Image

സൗദി പ്രവാസം ഒരു മുഖവുര പ്രകാശനം ചെയ്തു

Published on 15 November, 2019
സൗദി പ്രവാസം ഒരു മുഖവുര പ്രകാശനം ചെയ്തു


ദമാം: ദമാമിലെ ക്രിമിനല്‍ കോടതി പരിഭാഷകനും എഴുത്തുകാരനുമായ മുഹമ്മദ് നജാത്തിയുടെ സൗദി പ്രവാസം ഒരു മുഖവുര പ്രശസ്ത അറബ് കവിയും പരിഭാഷകനും എഴുത്തുകാരനുമായ ഡോ. ശിഹാബ് ഗാനിം ശിഹാബ് പൊയ്ത്തുംകടവിന് നല്‍കി ഷാര്‍ജ പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വച്ചു പ്രകാശനം ചെയ്തു.

സൗദിയിലെ പ്രവാസത്തിലെ തന്റെ അനുഭവങ്ങള്‍ നിയമത്തിന്റെ മുത്തുമാലയില്‍ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണെന്നും മഹത്തായ ഒരു സാമൂഹിക നന്മയാണ് ഗ്രന്ഥകാരന്‍ തന്റെ രചനയിലൂടെ നിര്‍വഹിക്കപ്പെട്ടതെന്നും തീര്‍ച്ചയായും നിയമ മേഖലയില്‍ മാത്രമല്ല പ്രവാസ ലോകത്ത് തന്നെ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുമെന്നും, പുസ്തകം ഏറ്റുവാങ്ങിയ പ്രശസ്ത എഴുത്തുകാരന്‍ ശിഹാബ് പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചീഫ് റിപ്പോര്‍ട്ടര്‍ എംസിഎ നാസര്‍, കഐംസിസി ഷാര്‍ജ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ ചെക്കിനാത്ത്, സാജിദ് കൊടിഞ്ഞി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഒലീവ് പബ്ലിക്കേഷന്‍ എക്‌സിക്കുട്ടീവ് എഡിറ്റര്‍ ഷഹനാസ് എം.എ സ്വാഗതവും, മുഹമ്മദ് നജാത്തി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക