Image

നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍

Published on 16 November, 2019
നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍

ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ യുപി പോലീസ് സബ്‌ഇന്‍സ്പെക്ടര്‍ ഓടിയത് 65 കിലോമീറ്റര്‍. ആഗ്രയില്‍ നിന്ന് ബിത്തോലിയിലേക്ക് സ്ഥലം മാറ്റപ്പെട്ട വിജയ് പ്രതാപാണ് പ്രതിഷേധ സൂചകമായി ഓടിയത്. ഇയാള്‍ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നു.


 റിസര്‍വ് ഇന്‍സ്‌പെക്ടറാണ് തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതെന്ന് വിജയ് പ്രതാപ് പറയുന്നു. 'റിസര്‍വ് ഇന്‍സ് പെക്ടറിന്റെ സ്വേച്ഛാധിപത്യപരമായ നിലപാട് മൂലമാണ് എനിക്ക് സ്ഥലംമാറ്റം ലഭിച്ചത്. എസ്‌എസ്പി തന്നോട് ആഗ്രയിലെ പൊലീസ് സ്റ്റേഷനില്‍ തന്നെ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധപൂര്‍വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.


നിങ്ങള്‍ക്ക് ഇതിനെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം, പക്ഷെ ഞാന്‍ ബിത്തോലിയിലെക്ക് ഓടി തന്നെ പോകും', എന്നാണ് വിജയ് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സംഭവത്തോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും പ്രതികരിച്ചിട്ടില്ല. അതേസമയം നിര്‍ത്താതെ ഉള്ള ഓട്ടത്തിനിടെ പ്രതാപ് അവശനായ് കുഴഞ്ഞുവീഴുകയും ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക