Image

മരങ്ങള്‍ നടന്നു, സൈക്കിളും ഓടിച്ചു! രണ്ടാം ക്ലാസുകാരിയുടെ പ്രതീക്ഷയ്ക്ക് ഗൂഗിളിന്റെ അംഗീകാരം

Published on 16 November, 2019
മരങ്ങള്‍ നടന്നു, സൈക്കിളും ഓടിച്ചു! രണ്ടാം ക്ലാസുകാരിയുടെ പ്രതീക്ഷയ്ക്ക് ഗൂഗിളിന്റെ അംഗീകാരം


ന്യൂഡല്‍ഹി: വൃക്ഷങ്ങള്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നെങ്കിലോ? നാം ഒരിക്കല്‍ പോലും ചിന്തിക്കാത്ത ഒന്നാണ്., രണ്ടാം ക്ലാസുകാരിയുടെ പ്രതീക്ഷയില്‍ 'കളറണിഞ്ഞത്'. പ്രകൃതിയെ മനുഷ്യന്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് അവയ്ക്ക് കാലുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഓടി രക്ഷപ്പെടാമായിരുന്നല്ലോ? എന്നാണ് ഗുരുഗ്രാമിലെ രണ്ടാം ക്ലാസുകാരിയുടെ വരയില്‍ തെളിഞ്ഞത്.

ദിവ്യാംശിക്ക് അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പഠിക്കുന്ന സ്‌കൂളിനു രണ്ട് ലക്ഷം രൂപയുടെ ടെക്‌നോളജി അവാര്‍ഡും ലഭിക്കും. ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇത്തവണത്തെ ഗൂഗിള്‍ ഡൂഡില്‍ മത്സരത്തിന് ഒരു ലക്ഷത്തിലേറെ കുട്ടികളെ പിന്തള്ളിയാണ് ദിവ്യാന്‍ഷിയുടെ നേട്ടം. ഛോട്ടാ ഭീം നിര്‍മാതാവ് രാജീവ് ചിലങ്ക, പ്രശസ്ത യൂട്യൂബറായ പ്രജക്ത കോലി, ആര്‍ട്ടിസ്റ്റ് നേഹ ശര്‍മ്മ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക