Image

’അമ്മ കുവൈറ്റ് ’ഉത്സവ് 2019’

Published on 15 November, 2019
’അമ്മ കുവൈറ്റ് ’ഉത്സവ് 2019’

കുവൈത്ത് സിറ്റി : കുവൈത്തിലെ മാതാ അമൃതാനന്ദമയി ഭക്തരുടെ കൂട്ടായ്മയായ ’അമ്മ കുവൈറ്റ് ’ഉത്സവ് 2019’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഹവല്ലി അമേരിക്കന്‍ സ്‌കൂളില്‍ നടന്ന പരിപാടി വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കുവാനും, കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിനുമായി മാതാ അമൃതാനന്ദ മഠത്തിന്റെ ’ദൃഷ്ടി’ എന്ന പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.

മുന്‍ ആരോഗ്യമന്ത്രി ഹിലാല്‍ അല്‍ സായര്‍, കുവൈറ്റ് വികലാംഗ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ ഷാഫി അല്‍ ഹാജരി, വികലാംഗ സൊസൈറ്റി ഡയറക്റ്റര്‍ ജനറല്‍ ഡോക്ടര്‍ ഹമദ് അല്‍ ഹംദാന്‍ , മര്‍സൂക് അല്‍ ഗാനിം , വികലാംഗ കമ്മിറ്റി ചെയര്‍മാന്‍ ഷിഫാ അല്‍ ഗാനിം, ’അമ്മ കുവൈറ്റ് രക്ഷാധികാരി മാധവന്‍ കുട്ടി മേനോന്‍, പ്രസിഡന്റ് ദിവാകര്‍ അമാനത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

കുവൈറ്റിലെ പാര ഒളിന്പിക് വിജയികളെയും മറ്റു സ്വദേശി പൗരന്മാരെയും ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ആദരിച്ചു. ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡര്‍ ഡാന്‍സ് ട്രൂപ്പ് ആയ മിറാക്കിള്‍ ഓണ്‍ വീല്‍സ് കലാകാരമാരുടെ പ്രകടനം കാണികളെ വിസ്മയം കൊള്ളിച്ചു. മിറാക്കിള്‍ ഓണ്‍ വീല്‍സ് അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് ’അമ്മ കുവൈറ്റ്ഇന്‍ ഭാരവാഹികള്‍ ഉപഹാരങ്ങള്‍ കൈമാറി. ജെസി ആലപ്പുഴയും സംഘവും നയിച്ച ഇന്‍സ്റ്റ്‌റുമെന്റ് ഫ്യൂഷന്‍ , സദസിനെ ആനന്ദത്തിലാഴ്ത്തി. ’അമ്മ കുവൈറ്റ് അംഗങ്ങള്‍ ജേസി ആലപ്പുഴയെ ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക