച്ച ഇടതു ശ്വസകോശത്തിന്റെ ഏതാണ്ട് മുഴുവനും വ്യാപിച്ചിരുന്നു.
ഈ ഓപ്പറേഷന് നേതൃത്വം വഹിച്ച ഡോ. നാസ്സര്‍ യൂസഫ് പറയുന്നത് തീര്‍ച്ചയായും റിസ്‌ക് ആയ ഒരു ഓപ്പറേഷന്‍ തന്നെ ആണെന്നാണ്.
കാരണം നമുക്ക് അറിയില്ല, ഒരു ശ്വാസകോശം നീക്കം ചെയ്താല്‍ രോഗിക്ക് പൂര്‍ണമായി ശ്വാസം എടുക്കാന്‍ കഴിയുമോ എന്ന് 
സര്‍ജറി സമയത്തെ അമിതമായുള്ള രക്ത സ്രാവം 
സര്‍ജറിക്ക് ശേഷം ശ്വാസകോശം പൊട്ടിപോകാനുള്ള സാധ്യത വളരെ കൂടുതലാണ്, അതിലൂടെ ജീവന്‍ നാഷ്ടപ്പെടാനും.
2019 ഒക്ടോബര്‍ മാസം 29ആം തിയ്യതി കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ രോഗിയുടെ ഓപ്പറേഷന്‍ നടത്തപ്പെടുകയും 5 ദിവസത്തിനകം തന്നെ രോഗി പൂര്‍ണമായി സാധാരണ ജീവിതത്തിലേയ്ക്ക് വരുകയും ചെയ്തു. 
കാര്‍സിനോയിഡ് എന്ന് പറയുന്നത് ക്യാന്‍സറിനും, ക്യാന്‍സറല്ലാത്തതുമായ ഒരു അവസ്ഥയാണ്. 
ഇത് ക്യാന്‍സറിലേയ്ക്ക് മാറുവാനുള്ള സാധ്യത വളരെ അധികമാണ്, ഓപ്പറേഷന്‍ മാത്രമാണ് ഇതിന് ഒരു പരിഹാരം. കീമോതെറാപ്പിയോ, റേഡിയേഷനോ ഇതിന് ഒരു പരിഹാരം അല്ല. അടുത്ത 8 മാസത്തേയ് സര്‍ജറി ചെയ്തില്ലായിരുന്നെങ്കില്‍ ഈ മാംസ വളര്‍ച്ച മറ്റേ ശ്വസ കോശത്തിലേക്കും വ്യാപിക്കും. പിന്നീട് യാതൊരു ചികിത്സയും സാധ്യമാവുകയില്ല. 
ഇനി ഈ രോഗിയ്ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് വരുവാന്‍ യാതൊരും ബുദ്ധിമുട്ടുമില്ല. ഈ സര്‍ജറിയുടെ പ്രകത്യേകത രോഗി രക്ഷപെടാന്‍ വളരെ അധിക റിസ്‌ക് ആയതിനാല്‍ ആരും തന്നെ പതിവായി ഈ സര്‍ജറി ചെയ്യുന്നില്ല എന്നതാണ്. ഇന്ത്യയില്‍ തന്നെ ചുരുങ്ങിയ ചില സ്ഥലങ്ങളില്‍ മാത്രമേ ഈ സര്‍ജറി ചെയ്യുന്നുമുള്ളു. ഇത്രയും വല്ല്യ റിസ്‌ക് എടുത്ത് ഈ സര്‍ജറിയ്ക്ക് മേല്‍നോട്ടം വഹിച്ചത് സണ്‍റൈസ് ആശുപത്രി, കാക്കനാട്ടെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, ഡോ. ഷാജി പി ജി, ഡോ. വിനീത് അലക്‌സാണ്ടര്‍, ഡോ. ജിതിന്‍ ജോസ് എന്നിവരാണ്.
ശ്വാസകോശം തകരാറിലായി ജീവിതവുമായി മല്ലടിച്ച രോഗിയ്ക്ക് കൈത്താങ്ങായി ശസ്ത്രക്രിയശ്വാസകോശം തകരാറിലായി ജീവിതവുമായി മല്ലടിച്ച രോഗിയ്ക്ക് കൈത്താങ്ങായി ശസ്ത്രക്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക